“ഉറക്കം വരണില്ല..മഞ്ജുസിനെ കാണാൻ തോന്നാ”
ഞാൻ ചിരിയോടെ തട്ടിവിട്ടു.
“അയ്യടാ…സുഖിപ്പിക്കല്ലേ മോനെ “
അവൾ എന്നെ കളിയാക്കി .
“കാര്യം ആടോ ടീച്ചറെ ..വേണെങ്കി മതി…”
ഞാൻ ഗൗരവത്തിൽ പറഞ്ഞു ..
“ഓ..ആയിക്കോട്ടെ…”
അവൾ ചിരിച്ചു .
“മായേച്ചി ഉറങ്ങിയോ ?’
ഞാൻ സംശയത്തോടെ ചോദിച്ചു .
“മ്മ്..ഉറങ്ങി..എന്നാലും ഞാൻ ഒരു സ്ഫേറ്റിക്കു വേണ്ടി ബാത്‌റൂമിൽ കയറി “
മഞ്ജു ചിരിയോടെ പറഞ്ഞു .
“മ്മ്…ഞാൻ കോറിഡോറിൽ ഉണ്ട് ..ഒന്ന് പുറത്തിറങ്ങോ ..”
ഞാൻ പതിയെ ചോതിച്ചു .
“പോടാ..അതൊന്നും വേണ്ട.ആരേലും കണ്ടാ..”
അവൾ പേടിയോടെപറഞ്ഞു .
“ഇല്ലെന്നേ…മഞ്ജുസ് എന്ന തൊട്ടു മോളിലെ ഫ്ലോറിലേക്ക് വാ ..ഞാൻ അവിടത്തെ കോണിപ്പടിയിൽ വൈറ്റ് ചെയ്യാം..”
ഞാൻ അവളുടെ മനസു മാറ്റാൻ വേണ്ടി പറഞ്ഞു .
“അത് വേണോ….എനിക്കെന്തോ പേടി ആവണൂ”
മഞ്ജു ഒന്ന് ദീർഘ ശ്വാസമെടുത്തു പറഞ്ഞു .
“ഹാ..ജസ്റ്റ് ഒന്ന് വാ..ഒരഞ്ചു മിനുട്ട്..നമുക്കെന്തെലും സംസാരിച്ചിട്ട് പോവാം..എല്ലാരും നല്ല ഉറക്കം ആണ് “
ഞാൻ അവളെ പിരികയറ്റി..