റീന [ആൽബി]

Posted by

നല്ല കൂട്ടാണല്ലേ നിങ്ങൾ.

അതെ,എന്റെ അടുക്കൽ അല്പം സ്വാതന്ത്ര്യം കൂടുതൽ അവൾക്കുണ്ട്. കുടുംബത്തിൽ ആകെയൊരു പെൺതരിയാ.അതിന്റെ ഒരു വാത്സല്യക്കൂടുതൽ.അതാ നിങ്ങളുടെ ഇഷ്ട്ടം അറിഞ്ഞപ്പോൾ എതിർക്കപ്പെടാൻ ഉണ്ടായ പ്രധാനകാരണം.

മനസ്സിലാവും ബാപ്പു.എനിക്കിപ്പൊ സങ്കടം ഒന്നുമില്ല.

ദാ തന്റെ ഇഷ്ട്ടപ്പെട്ട ബ്രാൻഡ്. 100പൈപ്പർസ്.കൂടാതെ ആപ്പിളിട്ട് കാച്ചിയ നല്ല നാടനും ഇരിപ്പുണ്ട്. നൗ ചോയ്സ് ഈസ്‌ യുവേഴ്സ്.

നാടൻ ശീലമില്ല എന്നാലും ഒന്ന് ട്രൈ ചെയ്യാം.

കേട്ടതും കനത്തിൽ ഒരെണ്ണം ഒഴിച്ച് ബാപ്പു നീട്ടി.ഒപ്പം അദ്ദേഹവും ഒഴിച്ചു.ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടി.ഒരിറക്ക് അകത്തേക്ക് ചെന്നതും ഒരു ഏരിച്ചിൽ.കണ്ണുംപൂട്ടി പിടിപ്പിക്കുമ്പോൾ അത് ഉള്ളിലേക്ക് കത്തിയിറങ്ങി.

ബാപ്പു ഓഹ് ഉഗ്രൻ സാധനം.
സായിപ്പിന്റെ മാറിനിക്കും.

ഇത് ഞാൻ പ്രത്യേകം വാറ്റുന്നതാ.
എനിക്ക് ഇതാ പതിവ്.

കഴിക്കുന്നു അറിയില്ലായിരുന്നു

എപ്പോഴും ഇല്ലെടോ വല്ലപ്പോഴും ഇങ്ങനെ ആരേലും വരുമ്പോഴേ ഉള്ളു

ഇവനിത്തിരി കട്ടിയാ.ശീലിച്ചത് തന്നെ കഴിക്കുന്നതാ എപ്പോഴും നല്ലത്.

വീണ്ടും ഗ്ലാസ്സുകളിലേക്ക് മദ്യം നിറഞ്ഞു.പക്ഷെ ഈ പ്രാവശ്യം അവന്റെ ഇഷ്ടം ആയിരുന്നു എന്നുമാത്രം.പതിയെ മദ്യവും നുണഞ്ഞിറക്കി അവരുടെ സംസാരം തുടർന്നു.

മോനറിയുവോ,എന്റെ കുട്ടിയുടെ മനസ്സ് നീറുന്നത് എനിക്ക് സഹിക്കില്ല. എന്നിട്ടും എനിക്ക് അവളെ വിഷമിപ്പിക്കേണ്ടി വന്നു.

പോട്ടെ ബാപ്പു.ചില സമയങ്ങളിൽ അങ്ങനാ.

തനിക്കറിയുവോ,പണ്ട് പട്ടാളത്തിൽ ആയിരിക്കുമ്പോൾ ഒട്ടുമിക്ക സ്ഥലത്തും ജോലി ചെയ്തു.അവിടുത്തെയൊക്കെ സംസ്കാരവും ആളുകളും എനിക്ക് സുപരിചിതം.അതിൽ തന്റെ നാടും പെടും.

ഓഹ് ലൗലി…..

തനിക്ക് എങ്ങനെ പറ്റുന്നു.
ഇതൊക്കെ ഉള്ളിലൊതുക്കി ഇങ്ങനെ സന്തോഷിക്കാൻ.

ആരു പറഞ്ഞു ബാപ്പു എനിക്ക് സങ്കടം ഇല്ലാന്ന്.അവളെപ്പോലൊരു കുട്ടിയെ ആരും കൊതിക്കും.
നഷ്ട്ടപ്പെടുമ്പോൾ വിഷമം തോന്നും. പക്ഷെ യാഥാർഥ്യം അത് അംഗീകരിച്ചല്ലേ പറ്റു.

മോൻ നല്ല സെന്സിബിൽ ആയി സംസാരിക്കുന്നുണ്ട്.അവൾ ചിരിക്കുന്നു എന്നേയുള്ളു,ഉള്ളിലെ കരച്ചിൽ എനിക്ക് കേൾക്കാം.

എങ്കിൽ മോളുടെ ഇഷ്ട്ടം,അത്‌ നടത്തിക്കൂടെ.

അത്‌ നടക്കില്ലടോ.കാരണം തന്റെ നാടുപോലെ സാസ്കാരികമായി വളർന്നിട്ടില്ല ഇവിടെയൊന്നും.
ഇവിടെയെല്ലാം ജാതിക്കും തീവ്രരാഷ്ട്രീയത്തിലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.
ഞാനൊരാൾ മാറി ചിന്തിച്ചതുകൊണ്ട് മാത്രം ഒന്നുമാവില്ലഡോ. അത്‌ അങ്ങനാ.

അവളെയൊന്നു പറഞ്ഞു മസസ്സിലാക്കരുതോ.

സംസാരിച്ചു അവളോട് എന്നാലും പൂർണ്ണമായും അവൾക്ക് ഉൾക്കൊള്ളാൻ ആയോ എന്നറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *