“ആ… അപ്പുവേട്ടനോ…എന്താ ഈ വഴിക്ക്? ”
“ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ…ഒരു സന്തോഷവാർത്തയുണ്ട്..എനിക്ക് ജോലി കിട്ടി…KSEB അസിസ്റ്റന്റ് എഞ്ചിനീയർ ആയി…”
“ആണോ…congrats അപ്പുവേട്ടാ… ട്രീറ്റ് വേണം…”
“ട്രീറ്റൊക്കെ തരാം…വീട്ടിലേക്ക് വാ…നിന്റെ പ്രിയ വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അമ്മ…അല്ല സുധി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?”
“ഞാൻ എന്തു മിണ്ടാനാ..എന്നോടല്ലല്ലോ ഇതു വരെ സംസാരിച്ചേ…അച്ചൂ നീ വരുന്നേൽ വാ… എനിക്ക് പോയിട്ടൽപം തിരക്കുണ്ട്…” സുധി ദേഷ്യത്തോടെ നടന്നു…
“അച്ചൂ…സുധിക്ക് എന്നോടിപ്പോഴും ദേഷ്യം ആണല്ലേ…” “ഏയ് അങ്ങനൊന്നുല്ല്യ അപ്പുവേട്ടാ…” “ഉം.. എന്നാൽ നീ പൊക്കോ അച്ചൂ…എനിക്ക് ഒരു സ്ഥലം വരെ പോവാനുണ്ട്…ഒഴിവു കിട്ടുമ്പോൾ വീട്ടിലേക്ക് വാ…”
“ശെരി അപ്പുവേട്ടാ…”
ബസിൽ കേറി അച്ചു സുധിയെ നോക്കി…മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്…ബസിറങ്ങി പാടവരമ്പിലൂടെ സുധി വേഗത്തിൽ നടന്നു… അച്ചു അവനൊപ്പമെത്താൻ പാട് പെട്ടു…
“സുധി…സുധീ ഒന്നു നിൽക്ക്…ഹ.. ഒന്നു നിൽക്ക് സുധീ…” അച്ചു സുധിയുടെ കൈ പിടിച്ചു നിർത്തി…
“ഇത്ര നേരമില്ലാത്ത എന്തു തിരക്കാ സുധിക്കിപ്പൊ? സുധി അപ്പുവേട്ടനോട് ഒരു കോൺഗ്രാറ്സ് പോലും പറയാതിരുന്നത് ബോർ ആയിപ്പോയി..”
“ആണെങ്കിൽ കണക്കായിപ്പോയി… അവന് എന്റെ കൺഗ്രാറ്സ് ഒന്നും ആവശ്യമില്ല… നിന്നോട് ഒലിപ്പിക്കാൻ വന്നതാ…അതിനൊത്തു തുള്ളാൻ നീയും…”
“ഒന്നു പോയേ സുധീ… അപ്പുവേട്ടനു ഞാൻ സ്വന്തം അനിയത്തിയെ പോലെയാ…കുട്ടിക്കാലത്തെ ഓരോ വഴക്കിന്റെ പേരിൽ ഇപ്പോഴും അപ്പുവേട്ടനോട് മിണ്ടാതിരിക്കാൻ സുധിക്ക് വട്ടുണ്ടോ?”
“എനിക്കവനെ ഇഷ്ടല്ല…നീ അവനോട് മിണ്ടുന്നതു ഒട്ടും ഇഷ്ടല്ല…”
“സുധി എന്താ കൊച്ചു കുട്ടികളെ പോലെ…അപ്പുവേട്ടൻ ഒരിക്കലും എന്നെ വേറെ രീതിയിൽ കാണില്ല… എനിക്കുറപ്പുണ്ട്…”
“ഉറപ്പും വെച്ചവിടെ ഇരുന്നോ…അവനും നിന്റെ മുറചെറുക്കൻ അല്ലേ.. ഒരു ദിവസം അവൻ പെണ്ണുകാണാൻ വരുമ്പോൾ മനസ്സിലായിക്കോളും… ഇപ്പോൾ ജോലിയും ആയല്ലോ… പഠിച്ച കള്ളനാ അവൻ…”