റീന [ആൽബി]

Posted by

റീന

Reena | Author : Alby

 

21-1-2019,അവളുടെ വിവാഹമാണ്.”റീന”ഒരായുസ്സിന്റെ സ്നേഹം പങ്കിട്ടവർ.ഇനി ഒരു കൂടിക്കാഴ്ച്ച വേണ്ട,എന്ന് തീരുമാനിച്ചിരുന്നു.മനസ്സിനെ മറക്കാൻ പഠിപ്പിച്ചുതുടങ്ങിയിരുന്നു.
എന്നിട്ടും എന്തിനാണവൾ അവസാനമായി കാണണം എന്ന് ആവശ്യപ്പെട്ടത്.ആ കൂടിക്കാഴ്ച്ച എന്തിന് എന്ന ചോദ്യവുമായി അവൻ
തന്റെ ബുള്ളറ്റ് മുന്നോട്ടെടുത്തു.

സോളനിൽനിന്നും ഷിംലയിലേക്കുള്ള
പ്രധാനപാതയിലൂടെ അവൻ യാത്ര തുടങ്ങി.മലകളും കുന്നുകളും വെട്ടിയൊരുക്കി അതിനിടയിലൂടെ പരന്നുകിടക്കുന്ന പാതയിലൂടെ അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു.
യാത്രയിലുടനീളം തണുത്ത കാറ്റ് അവനെ തഴുകിക്കൊണ്ട് കടന്നുപോയി.കത്തുന്ന പച്ചപ്പുള്ള ഭൂപ്രകൃതി.പ്രകൃതി ഒരുക്കിവച്ച മനോഹരമായ കാഴ്ച്ചകൾ കണ്ടും ക്യാമറയിൽ പകർത്തിയും അവന്റെ യാത്ര തുടർന്നു.ആദ്യം ചെന്നുനിന്നത് ഷിംലയിൽ ഫ്രഞ്ച് നിയോ ഗോഥിക് ശൈലിയിൽ നിർമ്മിച്ച ഉത്തരേന്ത്യയിലെ തന്നെ പഴക്കംചെന്ന പള്ളിയുടെ മുൻപിൽ.
അകത്തുകയറി ക്രൂശിതന്റെ മുൻപിലിരിക്കുമ്പോൾ അവന്റെ മനസ്സ് കുറച്ചു പിറകിലേക്ക് സഞ്ചരിച്ചു.

അവളെ,റീനയെ അടുത്തറിയുന്നത് ഒരു നിമിത്തമെന്നപോലെയാണ്.
ഡൽഹിയിലെ കോർപ്പറേറ്റ് ഹോസ്പിറ്റലിൽ അവന്റെ ജൂനിയർ ആയി ചേരുമ്പോൾ,ഡ്യൂട്ടിയിൽ ഉള്ള ആവശ്യം സംഭാഷണങ്ങളിൽ അല്ലെങ്കിൽ പുറത്ത് കാണുമ്പോഴുള്ള ഒരു ഹായ് പറച്ചിലിൽ ഒതുങ്ങിനിന്നു അവരുടെ ബന്ധം.അവൾ വന്നിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു സൗത്ത്-നോർത്ത് കോൺഫ്ലിക്റ്റ് അവർക്കിടയിൽ നിറഞ്ഞുനിന്നു. അവന്റെ ഓർമ്മ ആ രാത്രിയിലേക്ക് ഊളിയിട്ടു.
************
അവളുമൊത്തുള്ള നൈറ്റ്‌ ഡ്യൂട്ടിയിൽ നഴ്സസ് സ്റ്റേഷനിൽ തന്റെ ജോലിയൊതുക്കുകയാണ് റിനോഷ്.
സമയം അർദ്ധരാത്രി പിന്നിട്ടു.
‘ഭയ്യാ’അവളുടെ വിളിയിൽ അവൻ തിരിഞ്ഞുനോക്കി

എന്താ റീന,എനി പ്രോബ്ലം.

അത്,ആ റൂം നമ്പർ സിക്സിലെ പേഷ്യന്റ് ബാക്ക് പെയിൻ പറയുന്നുണ്ട്.ലോവർ ബാക്ക് ആണ് ഒറിജിൻ.

ഏത് ആ ബ്ലഡ്‌ ഇട്ട പേഷ്യന്റ് ആണോ

അതെ……..അത് തന്നെ.

കേട്ടതും വളരെവേഗത്തിൽ അവിടെയെത്തി,അവൻ .ബ്ലഡ്‌ നിർത്തി ഫ്ലൂയിഡ് തുടങ്ങുമ്പോൾ അവൾ ഒരു പകപ്പോടെ നോക്കിനിന്നു.
കൂട്ടിരിപ്പുകാരനോട് അപൂർവം അവസരങ്ങളിൽ അലർജിക് റിയാക്ഷൻസ് ഉണ്ടാവാം എന്ന് ആശ്വസിപ്പിച്ച അവൻ റിയാക്ഷൻ ഫോം നിറക്കാൻ തുടങ്ങിയപ്പോൾ ഞെട്ടി.ബ്ലഡ്‌ ഗ്രൂപ്പ്‌ മാറിയിരിക്കുന്നു.
പിറ്റേന്ന് സർജറിയുള്ള രോഗിക്ക് വേണ്ടി വാങ്ങിവച്ച രക്തവുമായി തിരിഞ്ഞുപോയിരിക്കുന്നു.ഏകദേശം അൻപതു മില്ലിലിറ്ററിനുമേൽ രക്തം അകത്തെത്തിയിരുന്നു.കാര്യങ്ങൾ ഏകദേശം പിടികിട്ടിയ റീന,ഒരു വശത്തേക്ക് തളർന്നിരുന്നു.കണ്ണ് നിറഞ്ഞുതുടങ്ങി.

എന്ത് ചെയ്യണം എന്നാലോചിച്ചുനിന്ന നിമിഷങ്ങൾ.ഒരുവശത്ത് പിഴവുമൂലം ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന ക്ലൈന്റ്,മറുവശം ജീവിതവും കയ്യില്പിടിച്ചു തന്റെ സഹപ്രവർത്തക. ആരെ തള്ളും, ആരെ കൊള്ളും എന്ന് ചിന്തിച്ചുനിന്ന സമയം.
മനസിനുള്ളിൽ നടന്ന വടംവലിയിൽ ഒടുക്കം അവൾക്കൊപ്പം നിൽക്കാൻ തീരുമാനിച്ചു.നീതിന്യായങ്ങൾ നോക്കി അവളുടെ ഭാവിയും ജീവിതവും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കാൻ,അവളെ ഒറ്റപ്പെടുത്താൻ തോന്നിയില്ല.തൻ കൂടെ നിന്നില്ല എങ്കിൽ…….. അവിടെ അവൻ എത്തിക്സ് മറന്നു.

റീന,എന്ത് സംഭവിച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല.പക്ഷെ നിന്റെ അസൈമെന്റിൽ ഉള്ള ക്ലൈന്റ്, തന്റെ ഉത്തരവാദിത്വം ആണ്.

Leave a Reply

Your email address will not be published. Required fields are marked *