നീലത്താമര [Hudha]

Posted by

“അതു കൊണ്ടല്ല പൊട്ടാ..അമ്പലകുളത്തിലെ താമര പാർവതി ദേവിയുടേത് ആണ്. നടയിൽ നാണയം വച്ചു വഴിപാട് കഴിച്ചു പ്രാർത്ഥിച്ചിട്ടു താമര വിരിഞാൽ മാത്രമേ അവകാശികൾക്കു കൊടുക്കൂ ..അല്ലാതെ വിരിയുന്ന താമര ദേവിക്ക് പൂജ നടത്തണം എന്നാണ് “

“തണ്ട് അല്ലെ എടുത്തത് താമര ഒന്നും ചെയ്തില്ലലോ ” മനു അമ്പലത്തിനു മുന്നിൽ വണ്ടി നിറുത്തി

കല്യാണി ഡോർ തുറന്ന് ഇറങ്ങി

“ബാക്കി പറഞ്ഞിട്ടു പോ .”

“ഒരു അരമണിക്കൂറിനുള്ളിൽ വരാം..നീ കേറുന്നില്ലലോ”

ഇല്ലെന്നു മനു തലയാട്ടി

കല്യാണി വരും വരെ മനുവിന് സ്വസ്ഥത ഉണ്ടായില്ല

എന്തായിരിക്കാം സംഭവിച്ചത് എന്ന അറിയാൻ ഉള്ള ആകാംഷ അവനെ വല്ലാതെ പിടികൂടിയിരുന്നു

അക്ഷമനായി വാച്ചിൽ നോക്കി കൊണ്ടിരുന്ന മനുവിനെ കണ്ടു ചിരിച്ചു കൊണ്ട് ആണ് കല്യാണി കാറിൽ കയറിയത്

“ചേച്ചി… ബാക്കി..”

“അങ്ങനെ താമര പറിച്ചവരാരും പിറ്റേന്ന് വെളുപ്പിക്കാറില്ല മനു..എല്ലാവരും വല്യമ്മ മരിക്കും എന്നു കരുതി പ്രാർത്ഥനയും മന്ത്രങ്ങളും ആയി ഇരുന്നു ..പക്ഷെ ഒന്നും സംഭവിക്കാത്ത പോലെ വല്യമ്മ പിറ്റേന്ന് എഴുനേറ്റു”

“കാര്യം ആയിട്ടും? “

“നിനക്കു വല്യമ്മയെ കാണുമ്പോൾ ഇതൊക്കെ തമാശ ആണെന്ന് തോന്നുന്നുണ്ടോ”

മനുവിന് ഉത്തരം ഉണ്ടായിരുന്നില്ല

കല്യാണി തുടർന്നു

“പിറ്റേന്ന് പുലർച്ചെ തന്നെ മേപ്പാടാൻ തറവാട്ടിൽ എത്തി.. വല്യമ്മ ദേവിയുടെ അവതാരം ആണെന്ന് അദേഹത്തിന് വെളിപാട് കിട്ടിയത്രെ, ഉടനെ വല്യമ്മയെ ദേവിസങ്കല്പം ആയി പ്രതിഷ്ഠിക്കണം എന്നു ആവശ്യപ്പെട്ടു.. അന്ന് അദ്ദേഹം പറഞ്ഞത് അനുസരിച്ചു വല്യമ്മയെ ദേവി ആക്കി പ്രതിഷ്ഠിക്കുകയും ചെയ്തു. മുപ്പതു വർഷങ്ങൾക്കു ശേഷം മറ്റൊരു ദേവിസങ്കല്പം ഉണ്ടാവുന്നത് വരെ തറവാടും അമ്പലവും വിട്ടു പുറത്തിറങ്ങാതെ തന്നെ കണിമംഗലം വല്യമ്മയുടെ കാൽകീഴിൽ വരും എന്ന് പ്രവചിച്ചിരുന്നു ..അതു സത്യം ആയില്ലേ..അവർ അറിയാതെ എന്തെങ്കിലും ഇവിടെ നടക്കുന്നുണ്ടോ?

“അതല്ല ചേച്ചി ദേവി ആയി പ്രതിഷ്ഠിച്ചാൽ കല്യാണം കഴിച്ചു കൂടെ?”

“ദേവിസങ്കല്പം പരിശുദ്ധമാണ്.. അന്യപുരുഷന്റെ നോട്ടം പോലും ഏൽക്കാത്ത കന്യക .. “

Leave a Reply

Your email address will not be published. Required fields are marked *