കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ [ജോബി]

Posted by

“അമ്മെ, ഇപ്പോഴേ കിടക്കണോ” ദേവു പരിഭവത്തോടെ ചോദിച്ചു

“അല്ല കുട്ടന്‍ എപ്പോഴാ കിടക്കാര്‍” ചിറ്റ എന്നോട് തിരിക്കി

“ഞാന്‍ ടിവിയില്‍ സിനിമ ഉണ്ടേല്‍ അത് കണ്ടു ഇരിക്കും. പിന്നീടു ഉറക്കം വരുമ്പോള്‍ കിടക്കും”

“മുഴുവന്‍ ഇംഗ്ലീഷ് സിനിമ ആണ് കാണുന്നത് അല്ലെ”

“അങ്ങനെ ഒന്നും ഇല്ല, പിന്നെ ഇംഗ്ലീഷ് പഠിക്കാന്‍ ഇംഗ്ലീഷ് സിനിമയാ നല്ലത്”

“അതില്‍ അപ്പിടി വൃത്തി കേടല്ലെ”

“അയ്യോ, അങ്ങനെ ഒന്നും ഇല്ല. നമ്മുടെ നാട് പോലെ അല്ലല്ലോ ഇംഗ്ലീഷ്കാര്‍ ജീവിക്കുന്നത്, അതിന്റെ ചില മാറ്റങ്ങള്‍ കാണാം”

“എന്നാല്‍ നമുക്ക് കിടക്കാം അല്ലെ. രാവിലെ നേരത്തെ എഴുന്നേല്‍ക്കണ്ടെതാ”

ചിറ്റ അങ്ങനെ പറഞ്ഞ കാരണം ഞങ്ങള്‍ കിടക്കാന്‍ തയ്യാറായി. എനിക്ക് കിടക്കാനായി ചിറ്റ കട്ടിലില്‍ പുതപ്പ് എല്ലാം വരിച്ചു തയ്യാറാക്കിയിരുന്നു.

“അല്ല ദേവു നീ എവിടെയാ കള്ളനെ കണ്ടത്”

“അത് അമ്മയുടെ ജനവാതിലിന്റെ അടുത്തു”

“എടാ, ഇവിടെ കള്ളന്‍ ഒന്നും ഇല്ല, ഇവള്‍ക്ക് തോന്നിയതാ”

“എന്തായാലും ഞാന്‍ കിടക്കാന്‍ വൈകും, അത് കൊണ്ട് കുറച്ചു സമയം ഞാന്‍ കള്ളനെ നോക്കാം”

“കുട്ടാ, അത് വേണോ” ചിറ്റയുടെ സംസാരത്തില്‍ എനിക്കെന്തോ പന്തികേട്‌ തോന്നി

“അത് കുഴപ്പമില്ല ചിറ്റ, ഇനിക്കൊരു ടോര്‍ച് തന്നോളു. ഞാന്‍ എന്തായാലും കിടക്കാന്‍ വൈകും. അത് വരെ ഞാന്‍ കള്ളനെ നോക്കാം”

ഉടനെ ചിറ്റ അവിടെ ഉണ്ടായിരുന്ന ഒരു ടോര്‍ച് എനിക്ക് തന്നു.

“കുട്ടാ, സൂക്ഷിക്കണം” ചിറ്റ ചെറിയ ഭയത്തോടെ പറഞ്ഞു

“കള്ളനെ കിട്ടിയാല്‍ എന്നെ വിളിക്കണേ”

“എന്തിനാ”

“ഞാന്‍ ഇത് വരെ കള്ളനെ കണ്ടിട്ടില്ല”

Leave a Reply

Your email address will not be published. Required fields are marked *