നീലത്താമര [Hudha]

Posted by

മുറിയിൽ ആകെപ്പാടെ ഒരു ആരവം

“ഹേയ്.. കൂൾ ഡൗണ് ഗയ്‌സ്..”

മനു കുട്ടികളെ വകഞ്ഞു മാറ്റി കട്ടിലിലേക് ഇരുന്നു

“നീ വരില്ലെന്ന് ആണല്ലോ ചെറിയച്ചൻ പറഞ്ഞതു?” അഖിലിന് സംശയം

“പുള്ളി അങ്ങനെ ആണോ നിങ്ങളോടു പറഞ്ഞതു”

“തമാശ കള മനു കാര്യം പറ “

“ഞാനിങ്ങനെ കാശി രാമേശ്വരം വഴി ഗോവയിലെ ബാഗാ ബീച്ചിൽ ഒരു സിപ്പും എടുത്തു ഇരിക്കുമ്പോ ആണ് ഡാഡി വിളിച്ചു ഇങ്ങു വന്നില്ലെങ്കിൽ മുട്ടുകാലു ഞാൻ തല്ലി ഒടിക്കും എന്നൊരു ഭീഷണി. പിന്നെ ഒന്നും നോക്കിയില്ല .. നെസ്റ് ട്രെയിൻ പിടിച്ചു ഈ താമരശ്ശേരി ചുരതത്തിലൂടെ ആനവണ്ടി കയറി ഒടുക്കം ദാ ഹിയർ അയാം”

“അപ്പൊ നി എന്റെ കല്യണം കൂടാൻ ഇഷ്ടപെട്ട വന്നത് അല്ല …” കല്യാണി മുഖം തിരിച്ചു

” തിരക്കല്ലേ ചേച്ചി നിന്നു തിരിയാൻ സമയം ഇല്ല ..”

“ഓഹ് ബാംഗ്ലൂർ നിന്റെ തലവഴി ആണല്ലോ ഓടുന്നത് ..ഒരുപാട് തള്ളല്ലേ “

“എടാ ഉണ്ണി തെണ്ടി നി എനികിട്ടു താങ്ങല്ലേ”

“എന്റെ മനുവേട്ടാ നിങ്ങൾക് ഇടക്ക് എങ്കിലും ഈ വഴി ഒക്കെ വന്നുടെ.. എത്ര നാളായി”

“അതിനല്ലെടി ആദികുട്ടി ഞാൻ ഇപ്പൊ വന്നത് ഇനി ദാ ഇവളെ കെട്ടിച്ചു ഒന്നു പെറ്റിട്ടെ ഞാൻ തിരിച്ചു പോവുന്നുള്ളൂ “

“എന്നാൽ പറ നിന്റെ ബാംഗ്ലൂർ വിശേഷങ്ങൾ “

“അതിനൊക്കെ സമയം കിടക്കുവല്ലേ ഏട്ടത്തി..” മനു കട്ടിലിൽ നിന്നു എഴുന്നേറ്റു “ബൈ ദി വേ എനിക്കു ഈ ഡ്രസ് ഒക്കെ ഒന്നു മാറണം ആയിരുന്നു… എന്നിട്ടാവാം ബാക്കി കഥയോ പാട്ടോ”

“എന്നാ നീ വാ മോനെ” ഉണ്ണി എഴുനേറ്റു പുറത്തേക്കു നടന്നു

പിന്നാലെ മനുവും

പോകുന്ന വഴി മുഴുവൻ ഉണ്ണി എല്ലാവരോടും ചിരിച്ചു സംസാരിച്ച്‌ കൊണ്ടിരുന്നു
മനു ആകട്ടെ നന്ദന്റെ മകൻ എന്നു പറഞ്ഞു പറഞ്ഞു പറഞ്ഞു മടുത്തു

നിനക്കു ഇവിടെ ഇത്രെയും പരിച്ചയാക്കാരോ എന്നു മനു അത്ഭുദപ്പെട്ടു

“ഏതു ഗുദാമിൽ ആട മുറി?നടന്നു പരിപ്പ് ഇളകി “

“നീ അവിടെ പെണ്പിള്ളേരുടെ പുറകെ നടക്കുന്ന അത്രെയും ഇല്ല എന്റെ മനുവേ.. ഓഹ് എന്തായിരുന്നു ഡീസെൻസി ലിയാണർഡോ തോറ്റു മറിനിൽക്കും തന്തപ്പടി എന്നല്ലാതെ വിളിക്കാത്ത അങ്ങേര് എന്നാടാ ഡാഡി ആയതു”

” പോടാ പോടാ ഊതല്ലേ നീ വന്നപ്പോ തൊട്ടു തുടങ്ങിയത് ആണ് …എന്തു നടപ്പാദ ഇത് ..ഇതറിഞ്ഞിരുന്നുവെങ്കി ഞാൻ വല്ല ഓട്ടോ ആയി വന്നേനെ അറ്റം വരെ പോവാൻ”

Leave a Reply

Your email address will not be published. Required fields are marked *