അത്തം പത്തിന് പൊന്നോണം 4

Posted by

മിഥുൻ : ഇപ്പോഴാ ഒന്ന് സമാധാനമായത്… നമ്മുക്ക് പോയി ഒന്നടിച്ചിട്ടു വന്നാലോ…

ഞാൻ : ഇപ്പൊ വേണോ…  നേരം വെളുത്തല്ലേ ഉള്ളൂ..

മിഥുൻ : വാടാ…  വെയിൽ മൂക്കുമ്പോഴേക്കും ഒന്നടിച്ചാൽ നല്ല രസ്സായിരിക്കും…

ഞാൻ : എന്നാ നീ ചെല്ല്..  ഞാൻ കൊറിക്കാൻ എന്തെങ്കിലും എടുത്തിട്ടു വരാം.

മിഥുൻ നേരെ കുളക്കടവിലോട്ടു ചെന്നു. ഞാൻ അടുക്കളയിലോട്ടു ചെന്നു,  അവിടെ പെണ്ണുങ്ങളുടെ ഒരു ബഹളമായിരുന്നു  അമ്മ, മാലതി, ശ്രീലേഖ ദേവകി, സീത എല്ലാവരുമുണ്ടായിരുന്നു.  ഞാൻ അനിതയെ കൈകാട്ടി വിളിച്ചു.

ഞാൻ : നീ അവിടുന്ന് ആരും കാണാതെ വല്ലതും കൊറിക്കാൻ എടുത്തിട്ട് വായോ..

അനിത : നീ എവിടെ പോവാ…

ഞാൻ : കുളക്കടവിൽ,  ഞാനും മിഥുനും രണ്ടെണ്ണം വീശിയിട്ടു വരാം…  നീ വരുന്നോ..

അനിത : ഞാനൊന്നും ഇല്ല…

ഞാൻ : ചുമ്മാ വാ…  നിന്നെ ഒന്ന് കണ്ടിട്ട് കുറേയായി.

അനിത : ഞാനൊന്നുമില്ല…  അവിടെ മിഥുൻ ഉണ്ടാകില്ലേ…

ഞാൻ : അതിനെന്താ… അവനെ നമ്മുക്ക് മെല്ലെ ഒഴിവാക്കാം.

അനിത : അതൊന്നും വേണ്ട…  നീ ഇവിടെ നിൽക്ക് ഞാൻ എടുത്തിട്ടു വരാം..

ഞാൻ  അവിടെ കുറച്ചുനേരം കാത്തിരുന്നു. അനിത പോയി വേഗം തിരിച്ചു വന്നു.

Leave a Reply

Your email address will not be published. Required fields are marked *