റീന [ആൽബി]

Posted by

ഇനി ഒരു സംസാരം വേണ്ട.നീ ചെന്ന് ക്രിട്ടിക്കൽ കെയറിൽ ഷിഫ്റ്റ്‌ ചെയ്യാനുള്ള കാര്യം നോക്ക്.ഞാൻ വരുന്നു.

തീരുമാനിച്ചോ??????എങ്കിൽ ഒപ്പം എന്റെ പേരും വക്കണം.ഈ പ്രശ്ത്തിൽ എന്തുതന്നെ ആയാലും ഞാൻ കൂടെനിക്കും.എന്താന്ന് വച്ചാൽ ചെയ്തോ.

ക്ലൈന്റിനെ ഷിഫ്റ്റ്‌ ചെയ്യാൻ തയ്യാറെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയതുകൂടിയില്ല.
ഡോക്ടർ കൂടെയുള്ളവരോട് കാര്യം പറഞ്ഞുമനസിലാക്കുമ്പോഴും ഒരു പ്രതീക്ഷയുമില്ലാതെ അവർ കേട്ടുനിന്നു.പറ്റിയ അബദ്ധം അവരെ അറിയിച്ചില്ല എങ്കിൽകൂടി.അവൾ ക്ലൈന്റിനൊപ്പം പോകുമ്പോൾ ഡോക്ടർ അവനെ പിടിച്ചുനിർത്തി.

നീയെന്തു ഭാവിച്ചാ റിനോഷ് ഓരോന്നിലും തലയിടുന്നെ.

ചില കാര്യങ്ങളിൽ വരുംവരായ്ക നോക്കാറില്ല ഡോക്ടർ.അത് ഡോക്ടറെക്കാൾ നന്നായി ആർക്കാ അറിയുക.

ഈ ലോകത്തിൽ ഒരാളോടെനിക്ക് കടപ്പാട് ഉണ്ട്. എന്ത് തന്നെ ചെയ്താലും അതിന് പരിഹാരം ആവില്ല.നിന്റെ അമ്മ പകുത്തുകൊടുത്ത കരളിലാ എന്റെ മോള്……അതിനായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല,ഈ നിമിഷം വരെ.അതുകൊണ്ട് മാത്രം ഞാനൊന്ന് കണ്ണടക്കുവാ.ഫയൽ രണ്ടും തന്നെ.

ഈ സമയം ക്രിട്ടിക്കൽ കെയറിലും സീനിയർ ഡോക്ടറെയും
കാര്യങ്ങൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു ഡോക്ടർ അർച്ചന.ഒരുവിധം എല്ലാവരെയും കൺവിൻസ് ചെയ്യാൻ അവർക്കായി.

“റിനോഷ് ഇത് നോക്കിയേ ഞാൻ നോട്ട് ഇട്ടത് ശരിയായ ഗ്രൂപ്പിന്റെ ആണ്.പിന്നിതെങ്ങനെ?ഈ ലേബൽ ഓടിച്ചത് ഞാനല്ലല്ലോ,മറിയാ ഒട്ടിച്ചിരിക്കുന്നത്”

അത് ഡോക്ടർ,നോട്സിനു ശേഷം ബ്ലഡ്‌ പോർട്ടബിൾ ഫ്രീസറിൽ വച്ചിരുന്നു.ക്ലൈന്റിന് അല്പം പനിച്ചത് കാരണം സെറ്റിൽ ആയിക്കഴിഞ്ഞാണ് അവൾ സ്റ്റാർട്ട്‌ ചെയ്തേ.അങ്ങനെ മാറിപ്പോയതാ.

ദാ നോട്ട് എഴുതിയിട്ടുണ്ട്.പഴയ നോട്ട് മാറ്റി വേണ്ടത് ചെയ്യ്.പിന്നെ പുറത്തൊരാൾ ഇതറിയരുത്.സർജന്
ഇൻഫർമേഷൻ കൊടുത്തിട്ടുണ്ട്. ഇപ്പൊ ആ ബ്ലഡ്‌ അങ്ങ് ഇട്ടേക്ക്.

താങ്ക്സ് ഡോക്ടറെ……..

അതൊക്കെ അവിടെ നിക്കട്ടെ.
ഫയലിൽ വല്ലോം ചെയ്യാനുണ്ടെൽ ചെയ്തു കൊടുത്തുവിടാൻ നോക്ക്. അല്ലേല് വിളിക്കാൻ തുടങ്ങും…..

ഡോക്ടർ പോയതും,അവൻ തെറ്റായി ഓടിച്ചിരുന്ന ലേബൽ മുഴുവൻ ഇളക്കിയെടുത്തു.ആ പേപ്പറുകൾ മുഴുവൻ കീറി ഫ്ലഷ് ചെയ്തുകളഞ്ഞു.രണ്ടു ഫയലുകളിലും ശ്രദ്ധയോടെ നോട്ട്സും ലേബലും അറ്റാച്ച് ചെയ്തു.ബ്ലഡ്‌ സെറ്റിൽ കണക്ട് ചെയ്ത് കുറച്ച് ടോയ്‌ലെറ്റിൽ ഒഴുക്കിയശേഷമാണ് റീയാക്ഷൻ ഫോമിനൊപ്പം ബ്ലഡ്‌ ബാങ്കിൽ കൊടുത്തുവിട്ടത്.ഷിഫ്റ്റിംഗ് കഴിഞ്ഞു റീന എത്തിയപ്പോഴേക്കും റൂം നമ്പർ ഏഴിൽ ബ്ലഡ്‌ ചലിച്ചുതുടങ്ങിയിരുന്നു.

ഭയ്യാ ഡോക്ടർ എന്തേലും…..

ഒരുവിധം സമ്മതിച്ചു.പേടിക്കണ്ട,
നാലാമതൊരാൾ അറിയരുത്.
പിന്നൊരു കാര്യം ആരേലും എന്തേലും ചോദിച്ചാൽ ബ്ലഡ്‌ റിയാക്ഷൻ ഉണ്ടായി,അതിൽ കൂടുതൽ ഒന്നും അറിയില്ല.അങ്ങനെ പറയാവു.

എനിക്കെന്തോ പേടിപോലെ.

പേടിക്കരുത്,അബദ്ധത്തിൽ എന്തേലും പറഞ്ഞുപോയാൽ ഭാവി കൂമ്പടഞ്ഞുപോവും.നാളെ എന്തായാലും വിളിപ്പിക്കും.ബ്ലഡ്‌ ബാങ്ക് മാനേജർ തൊട്ട് എല്ലാ അടകോടനും കാണും.ഓരോ മറുപടിയും സൂക്ഷിച്ചു പറയുക.പിന്നെ ഡോക്ടറെ ഒന്ന് കണ്ടേക്ക്,ഒരു താങ്ക്സും പറഞ്ഞോ.
ഇപ്പൊ അവര് കൂടെനിന്നില്ലേൽ പെട്ടു പോയേനെ.

Leave a Reply

Your email address will not be published. Required fields are marked *