മഞ്ഞു പോലൊരു പെണ്‍കുട്ടി [ ഹേമ ]

Posted by

മഞ്ഞു പോലൊരു പെണ്‍കുട്ടി [ ഹേമ ]

MANJU POLORU PENKUTTY AUTHOR:HEMA

ഹെലോ ഫ്രന്സ് ….ഞാൻ ഹേമ…ആദ്യാമായി ഇവിടെ കഥ എഴുതുന്നത് …കഥ ഇഷ്ടമയിലെങ്കി പറഞ്ഞാൽ മതി….നിർത്തിക്കോളാം ….നോട്ട് മാല ,പുഷ്പഹാരം ,എന്നിവ തന്നു എന്നെ കൊല്ലരുത് 😉

ശ്രീമംഗലം തറവാട്ടിലെ മൂത്ത പുത്രനാണ് മഹാദേവൻ ..അവനു .20 വയസ്സഉള്ളപ്പോൾ അച്ഛന്റെ വേർപാട് …..അതവനെ തളർത്തി .പിന്നീട പത്താം ക്ലാസ്സിൽ പഠിക്കുന്ന അനിയത്തി ശ്രീദേവി യുടെയും 6 വയസ്സ് മാത്രമുള്ള അനിയൻ ജയദേവ് ന്റെയും അവരുടെ സ്നേഹനിധിയായ അമ്മ സുമിത്ര യുടെയും സുരക്ഷിതത്വവും ഉത്തരവാദിത്വവും അവൻ ഏറ്റെടുത്തു.

പേര് കേട്ട തറവാട്ടുകാരായതിനാൽ പണം അവർക്കു ഭീഷണി ആയിരുന്നില്ല .അച്ഛൻ ഇല്ലാതിരുനലും പറമ്പിലെ ആദായം മതിയായിരുന്നു അവർക്കു സുഭിക്ഷമായി കഴിയുവാൻ.അച്ഛൻ വിട്ടു പിരിഞ്ഞ വേദന ഉള്ളിൽ നൊമ്പരമായി ഉണ്ടെങ്കിലും അവർ ഇപ്പോൾ അതോട് പൊരുത്തപ്പെട്ടു.

കാലം കഴിഞ്ഞു പോയി.ജയദേവൻ 22 ആം വയസ്സിൽ ബന്ധുവിന്റെ സഹായത്താൽ ഗൾഫിലേക്കു പറന്നു .
വിദ്യാഭ്യാസം ഉള്ളതിനാൽ ഭുധിമുടാതെ തന്നെ അവനു നല്ല കമ്പനയിൽ ജോലി കിട്ടുകയും ചെയ്തു.

വർഷങ്ങൾ കടന്നു പോയി. അനിയത്തിയുടെ വിവാഹം ഗംഭീരമായി തന്നെ അവൻ നടത്തി.200
പവൻ ശ്രീധനമായി നൽകി. ആ കാലത്തു അത് വലിയ സ്രീധനം തന്നെ ആയിരുന്നു .ഗൾഫ് കാരൻ തന്നെ ആയിരുന്നു വരൻ.അധികം വൈകാതെ തന്നെ ശ്രീദേവി ഗൾഫ് ലേക്കു പറന്നു .

Leave a Reply

Your email address will not be published. Required fields are marked *