റീന [ആൽബി]

Posted by

വേണ്ട മത്തായിച്ചാ,ഒന്നും ഉണ്ടാവില്ല.
അദ്ദേഹത്തിന്റെ ഉറപ്പാ.അവിടുത്തെ അവസാന വാക്ക്.ഞാനത് വിശ്വസിക്കുന്നു.

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.

അതെ വിശ്വാസം,അതിന്റെ ഒരു ഉറപ്പിലല്ലേ മത്തായിച്ചാ ഓരോ ജീവിതവും.നാളെയുടെ പ്രതീക്ഷ നശിച്ചാൽ,ഇനി മുന്നോട്ട് എന്ത് എന്നുള്ള വിശ്വാസം ഒരുവന് നഷ്ടപ്പെടുമ്പോ അല്ലേ അവന്റെ പതനം.

ഓഹ് സമ്മതിച്ചു.ചിറ്റപ്പന്റെ ഫിലോസഫി കുറെയൊക്കെ നിനക്കും കിട്ടീട്ടുണ്ട്. എനിക്കാണേൽ ആ മാങ്ങാത്തൊലി ഒന്നും മനസിലാവത്തുമില്ല.അതിന് കേട്ട ചീത്ത, എന്റമ്മച്ചീ….

കള്ളും കുടിച്ചു വാർത്താനോം പറഞ്ഞു സമയം പോയി.ഞാൻ ഇറങ്ങാട്ടച്ചോ.ഇവിടുന്നൊരു മൂന്ന് മണിക്കൂർ ഉണ്ട്.വൈകിട്ട് എത്താം എന്ന് പറഞ്ഞിട്ടുള്ളതാ.

അപ്പൊ സാവധാനം പോയി വാ.തിരിച്ചു വരുമ്പൊ കേറണം.
നമ്മുക്ക് ഷിംലയുടെ ആത്മാവിലേക്ക് ഇറങ്ങണം.വരുന്നവഴിക്ക് അവളെക്കുറിച്ചുള്ള ഓർമ്മകളുടെ അവശേഷിക്കുന്ന തരിമ്പും അങ്ങ് കാറ്റിൽ പറത്തിയെക്കണം.
നാലഞ്ചു ദിവസം നിന്ന് അടിച്ചുപൊളിച്ചൊരു കറക്കം.പഴയ ഡെറാഡൂൺ -നൈനിറ്റാൾ പോലെ.എന്നിട്ടേ നിന്നെ വിടുന്നുള്ളു.

ശരിയച്ചോ.തിരിച്ചുള്ള വരവിൽ ഇവിടെ നിന്നിട്ടേ പോകുന്നുള്ളൂ.
ഉറപ്പ്.അപ്പൊ എന്തേലും പറയാനായി എന്റെ ഫ്ലാഷ് ബാക്ക് ഇരിക്കട്ടെ.
അപ്പൊ പോയി വരാം പ്രാർത്ഥിക്കുമ്പോൾ ഒന്ന് ഓർത്തേക്കണം.

സേഫ് ജെർണി ഡിയർ ആൻഡ് ഗോഡ് ബ്ലെസ്
************
ഇളം വെയിൽ നിറം ചാർത്തിയ വഴികളിലൂടെ അമ്പാല റോഡിൽ. അവൻ യാത്ര തുടർന്നു
ഒടുവിൽ ലക്ഷ്യം നേടുമ്പോൾ ഇരുട്ട് വീണുതുടങ്ങിയിരുന്നു.
പ്രകാശത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.
വീട്ടിലേക്ക് പ്രവേശിക്കാൻ ഒന്ന് മടിച്ചുനിന്നു.കാര്യം ഒരു പഞ്ചായത്തിലുള്ള ആളുകൾ തന്നെ വീട്ടുകാരായി ഉണ്ട്.ആരോട് ചോദിക്കും.ഓരോ കാര്യങ്ങൾക്കായി
ഓടുന്നവർ ഇവനാര് എന്ന മട്ടിൽ നോക്കുന്നുണ്ട്.ഒടുവിൽ രണ്ടും കൽപ്പിച്ചു അതിലെ നടന്നുപോയ ആളോടുതന്നെ ചോദിച്ചു.

ബാപ്പുനെ കാണാനോ,ആരാ?എവിടുന്നാ?വന്നത് കട്ടിയിലൊരു മറുചോദ്യം.

ഇവിടെ റീനയുടെ കൂടെ ജോലിനോക്കിയിരുന്നതാ.പേര് റിനോഷ്.

ആ ഒരു മറുപടിയുടെ അനന്തരഫലം എന്നവണ്ണം കുറച്ചുപേർ അവനുചുറ്റും കൂടി.ഘടാഘഡിയരായ
കുറച്ചുപേർ.വിശന്നിരിക്കുന്ന സിംഹത്തിന്റെ മുന്നിൽ മാനിനെ കിട്ടുമ്പോഴുള്ള ഭാവമാണ് ഓരോ മുഖങ്ങളിലും.ചെറിയരീതിയിൽ കയ്യാങ്കളി തുടങ്ങിയപ്പോൾ തന്നെ ആരുടെയോ കനത്തിലുള്ള ശബ്ദം മുഴങ്ങി.”എന്താ അവിടെ,എന്താ അവിടൊരു ഒച്ചപ്പാടും ബഹളവും”

അത് ബാപ്പൂ,എന്ത് ധൈര്യത്തിലാ ഇവൻ ഇവിടെ?

അവനെ വിളിച്ചത് ഞാനാ.എന്റെ അഥിതി.ആ മാന്യത അവന് കിട്ടണം.
ടാക്കൂർ സാബിന്റെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് ചുറ്റുമുള്ളവർ ഒരു വശത്തേക്ക് മാറി.

ക്ഷമിക്കണം മോനെ,വിട്ടുകള.
വകതിരിവില്ലാതെ ഓരോന്ന് ചെയ്യുന്നതാ.

ബാപ്പു ഇവൻ? ആജാനുബാഹുവായ ഒരാൾ എന്തോ ചോദിച്ചപ്പോഴേക്കും ബാപ്പുവിന്റെ കൈകൾ ഉയർന്നു.പറയാൻ വന്നത് അതുവഴി ഇറക്കുന്നതവൻ കണ്ടത് അന്നാദ്യമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *