അവളുടെ നെറ്റിയിൽ ഉമ്മ വച്ചുകൊണ്ടു അവൻ പറഞ്ഞു.
“എനിക്ക് അറിയാം കൊച്ചേ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ.”
അവന്റെ കൈ വിരലുകൾ പതുക്കെ അവളുടെ ടോപിനുള്ളിലേക്കു നീങ്ങി തുടങ്ങി. ഒരു കുസൃതി ചിരിയോടെ അവന്റെ കൈയിൽ പിടിച്ചുകൊണ്ടു അവൾ പറഞ്ഞു.
“എന്റെ അവിടേയും ഇവിടേയുമൊക്കെ പിടിച്ചുകൊണ്ടു എന്നെ എപ്പോഴേ മൂഡ് ആക്കല്ലേ ചെക്കാ, ഞാൻ ഇതുവരെ ഒന്നും കഴിച്ചിട്ടുപോലും ഇല്ല.”
അവൻ സവരം കടിപ്പിച്ചുകൊണ്ടു ചോദിച്ചു.
“പാതിരാത്രി ആകാറായി.. ഇതുവരെ കഴിക്കാതെ എന്ത് ചെയ്യുവായിരുന്നു നീ, പോയി കഴിച്ചിട്ട് വാ.”
അവൾ എഴുനേറ്റുപോയി ഒരു പ്ലേറ്റിൽ ചോറും ആയി തിരിച്ചു വന്നു. പ്ലേറ്റ് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.
“എനിക്ക് വാരി താ.”
അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.
“നീ എന്താ കൊച്ചു കൊച്ചാണോ വാരി തരാൻ?”
‘ഇന്ന് ഉച്ചക്ക് നീ രേഷ്മയ്ക്ക് വാരി കൊടുക്കുന്നത് കണ്ടത് മുതൽ ഞാൻ ആഗ്രഹിച്ചതാണ് എനിക്കും അതുപോലെ നിന്റെ കൈയിൽ നിന്നും കഴിക്കണമെന്നു… അതിനാണ് ഞാൻ ആഹാരം കഴിക്കാതെ ഇത്രയും നേരം കാത്തിരുന്നത്.”
“നിനക്ക് വട്ടുണ്ടോ കൊച്ചേ?”
“ഇത്തിരി വട്ടുണ്ടെന്നു കൂട്ടിക്കോ. “
അവൻ ചോറ് വാരി അവളുടെ വായിൽ വച്ച് കൊടുത്തു. അവന്റെ കൈയിൽ നിന്നും ചോറ് കഴിക്കുന്നതിനിടയിൽ അവൾ അവനോടു ചോദിച്ചു.