“ഇപ്പോഴത്തെ പെണ് കുട്ടികള്‍ക്ക് ഒന്നും പാചകം അറിയില്ല, ഇവളെ തന്നെ കണ്ടോ അടുക്കളയുടെ പരിസരത്തേക്ക് വരില്ല. മുഴുവന്‍ സമയവും പഠിത്തം മാത്രം. അല്ല ഇനി പഠിക്കുക തന്നെയാണോ അതോ വല്ല പൈങ്കിളി നോവലും വായിക്കുന്നതാണോ എന്നാര്‍ക്കറിയാം”
“പോ അമ്മെ, എനിക്ക് നോവല്‍ ഇഷ്ടമല്ല”
“എന്നാല്‍ ചിറ്റ തന്നെ നല്ല കൈപുണ്യം ഉള്ള പെണ്ണിനെ എനിക്ക് നോക്കണം”
“അതിനു ഇനിയും കുറെ വര്‍ഷങ്ങള്‍ ഇല്ലേ. പിന്നെ എല്ലാം നോക്കിയിട്ട് എന്താ കാര്യം. ഒരുമിച്ചു ജീവിക്കാന്‍ വിധി ഇല്ലെങ്കില്‍ എന്ത് കാര്യം” എന്ന് പറഞ്ഞു കൊണ്ട് ചിറ്റയുടെ കണ്ണുകള്‍ നിറഞ്ഞു.
ചിറ്റ കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തത് ആകും എന്നെന്റെ മനസ്സ് പറഞ്ഞു.
“അതിനെന്താ, ചിറ്റയ്ക്ക് നല്ലൊരു മോളെ കിട്ടിയില്ലേ”
“കുഞ്ഞേ, ഭര്‍ത്താവിനു പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല. അത് അനുഭവിച്ചാലേ അറിയൂ” എന്ന് പറഞ്ഞു കൊണ്ട് ചിറ്റ കണ്ണുകള്‍ തുടച്ചു.
“അമ്മയ്ക്ക് ഞാനില്ലേ” എന്ന് പറഞ്ഞു കൊണ്ട് ദേവു ചിറ്റയെ ചേര്‍ത്തു പിടിച്ചു
“ഇവള് കൂടി ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ പണ്ടേ ജീവിതം അവസാനിപ്പിച്ചേനെ”
അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം പല പല കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ഇരുന്നു. രുചി കാരണം ഞാന്‍ നല്ല പോലെ ഭക്ഷണം കഴിച്ചു.
അതിനു ശേഷം ഞാന്‍ ഉമ്മറത്ത് പോയി ഇരുന്നു. ദേവു എന്റെ കൂടെ ഇരുന്നു കൊണ്ട് സംസാരിക്കാന്‍ തുടങ്ങി. ചിറ്റ അപ്പോഴും അടുക്കളയില്‍ പാത്രം കഴുകി വെയ്ക്കുക ആയിരുന്നു.
കുറച്ചു കഴിഞ്ഞു ചിറ്റ ഉമ്മറത്തേക്ക് വന്നു
“അല്ല കിടക്കണ്ടേ” ചിറ്റ ചോദിച്ചു