രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Posted by

അവൾ ഞാനതെടുത്തു എന്റെ പോക്കറ്റിലേക്ക് ഇടാൻ നേരം ചിരിയോടെ പറഞ്ഞു .

“ഓ..തന്നേക്കാം…”

ഞാനും പറഞ്ഞു ചിരിച്ചു .അതെന്തിനാണെന്നു അപ്പോഴും മഞ്ജുസിനു മനസിലായിട്ടില്ല . അന്നത്തെ ബാക്കിയുള്ള സ്ഥലത്തെ കറക്കം ഒകെ കഴിഞ്ഞു ഞങ്ങൾ വൈകീട്ടോടെ ഹോട്ടലിലേക്ക് തിരിച്ചെത്തി . രാത്രി ഭക്ഷണം അവിടെ തന്നെയാണ് , ഹൈദ്രബാദ് ബിരിയാണി സ്പെഷ്യൽ ആയിട്ടു ഞങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട് !

ഇതിനിടക്ക്‌ ഒരു ടൂറിസ്റ്റ് പ്ളേസിനടുത്തുള്ള ക്യാഷ് കൗണ്ടറിൽ നിന്ന് ഞാൻ പണം പിൻവലിച്ചിരുന്നു . ക്യാഷ് പിൻവലിച്ച ഉടനെ ഞാൻ കാർഡ് മഞ്ജുസിനെ തിരിച്ചേൽപ്പിക്കുകയും ചെയ്തു . തിരിച്ചു ഹോട്ടലിൽ എത്തിയ ഉടനെ എല്ലാരും റൂമിലേക്ക് പോയി . ഞാൻ മാത്രം പുറത്തൊക്കെ ചുറ്റി പറ്റി നിന്നു. ഒടുക്കം എല്ലാരും പോയപ്പോൾ ഞാൻ റിസപ്‌ഷനിൽ ചെന്ന് റൂംസിന്റെ അവൈലബിലിറ്റിയെ കുറിച്ച സംസാരിച്ചു .

അവിടെ പരിചയപ്പെട്ട ഒരു മലയാളി പയ്യനോട് ഞാൻ എന്റെ ആവശ്യം പറഞ്ഞു. എന്റെ കൂടെയുള്ള ആരും അറിയാതെ ഒരു റൂം ഇവിടെ ഒപ്പിച്ചു തരണം എന്ന് ഞാൻ അവനോടു പറഞ്ഞു . എന്തോ ചുറ്റിക്കളി മണത്തെങ്കിലും അവൻ എന്നെ സഹായിക്കാമെന്നേറ്റു . ആള് തൃശൂർ ഉള്ളയാളാണ് പേര് . ജിതിൻ !

അങ്ങനെ അവൻ എനിക്ക് മൂന്നാമത്തെ ഫ്ലോറിൽ ഒരു റൂം ഒപ്പിച്ചു തന്നു . അതിന്റെ കീയും വാങ്ങി അവനോടു നന്ദിയും പറഞ്ഞു ഞാൻ മനസുകൊണ്ട് തുള്ളിച്ചാടി . ഇനി വേണം നമ്മുടെ നായികയെ കാര്യങ്ങൾ അറിയിക്കാൻ. അവൾ പറ്റില്ലെന്ന് പറഞ്ഞാൽ അടപടലം മൂഞ്ചും. കാശും പോയി കിട്ടും !

എന്തായാലും രാത്രി തന്നെ പറയാമെന്നു കരുതി ഞാൻ പിടിച്ചിരുന്നു . രാത്രിയിലെ ഫുഡ് ഒകെ കഴിഞ്ഞു എല്ലാരും റൂമിലേക്ക് കിടക്കാനായി പോയി തുടങ്ങി . ഞാനും പതിവ് മുറിയിലേക്ക് പോയി . കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു . സമയം പാതിരാ ആകാറായിട്ടും റൂമിൽ ശ്യാമും ഒപ്പമുള്ള രണ്ടെണ്ണവും മൊബൈലിൽ ഗെയിം കളിച്ചുകൊണ്ടിരിപ്പാണ് . അതുകൊണ്ട് ഞാൻ പതിയെ പുറത്തേക്കിറങ്ങി .

അവന്മാരോട് ഞാൻ പുറത്തൊക്കെ ഒന്ന് കറങ്ങി , പിന്നെ വന്നു കിടന്നോളാമെന്നു പറഞ്ഞു . വാതിൽ കുറ്റി ഇടേണ്ട എന്നും പറഞ്ഞു പിന്നെ പതിയെ പുറത്തിറങ്ങി . കോറിഡോറിൽ ഒരു മൂലക്കായി ചെന്ന് നിന്ന് ഞാൻ പതിയെ മഞ്ജുസിനെ ഫോണിൽ വിളിച്ചു നോക്കി .

അവൾ എന്റെ വിളി പ്രതീക്ഷിച്ചെന്ന പോലെ പെട്ടെന്ന് തന്നെ എടുത്തു. ഇത്തവണയും പൈപ്പിന്റെ ശബ്ദം ഉണ്ട്. കള്ളി ബാത്‌റൂമിൽ തന്നെ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു .

“എന്താ ഉറങ്ങീലെ ?”

മഞ്ജു പതിയെ തിരക്കി..

Leave a Reply

Your email address will not be published. Required fields are marked *