ദുബായ്.
“ഞാൻ പ്രതീക്ഷിച്ചതിലും സ്മൂത് ആയി കാര്യങ്ങൾ പോകുന്നുണ്ട്. അവൻ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയില്ല. അല്ലെങ്കിലും അവനു അവളോട് പ്രേമം തുറന്നുപറയാനുള്ള ദെയിര്യം ഒന്നും ഇല്ല. നമ്മ പിടിച്ചത് ഒക്കെ വെറുതെ ആയി” അനീഷ് തന്റെ ഗ്ലാസ്സിലേക്ക് വിലകൂടിയ സ്കോച് വിസക്കി ഒഴിച്ചുകൊണ്ടു ഒപ്പമുണ്ടായിരുന്ന പാർട്ണർ ദിലീപിന്റെ അടുത്തു കാര്യങ്ങൾ അവതരിപ്പിച്ചു.
“അതേ, അലക്‌സി ആയുള്ള ആ അലൈൻസ് നമ്മുക്ക് ഇപ്പോൾ വളരെ അനിവാര്യമാണ്. മുൻപ് പലതവണ നമ്മൾ നോട്ടമിട്ട ഏരിയ ആണ് കൊച്ചിയും ഗോവായും. ഈ ഒരു ബന്ധത്തിലൂടെ നമ്മൾക്ക് അവിടെ വളരെ ഈസിയായി സാദനം ഇറക്കാൻ പറ്റും” ദിലീപ് മറുപടി പറഞ്ഞു.
“ഫെർണാണ്ടസ്, ഗോയിലെയും കൊച്ചിയിലെയും പോർട്ടിൽ അയാളുടെ ഷിപ്പിംഗ് കമ്പനിക്കും അയാൾക്കും ഉള്ള ഗുഡ് വിൽ അതാണ് നമ്മുടെ ലക്ഷ്യം, അയാളുടെ കണ്ടെയ്നർസ് വഴി നമ്മൾ ഇറക്കാൻ ചെയ്യാൻ പോകുന്ന കോടികളുടെ drugs and fake indian currency, ഓർക്കുമ്പോ തന്നെ കുളിരുകോരുന്നു..” മദ്യം ആസ്വദിച്ചു കുടിച്ചുകൊണ്ടു ദിലീപ്‌വീണ്ടും പറഞ്ഞു.
ഞായർ ഉച്ചക്ക് 11.30 am
“ഡാ സച്ചു, അവൾ എന്താ പറഞ്ഞെ,അവർ അവിടന്ന് ഇറങ്ങിന്നു തന്നെയല്ലേ . എന്നിട്ട് എവിടെ, കാണുന്നില്ലല്ലോ,…” സജീവൻ ചേട്ടന്റെ അക്ഷമയോടെ ഉള്ള ചോദ്യം ആയിരുന്നു അത്
“ഇപ്പൊ വരും,നിങ്ങൾ ഒന്നു അടങ്ങി നിക്ക്, എനിക്കില്ലല്ലോ ഇത്ര ടെൻഷൻ” ചിരിച്ചുകൊണ്ടുള്ള എന്റെ മറുപടി കേട്ടപ്പോൾ പുള്ളിയും ഒന്നു തണുത്തു.
ആക്കുവിനെ കാണാൻ വന്ന അലക്‌സിയേയും ഫ്രണ്ട്സിനെയും സ്നേഹതീരം ബീച്ച് റോഡിൽ കാത്തുനിൽക്കുകയായിരുന്നു ഞാനും സജീവൻ ചേട്ടനും.
കടല്തീരത്തിന്റെ എല്ലാ മനോഹാര്യതയും ഉള്ള ആ പ്രദേശം, നേർ മുകളിൽ കത്തിജ്വലിക്കുന്ന സൂര്യൻ, ബീച്ചിനോടെ ചേർന്നു കിടക്കുന്ന പോകുന്ന ആ വിഴിയരികിൽ സജീവൻ ചേട്ടന്റെ Ford എൻഡേവെർ വണ്ടിയിൽ എസയുടെ ചെറിയ കുളിർമായിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. വിജനമായ ആ റോഡിൽ ദൂരെ നിന്നും ഒഴുകിവരുന്ന രണ്ടു ബെൻസ് ജി ക്ലാസ് xuv . ബാഗ്രൗണ്ടിൽ മ്യൂസിക് പ്ലെയറിൽ പ്ളേയാകുന്ന “The Godfather” എന്ന ഇംഗ്ളീഷ് സിനിമയിലെ ഫെയ്‌മസ് ബിജിഎം മ്യൂസിക്.
( https://youtu.be/1aV9X2d-f5g ഈ മ്യൂസിക് ഹെഡ്ഫോണ് വച്ചു കേട്ടുകൊണ്ട് മുകളിലത്തെ സീൻ ഒന്നു കണ്ണടച്ചു ആലോചിച്ചാൽ ആ ഫീൽ ശെരിക്കങ് കിട്ടും)
സുന്ദരമായ ആ പ്രേദേശത്തിലൂടെ ഒഴുകിവരുന്ന ഗോവൻ രജിസ്ട്രേഷന് ബെൻസ് ജി ക്ലാസ് വണ്ടിയുടെ മുന്നിലേക്ക് തീരെ പ്രദീക്ഷിക്കാതെ വട്ടംവെച് വണ്ടിനിർത്തിക്കൊണ്ടു വണ്ടിയുടെ ബോനെട്ടും തുറന്നു സജീവൻ ചേട്ടൻ പുറത്തിറങ്ങി.
വലിയ ശബ്ദത്തോടെ ഞങ്ങളുടെ വണ്ടിക്ക് തൊട്ടടുത്തു നിരങ്ങി വന്നുനിന്നു അവരിൽ ഡ്രൈവറും മുന്നിലെ ഒരുത്തനും ഇറങ്ങി വന്നു.
“Hey maan, what the fuck are you doing here?” പുറത്തു ഇറങ്ങിവന്ന ഡ്രൈവർ സജീവൻ ചേട്ടൻറെ നേരെ വന്നുകൊണ്ടു ചോദിച്ചു..
പുള്ളിയാണെങ്കിൽ ഇതൊന്നും കാര്യമാക്കാതെ വണ്ടിയുടെ ബോനെറ്റും പൊക്കിവച്ചുകൊണ്ടു കാര്യമായി എന്തോ നോക്കുന്നു.