പിന്നെ പലരും രേഷ്മയേയും കൊള്ളിക്കാതെ അത് പറഞ്ഞു കളിയാക്കാൻ തുടങ്ങി.
ഒരു ദിവസം അവൾ വന്നു ചോദിച്ചു: ‘അതേയ്… എന്താനിന്റെഫോൺ കേടാക്കിയത് ഞാനാണെന്ന് എല്ലാരും പറഞ്ഞു നടക്കുന്നെ? ഞാൻ നിന്റെ ഫോൺ തൊട്ടിട്ടു പോലുമില്ലാലോ?’
രേഷ്മയുടെ വായിൽ നിന്നും എന്റെ മുഖത്തേക്കടിച്ച ചൂട് കാറ്റിൽ മതിമറന്നു ഞാൻ നിന്നുപോയി. ‘ഏയ്… അവരൊക്കെ ചുമ്മാ പറയുന്നതാ… ആരാ പറഞ്ഞെ?’ ഞാൻ ചോദിച്ചു.
‘ഹും… കാര്യം എനിക്ക് മനസ്സിലായി. ശ്രേയയും അലീനയും ഒക്കെ ക്ലാസ് എടുത്തു തന്നു. നീ ഇത്രക്ക് ചീപ് ആണോ?’ അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.
ആ അലീന എന്റെ കൂട്ടുകാരൻ റോബിന്റെ കുറ്റിയാണ്. അത് വഴി എന്തേലും ന്യൂസ് ലീക് ആയിട്ടുണ്ടാവും.
‘ഏയ്… ഇല്ല രേഷ്‌മാ… താൻ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറയുന്നത് കേട്ടിട്ട്…’ എനിക്ക് എന്ത് പറയണമെന്ന് എത്തും പിടിയും കിട്ടിയില്ല.
‘ഓഹോ… അപ്പൊ അങ്ങനെ അല്ലെ? പിന്നെ എങ്ങനെയാ ഞാൻ കേടാക്കിയത്?’ അവൾ ചോദിച്ചു.
‘രേഷ്‌മാ… നീ ഇങ്ങനെ എന്തേലും കേട്ടിട്ട് വരല്ലേ… ചുമ്മാ ഓരോന്ന് പറയുന്നതാ…’ ഞാൻ പറഞ്ഞു.
‘ചുമ്മാതൊന്നുമല്ല… ഇടക്കൊക്കെ നിന്റെ നോട്ടം ഞാനും കാണാറുണ്ട്. പിന്നെ പറയുന്നതും കേട്ടു’
‘എന്ത്?’
‘എന്തൊക്കെയോ ഉണ്ടെന്ന്… നീ പിന്നെ എന്നോട് മിണ്ടാൻ വരാറ് പോലും ഇല്ല… പിന്നെങ്ങനെ ചോദിക്കുന്നെ?’
‘എനിക്ക് എന്തോ ചമ്മലാ… ഇപ്പൊ മിണ്ടുന്നില്ലേ… ഇനി പറ, എന്താ കേട്ടത്?’
‘അയ്യടാ… ഇനി അത് ഞാൻ പറഞ്ഞു കേൾക്കണം ല്ലേ… അത് വേണ്ട. നിനക്ക് ബാക്കി പെൺപിള്ളേരോടൊക്കെ മിണ്ടാലോ? എന്നോട് മാത്രം എന്താ?’ ഇത്രയും കേട്ടപ്പോൾ കാര്യത്തിന്റെ കിടപ്പുവശം അവൾക്കും മനസ്സിലായി എന്ന് എനിക്ക് തോന്നി.
‘അങ്ങനൊന്നുല്ല രേഷ്‌മാ… നീ ഓരോന്ന് കേട്ടിട്ട്…’ ഞാൻ പരുങ്ങി.
‘ഉം…’ അവൾ ഒന്ന് ഇരുത്തി മൂളി എന്നിട്ടു വശ്യമായി ചിരിച്ചിട്ട് പോയി. പോകുന്ന വഴിയിൽ ഒന്ന് തിരിഞ്ഞു നോക്കാനും മറന്നില്ല.