ഒരു മഴക്കാലത്ത്
OruMazhakalathu | Author : Shanu
മുഖത്തേക്ക് പെട്ടെന്ന് വെള്ളം വീണപ്പോഴാണ് ഞാൻ എണീറ്റത് , ഓ മഴയാണ് , കുറച്ചു നേരം ആ ചെറു മഴ നനയണമെന്ന് തന്നെ തോന്നി , അത് കൊണ്ട് മറ്റുള്ള യാത്രക്കാരൊക്കെ അവരുടെ ഷട്ടർ താഴ്ത്തിയപ്പോ ഞാൻ മാത്രം താഴ്ത്താതെ അതും നനഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു . പിറകിൽ ഇരിക്കുന്ന ചിലർക്ക് അതിഷ്ടമായില്ലെങ്കിലും പൊട്ട് പുല്ല് എന്ന് കരുതി അവരെ മൈൻഡ് ചെയ്യാതെ മഴയിൽ മാത്രം നോക്കി ആ സുഖം ഞാൻ ശരിക്കും ആസ്വദിച്ചു ,
ആ ഷട്ടർ ഒന്ന് താഴ്ത്താമോ സർ ???
ചോദ്യം തന്റെ കൂടെ ഇരിക്കുന്ന ആളുടെ ഭാഗത്തു നിന്നായതോണ്ടും അതൊരു കിളിനാദം ആയതുകൊണ്ടും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി ,
ആഹാ നല്ല മൊഞ്ചത്തികുട്ടി ആണല്ലോ എന്നും മനസ്സിൽ കരുതി ഓ പിന്നേ അടക്കാലോ എന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു ഞാൻ ഷട്ടർ താഴ്ത്തി
കുറെ നേരം പഴയ പല കഥകളും ഓർത്തിരുന്നതോണ്ട് എവിടെ എത്തി എന്നോ , ഈ കുട്ടി എവടെന്നു കയറി എന്നോ ഒന്നും അറിയില്ല , കൊച്ചിയിൽ നിന്ന് കോഴിക്കോടേക്കുള്ള നമ്മുടെ സ്വന്തം ksrtc ബസിൽ ആയിരുന്നു ഞാൻ , അയ്യോ എന്നെ പരിചയപ്പെടുത്താൻ മറന്നു , ഞാൻ ഷാനു , ഒറിജിനൽ പെരിതല്ല , എന്നാലും എന്റെ ഇഷ്ടമുള്ളൊരു എന്നെ അത് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം . ബാക്കി ഡീറ്റെയിൽസ് നമുക്ക് പതുക്കെ അറിയാം
ഷട്ടർ താഴ്ത്തി ഒന്ന് നേരെ ഇരുന്നു പതുക്കെ ഒളികണ്ണിട്ടു അടുത്തിരിക്കുന്ന കുട്ട്യേ ഒന്ന് നോക്കി ,
ഹ്മ്മ് , കൊള്ളാം , എന്റെ അതെ പ്രായം ആണെന്ന് തോന്നണു, ഒന്ന് പരിചയപ്പെടാം എന്ന് കരുതി .
: ഇതേതാ സ്ഥലം ? തൃശ്ശൂർ കഴിഞ്ഞോ ?