റീന [ആൽബി]

Posted by

പിന്നീടുള്ള ദിവസങ്ങളിൽ റീന അല്പം ഗ്ലൂമിയായി കാണപ്പെട്ടു.ബ്ലഡ്‌ റിയാക്ഷൻ ഉണ്ടായതും ക്ലൈന്റ് വൃക്ക തകരാറിലായി പൾമൊണറി എഡിമ മൂലം ഇഹലോകം വെടിഞ്ഞതും അവളെ തളർത്തിയിരുന്നു.ബോഡി മോർച്ചറിയിലേക്ക് മാറ്റുമ്പോൾ അവളുടെ കണ്ണീർ പൊഴിഞ്ഞുവീണത് അധികമാരും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും ഉള്ളിലെ നുറുങ്ങുന്ന ഹൃദയവേദന അവന് മനസിലാകുമായിരുന്നു.മുറപ്രകാരം അന്വേഷണം വന്നെങ്കിലും പ്രമാണരേഖകളുടെ ബലത്തിൽ അവയൊക്കെ അടഞ്ഞ അധ്യായങ്ങളായി.വല്ലപ്പോഴും ഒന്നിച്ചു ഡ്യൂട്ടി ചെയ്തിരുന്ന അവർ അതിനുശേഷം സിംഹഭാഗവും ഒന്നിച്ചായി.ദിനങ്ങൾ കൊഴിഞ്ഞുവീണു.അമ്പലത്തിന്റെ നടയിൽ അവളെയും കാത്തുനിൽക്കുകയാണ് റിനോഷ്.

നീയെന്താടി ഇനിത്രേം ലേറ്റ്,കട്ട പോസ്റ്റ്‌ ആയിപ്പോയി.ഇതിനുംമാത്രം എന്താ ഇന്ന് പറയാൻ

ഒന്നുല്ല,അവിടെ കുറച്ചുനേരം ഇരിക്കാൻ തോന്നി.

എന്തു പറ്റിയെടോ?

എന്തോ,അറിയില്ല

അല്ല ഇന്നലെ അവരെ കണ്ടപ്പോൾ തുടങ്ങിയതാണല്ലോ.നീയിതെന്ത് ഭാവിച്ചാ.പറഞ്ഞിട്ടില്ലേ ഞാൻ.

അങ്ങനല്ല ഭയ്യ.ആ സ്ത്രീയെ കണ്ടപ്പൊ ഓർമ്മകൾ പോയത് ആ രാത്രിയിലേക്കാ.

നീ ഒരു കാര്യം മനസ്സിലാക്കണം.
ചില സമയത്തുള്ള നമ്മുടെ പെരുമാറ്റം പോലും,നമ്മൾ മറച്ചുപിടിക്കുന്ന സത്യങ്ങൾ പുറത്തുകൊണ്ടുവരും.ഇപ്പൊ എല്ലാം അടഞ്ഞ അധ്യായങ്ങളാണ്.സൊ ബീ കൂൾ.വെറുതെ സീൻ ഉണ്ടാക്കി ആൾക്കാർക്ക് സംശയത്തിന് ഇടവരുത്തരുത്.

ശ്രമിക്കാം ഭയ്യ.ഇനി അങ്ങനെ ഉണ്ടാവില്ല.

ഉണ്ടാവരുത്.അങ്ങനെയൊന്ന് നടന്നിട്ടില്ല,നമുക്കറിയില്ല.അങ്ങനെയെ പെരുമാറാവു.ആ രാത്രി മറന്നേ പറ്റു തന്റെ ലൈഫിൽ നിന്ന്.താൻ വന്നപ്പോ എങ്ങനാരുന്നു എന്നോർമ്മയുണ്ടോ,കാണുന്നവരോടൊക്കെ ഓരോന്ന് ചോദിച്ചും തറുതല പറഞ്ഞുനടന്നതും ഒക്കെ

ഭയ്യ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ.
അല്ലേലും ഈ ആമ്പിള്ളേർ ഇങ്ങനാ. സദാ സമയോം പെണ്ണുങ്ങൾ എന്നാ ചെയ്യുവാന്നു നോക്കിയിരുന്നോളും

ഡീ മറ്റവളെ.മുറത്തിൽ കേറി കൊത്തല്ലേ.

ഇപ്പൊ അങ്ങനായോ.ഞാൻ പഴയപോലെ ആവണമെന്നു പറഞ്ഞിട്ട് ഇപ്പൊ കണ്ടോ.

അത് നിന്നെക്കാൾ ഓണം കൂടുതൽ ഉണ്ടവരോടല്ല.(ഛെ അവൾക്ക് എന്ത് ഓണം)അതായത് തന്നിൽ മുതിർന്നവരോടല്ല.

അയ്യേ,ഭയ്യക്ക് മൂക്കിൽ പല്ല് വന്നതറിഞ്ഞില്ല.ഹോസ്റ്റലിന്റെ മുന്നിലെത്തിയതും നാക്ക് നീട്ടി കൊഞ്ഞനം കുത്തി അവൾ ഓടി.

ഡീ പുല്ലേ നിന്നെ എന്റെ കയ്യിൽ കിട്ടും. ഞാൻ എടുത്തോളാം.

എടുത്തോ പക്ഷെ താഴെ ഇടാതിരുന്നാൽ മതി.വീണ്ടും എന്തൊക്കെയോ ഗോഷ്ഠികാണിച്ച് അവൾ റൂമിലേക്ക് മറഞ്ഞു.
************
പള്ളിയിൽ ഉച്ചമണി മുഴങ്ങി.
അതിന്റെ പ്രഭാവം എന്നപോലെ അവൻ ചിന്തയിൽ നിന്നുണർന്നു. കൈവിരിച്ചുനിന്ന നസ്രായന്റെ കരങ്ങൾ പിടിച്ചു തൊഴുത് അവൻ ഇറങ്ങി.വയറു വിശന്നു,ചീത്തവിളി തുടങ്ങിയിരുന്നു.ഉള്ളിൽനിന്ന് പല ശബ്ദങ്ങളും കേൾക്കുന്നുണ്ട്. എടാ പുല്ലേ ഒന്നടങ്ങ് നിന്നെ പ്രീതിപ്പെടുത്തിയിട്ടേ ഇനി എന്തുമുള്ളു.പറ്റിയ സ്ഥലം നോക്കട്ടെ.
അവൻ നടന്നകലുംമ്പോൾ പിന്നിൽനിന്നൊരു വിളി കേട്ടു.
കപ്യാർ ആരിക്കും,പരിചയമില്ലാതെ ആരോ പോകുന്നത് കണ്ടുള്ള പതിവ് വിളി.

നോക്കുമ്പോൾ ആള് പുറകിലുണ്ട്.
പക്ഷെ കപ്യാര് അല്ലെന്ന് മാത്രം.അച്ചൻ ആണ്. എന്തുവാടെ ഇങ്ങനെ നോക്കുന്നെ.ഞാൻ തന്നെ. എന്നൊരു പറച്ചിലും.

Leave a Reply

Your email address will not be published. Required fields are marked *