തൊഴുത ശേഷം ഞങ്ങള്‍ അമ്പലത്തിന്റെ പുറത്തേക്കിറങ്ങി. ദേവുവും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
“ലക്ഷ്മി എപ്പോഴാ നീ കള്ളനെ കണ്ടത്”
“കള്ളനോ” ലക്ഷ്മി ചിറ്റ ഒന്നും അറിയാതെ പോലെ ചോദിച്ചു
“അതെടി കള്ളന് തന്നെ, ദേവു പറഞ്ഞല്ലോ”
“ഓ അതോ, ഞാന്‍ ഒന്നും കണ്ടില്ല, ഇവളാ കണ്ടത്”
“അത് അമ്മയുടെ മുറിയുടെ അടുത്തു നിന്നും ആരോ പോകുന്നത് ഞാനാ കണ്ടത്”
“അതവള്‍ക്ക് തോന്നിയതാകും”
“ഇല്ലമ്മേ, ഞാന്‍ കണ്ടതാ. എനിക്കിപ്പോഴും പേടിയാ”
“പോത്ത് പോലെ വളര്‍ന്നു, എന്നിട്ട് ഇപ്പോഴും അവള്‍ക്ക് പേടി മാറിയില്ല”
“ദേവു കണ്ടു എന്നല്ലേ, പറഞ്ഞത്. കാലം ശരി അല്ല. അത് കൊണ്ട് ഇവന് കുറച്ചു ദിവസം നിങ്ങളുടെ കൂടെ ഉണ്ടാകും” എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ നോക്കി
“അയ്യോ അതവനു ബുദ്ധിമുട്ടാകില്ലേ”
“ഇല്ലടി, അവനു ഇപ്പൊ വേറെ എന്താ ജോലി”
“അമ്മെ, പിന്നെ കുറച്ചു ദിവസം എനിക്ക് ആരോടെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ” ദേവു ഇടയ്ക്ക് കയറി
“എന്നാല്‍ കുറച്ചു ദിവസം അവന് നിങ്ങളുടെ കൂടെ കാണും” അങ്ങനെ അമ്മ അതുറപ്പിച്ചു