രതിശലഭങ്ങൾ പറയാതിരുന്നത് 10 [Sagar Kottappuram]

Posted by

അവൾ എന്റെ അടുത്തിരുന്നു വീട്ടിലെ ഓരോ വിശേഷങ്ങൾ തിരക്കി . അഞ്ജുവിന്റെ കാര്യവും അമ്മയുടെ വിശേഷങ്ങളുമൊക്കെ പറഞ്ഞു ഞങ്ങൾ കുറച്ചു നേരം ഇരുന്നു .

ശ്യാമും ഇടക്ക് ഞങ്ങളോടൊപ്പം ജോയിൻ ചെയ്തു .കുറച്ചു നേരം സംസാരിച്ചു അവൾ തിരിച്ചു മഞ്ജുസിന്റെ അടുത്തേക്ക് തന്നെ പോയി കമ്പനി നൽകി .

ഒരു ഒൻപതു മണിയോടെ ഒക്കെ അടുപ്പിച്ചു ഞങ്ങൾ ബാംഗ്ളൂരിൽ എത്തി . എല്ലാവർക്കും ബ്രെക്ഫാസ്റ്റ് കഴിക്കേണ്ടതുണ്ട് . അതിനായി സിറ്റിയുടെ തിരക്കിൽ നിന്നും സ്വല്പം മാറിയുള്ള ഒരിടത് നിർത്തി. സാമാന്യം വലിയ ഒരു റെസ്റ്റോറന്റ് ആയിരുന്നു . അവിടെ നിന്നും എല്ലാരും ഫുഡ് കഴിച്ചു . പിന്നെ ഉച്ച വരെ അവിടെ ഒന്ന് കറങ്ങാം എന്ന തീരുമാനത്തിൽ എത്തി .

ബാംഗ്ലൂർ പാലസ് , കബ്ബൺ പാർക്ക് പിന്നെ നഗരത്തിൽ നിന്നും ഇരുപതോളം കിലോമീറ്റർ അകലെയുള്ള ബന്നാർഘട്ട നാഷണൽ പാർക്ക് എന്നിവിടങ്ങളിലൊക്കെ ജസ്റ്റ് ഒന്ന് കറങ്ങി . ടൈമിംഗ് കറക്റ്റ് ആക്കാൻ വേണ്ടിയാണ് . ഉച്ചക്ക് ശേഷം നേരെ ഹൈദരാബാദ് വെച്ച് പിടിക്കാനാണ് തീരുമാനം .

ഇതിനിടക്ക് മഞ്ജുസ് കരാട്ടെ ബ്ലാക് ബെൽറ്റ് ആണെന്ന് സൂചിപ്പിച്ചരുന്നല്ലോ. അവള് പറയുന്നതും കുറച്ചു ഫോട്ടോസും കണ്ടതല്ലാതെ അത് പൂർണമായും എനിക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. അന്ന് കൊണ്ട അടിയുടെ വൈറ്റ് വെച്ച് സത്യം ആയിരിക്കണം . എന്നാലും നമ്മുടെ സംശയം തീർത്തു കിട്ടണമല്ലോ .

കബ്ബൺ പാർക്കിൽ വെച്ചാണ് എനിക്ക് ആ കാര്യത്തിൽ ഉള്ള സംശയങ്ങളൊക്കെ തീർന്നു കിട്ടിയത് . ഞങ്ങൾ പാർക്കിലെ കാഴ്ചകൾ കണ്ടു നീങ്ങുകയായിരുന്നു . വലിയ മനം മയക്കുന്ന രീതിയിലുള്ള കാഴ്ചകളോ ടൂറിസ്റ്റ് അട്ട്രാക്ഷനോ ഇല്ലെങ്കിലും നഗരത്തിൽ തന്നെ അത്യാവശ്യം പച്ചപ്പും ഭംഗിയുമൊക്കെയുള്ള ഉദ്യാനവും പാർക്കും എല്ലാമാണ് അത് .

അവിടെ ചെന്ന് കയറിയ സമയം തൊട്ടേ മഞ്ജുസും മായ മിസ്സും പെൺകുട്ടികളുടെ കൂടെയാണ് കറക്കം . അവർ ഒരു ഗാങ് ആയി തമാശയൊക്കെ പറഞ്ഞു നീങ്ങുന്നുണ്ട്. ഞങ്ങൾ മറ്റൊരു ദിശയിലും നീങ്ങുന്നുണ്ട് . തുടക്കം മുതലേ വായിനോക്കികളായ ചില യുവാക്കൾ മഞ്ജുസിനും ഗാങിനും പുറകെ വായ് നോക്കി നടപ്പുണ്ട് .

മലയാളികൾ അല്ല . കന്നടക്കാർ തന്നെ ആണെന്നാണ് തോന്നുന്നത് . കൂട്ടത്തിൽ ഒന്ന് രണ്ടു പേര് കുറച്ചു ഓവർ ആണ് . ചെറിയ രീതിക്ക് കമന്റ് അടി ഒക്കെ ഉണ്ട് . അവരുടെ ഭാഷയിൽ ആയതുകൊണ്ട് നമുക്കൊട്ടു പിടികിട്ടുന്നുമില്ല . മഞ്ജുസിനും മായേച്ചിക്കും അത് തുടക്കം തൊട്ടേ ഇറിറ്റേഷൻ ഉണ്ടാക്കുന്നുണ്ട്! പിന്നെ അങ്ങോട്ട് പോയി ചോദ്യം ചെയ്യുന്നത് ശരിയല്ലല്ലോ എന്ന് വെച്ച മിണ്ടാതിരിക്കുകയാണ് .

ചൂളം വിളിയും ഉണ്ട്..അത് അസഹിഷ്ണുതയോടെ ഇടക്കു മഞ്ജുസും മായേച്ചിയുമൊക്കെ തിരിഞ്ഞു നോക്കുന്നുമുണ്ട്. അവന്മാർക്കിട്ടു ഒന്ന് പൊട്ടിക്കണം എന്ന് സ്വല്പം മാറി നടന്നിരുന്ന ഞങ്ങൾ ആണ്പിള്ളേര് എല്ലാം കൂടി മനസിലുറപ്പിച്ചതാണ് .

Leave a Reply

Your email address will not be published. Required fields are marked *