വീണ്ടും വസന്തകാലം [മന്ദന്‍രാജ]

Posted by

അമ്മച്ചീം ചാച്ചനും ഉണ്ടല്ലോ അവിടെ …ഞാനും കൊച്ചും ക്ലാസ്സില്‍ പോകുവാ .. കുളി കഴിഞ്ഞു വരുമ്പോഴേക്കും കാപ്പി റെഡിയാകും … എന്നാ പിന്നെ വൈകുന്നേരം കാണാം ” ജോര്‍ജു കുട്ടി വാതിലടച്ചിട്ട് പോയി ..

!!.. പാവം ചെക്കന്‍ … അമേരിക്കയില്‍ വളര്‍ന്ന അവനും സെലീനയും ഇവിടുത്തെ കള്‍ച്ചര്‍ അധികം ഏശാത്ത പോലെയാ … ആലീസമ്മച്ചിയുടെ കീഴില്‍ അല്ലെ … അച്ചാച്ചനും
അമ്മച്ചിയും …അങ്ങനെയാ വിളിക്കുന്നെ … പിന്നെ മോഡേണ്‍ ഡ്രെസ് ഒക്കെയിടും … ഇനി വല്ലോ മദാമ്മമാര് വല്ലോം കൊത്തിയിട്ടുണ്ടോ എന്നൊന്നും അറിയില്ല ,…. ഒന്ന് കുളിക്കണം … സിംഗപ്പൂര് പന്ത്രണ്ടു മണിക്കൂര്‍ വെയിറ്റിംഗ് ഉണ്ടായിരുന്നു ,…. നാട്ടില്‍ നിന്ന് പോന്നിട്ട് രണ്ടര ദിവസം ആയി … മൂന്നു കണക്ഷന്‍ ഫ്ലയിറ്റുകള്‍…. കുളിച്ചു വന്നു കാപ്പികുടിയും കഴിഞ്ഞോന്നുറങ്ങാം…!!

സെലീന വന്നു വാതിലില്‍ തട്ടിയപ്പോള്‍ ആണ് ഉറക്കം ഉണര്‍ന്നത് … സമയം നാലു മണി … നാട്ടില്‍ എത്രയായി കാണുമോ ?

അവളുടെ കൂടെയിരുന്നു കാപ്പി കുടിച്ചു … അപ്പോഴേക്കും ജോര്‍ജുകുട്ടിയും എത്തി … അല്‍പ നേരം സംസാരിച്ചിരുന്നു … ഏഴു മണി ആയപ്പോള്‍ അവന്‍റെ നിര്‍ബന്ധത്തില്‍ സന്ധ്യാ പ്രാര്‍ത്ഥനയും കഴിഞ്ഞു … നല്ല പയ്യന്‍ … അമ്മച്ചി ഇല്ലെങ്കിലും പ്രാര്‍ത്ഥന ഒന്നും മുടക്കുന്നിലല്ലോ …

പ്രാര്‍ത്ഥന കഴിഞ്ഞു ജോര്‍ജുകുട്ടിയുടെ കൂടെ കാറില്‍ അല്‍പ നേരം എങ്ങോട്ടെന്നില്ലാതെ ചുറ്റി … പോകുന്ന വഴിക്ക് അവന്‍ പഠിക്കുന്ന സ്ഥലവും പിന്നെ തങ്ങളുടെ ഓഫീസ് ഇരിക്കുന്ന സ്ഥലവും ഒക്കെ കാണിച്ചു തന്നു .. തിരികെ എത്തിയപ്പോഴേക്കും സെലീന ഉറങ്ങിയിരുന്നു … രണ്ടു ചപ്പാത്തിയും സലാഡും പിന്നെ പൊട്ടറ്റോ എന്തൊക്കെയോ ഇലകള്‍ ഇട്ടു വെച്ചതും … സെര്‍വന്‍ന്റ് ഒരു ചൈനാക്കാരിയാണ്…

Leave a Reply

Your email address will not be published. Required fields are marked *