കുട്ടന്‍ തമ്പുരാന്‍ 6 ലക്ഷ്മി ചിറ്റ [ജോബി]

Posted by

“എടി, നമ്മള്‍ വാശി പിടിച്ചാല്‍ എല്ലാം നടക്കും”

“നിന്റെ അച്ഛന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ, പിന്നെ എനിക്കാണേ ചൊവ്വ ദോഷവും ഉണ്ട്”

“അപ്പൊ നിനക്ക് എന്നെ ഇഷ്ടം അല്ലല്ലേ”

“ഇഷ്ടം ഒക്കെയാ, പക്ഷെ എല്ലാ ഇഷ്ടവും നടക്കില്ലല്ലോ”

അപ്പോഴേക്കും ചിറ്റ നടന്നു വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. അത് കാരണം ഞങ്ങള്‍ വിഷയം മാറ്റി.

“അല്ല ദേവു, നിനക്ക് നല്ല മാര്‍ക്ക്‌ കിട്ടില്ലേ”

ചിറ്റ വരുന്നത് കണ്ട അവളും വിഷയം മാറ്റി.

“ഞാന്‍ നല്ല പോലെ എഴുതിയിട്ടുണ്ട്. എന്നാലും വിചാരിച്ച പോലെ അങ്ങ് വന്നില്ല”

“ഊണ് കാലായി, സമയം ആയെങ്കില്‍ കഴിക്കാം” ചിറ്റ വല്യ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

ചിറ്റ കുറച്ചു ഗൌരവത്തില്‍ ആയിരുന്നു. അതിനാല്‍ ഞാന്‍ എന്റെ കണ്ണുകളെ നിയന്ത്രിച്ചു. അതിനാല്‍ ഞാന്‍ ചിറ്റയെ നോക്കിയേ ഇല്ല. കുറച്ചു കഴിഞ്ഞു ഞങ്ങള്‍ ആഹാരം കഴിക്കാനായി ഇരുന്നു. ചിറ്റയ്ക്ക് നല്ല കൈപുണ്യം ആയ കാരണം ഭക്ഷണത്തിന് നല്ല രുചി ആയിരുന്നു.

നല്ല രുചി കാരണം ഞാന്‍ അറിയാതെ ചിറ്റയെ നോക്കി കൊണ്ട് “ചിറ്റെ, അവിയല്‍ കൊള്ളാം, കുറെ കാലം ആയി ഇത്ര രുചിയുള്ള അവിയല്‍ കഴിച്ചിട്ട്”

അത് കേട്ട ചിറ്റയുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു. “ആണോ കുട്ടാ, എന്നാല്‍ കുറച്ചു കൂടി കഴിക്ക്” എന്ന് പറഞ്ഞു കൊണ്ട് ചിറ്റ എനിക്ക് കുറച്ചു കൂടി അവിയല്‍ വിളമ്പി.

“കെട്ടുന്നെങ്കില്‍ ചിറ്റയെ പോലെ നല്ല വണ്ണം പാചകം ചെയ്യുന്ന കൈപുണ്യം ഉള്ള പെണ്ണിനെ വേളി കഴിക്കണം”

Leave a Reply

Your email address will not be published. Required fields are marked *