ഉഗാണ്ടന്ന് കേട്ടപ്പോ ഇത്താത്തക്ക് ഒരു ആലോചന ” എന്താ ഇയ്യ് ആലോചിക്കണേ ‘ അതല്ല ഇത്ത ഉഗാണ്ടയിലാണെന്നു ഉറപ്പാണോ
ആഡി മോളെ അങ്ങനെയാ പറഞ്ഞെ എന്താ
അതല്ല ഇത്ത ഉഗാണ്ടയിൽ ഒരു ഹോസ്പിറ്റലിലെ ചികിത്സയ്ക്കൊണ്ട് ഐശൂന്റെ പോലെ അസുഖമുള്ളവരെ ബേധം ആയിട്ടുണ്ട് ഇപ്പോ പെട്ടെന്ന് മുന്ന അവിടെക്ക് പോകുന്നെന്ന് കേട്ടപ്പോ ഞാൻ ഇങ്ങനെ ആലോജിക്കാർന്നു
! ആഹാ അപ്പൊ അവനോട് പറയാം അന്നെഷിക്കാൻ ഇന്ന് തന്നെ പറയാം !
ഇത്ത അവന്റെ നമ്പർ ഒന്ന് തായോ ഞാൻ വിളിച്ചോളാം ! അഹ് നീ സേവ് ചെയ്തോ ‘ ഉമ്മ ഇത്താത്തക്ക് നമ്പർ കൊടുത്തു
രാത്രിയായപ്പോ ഇത്താത്ത എന്നെ വിളിച്ചു ‘ ഹലോ ഇതാരാ ഈ വിളിക്കണേ എന്താ നമ്മളെയൊക്കെ അറിയോ
ഇയ്യല്ലേ ഗുൾഫ്കാരൻ !അനക്ക് വിളിക്കലോ!
അതുപിന്നെ അയ്യോ ഞാൻ തിരിച്ചു വിളിക്കാം പൈസ കളയണ്ട .
!അത് കൊഴപ്പില്ല !
ഏയ് ഞാൻ വിളിക്കാം !ശെരി !
ഞാൻ തിരിച്ചു വിളിച്ചു വിവരങ്ങളൊക്കെ അന്നെഷിച്ചു ഐഷു ഇപ്പൊ 10ആം ക്ലാസ് കഴിഞ്ഞു ഇനിയും ഇങ്ങനെ നടക്കാൻ പറ്റാതെ എങ്ങനെ സ്കൂളിൽ പോകാനാ