ഒരു മഴക്കാലത്ത് [Shanu]

Posted by

അപ്പൊയെക്ക് നമ്മുടെ കണ്ടക്ടർ മാമൻ അറിയിപ്പ് തന്നു , ഈ വണ്ടി ഇനി പോകാൻ ടൈം എടുക്കും, പെട്ടെന്നു പോകേണ്ടവർക് അടുത്ത ബസിൽ പോകാം
എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന അവൾ ആരെയെക്കോയെ ഫോണിൽ വിളിക്കുന്നുണ്ടാർന്നു , സംസാരം കേട്ടിട്ടു അമ്മയാണ് എന്ന് മനസ്സിലായി ,

എന്തായാലും ഇതിൽ ഇരുന്ന് ടൈം കളയണ്ട എന്ന് കരുതി ഞാൻ ഇറങ്ങാൻ തീരുമാനിച്ചു , പക്ഷെ പുറത്തു നല്ല മഴയാണ് , സമയം മൂന്ന് കഴിഞ്ഞു , ഇനി താമസിച്ചാൽ വീടെത്താൻ എനിക്കും ബുദ്ധിമുട്ടായിരിക്കും , മഴ എങ്കിൽ മഴ , കുറച്ചു നനഞ്ഞേക്കാം , ഇറങ്ങാനുളള എന്റെ തയ്യാറെടുപ്പുകൾ അവൾ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു .

: ചേട്ടൻ ഇവിടെ ഇറങ്ങുകയാണോ ?, ഇപ്പൊ ഇനി ഇവിടെ നിന്ന് വേറെ ബസ്സ് കിട്ടുമോ?
:അറിയില്ല മാഷെ ! നോക്കണം , ഇവിടെ ഇരുന്നിട്ട് കാര്യമൊന്നുമില്ല , ഇത് റെഡി ആകാൻ കുറച്ച സമയം എന്തായാലും വേണം , മഷിറങ്ങുന്നില്ലേ ??

എന്റെ ആ മാഷെ വിളി അവള്കങ്ങു ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നി

: ഞാനും ഇറങ്ങുകയാ !!

എന്തോ സംശയിച്ചു നിന്ന അവൾ എണീറ്റു
അപ്പൊയെക്ക് ബസ്സിലെ ഒരു വിധം ആളുകളൊക്കെ പുറത്തിറങ്ങിയിരുന്നു , കുറെ ആളുകൾ കുട ചൂടി റോഡിൽ തന്നെ നിന്നു , കുറച്ചുപേർ അവിടെ ഉണ്ടായിരുന്ന ഒരു കടയുടെ സൈഡിലും നിക്കുനുണ്ടായിരുന്നു ,

മഴയിലേക്ക് ഇറങ്ങി അവൾ നേരെ ആ കടയിലേക്കാണ് ഓടിക്കയറിയത് , തൊട്ടു പിറകെ ഞാനും , ഈ ബസിൽ അവൾക്കു പരിചയക്കാരായി ഞാനും കണ്ടക്ടറും മാത്രം ഉള്ളത്കൊണ്ട് അവൾ എന്റെ അടുത്ത് തന്നെ ആണ് നിന്നതു, സാധാരണ പെൺകുട്ടികൾക്കു മഴ ഒക്കെ കാണുമ്പോ സന്തോഷമായിരിക്കും , പക്ഷെ പുള്ളിക്കാരി ഒരു താല്പര്യം ഇല്ലാതെ അടുത്ത ബസ് വരുന്നുണ്ടോ എന്ന് നോക്കി നിക്കുന്നത് നോകുമ്പോഴാണ് വെള്ളിടി വെട്ടിയ പോലെ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് ….

Leave a Reply

Your email address will not be published. Required fields are marked *