മറ്റവന്മാരെ ആളുകൾ സ്വല്പം മാറ്റി നിർത്തി ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് വന്നിട്ടേ വിടത്തുള്ളു എന്നൊക്കെയാണ് എല്ലാരും കൂടി പറയുന്നത് .
അങ്ങനെ ടൂറിന്റെ മൂഡ് സ്വല്പ നേരത്തേക്ക് ഒന്ന് ഗതി മാറി ! പിന്നെ കുറച്ചു കഴിഞ്ഞപ്പോ ആണ് മഞ്ജുസ് ഒന്ന് ഓക്കേ ആയത്. അതോടെ ബാംഗ്ലൂർ മതിയാക്കി , പാർക്കിൽ നിന്നും പുറത്തിറങ്ങി ഉച്ച ഭക്ഷണം കഴിച്ചു . പിന്നെ നേരെ ഹേദരബാദ് വെച്ച് പിടിച്ചു .
ബസ്സിൽ ആട്ടവും പാട്ടുമൊക്കെ തുടർന്നെങ്കിലും മഞ്ജുസ് സ്വല്പം അടങ്ങിയിരുന്നു . നേരത്തെ സംഭവിച്ചതിന്റെ ആലോചനയിൽ ആണോ എന്തോ . ഞാൻ കുറച്ചു നേരം പിന്നെ ബസ്സിൽ ഇരുന്നു ഉറങ്ങി .
ഇനി എവിടെയും സ്റ്റോപ്പ് ഒന്നുമില്ല. സൊ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല..
രാത്രി ഒൻപതു മണി ഒക്കെ കഴിഞ്ഞാണ് ഞങ്ങൾ ഹോട്ടലിൽ എത്തുന്നത്. സിറ്റിയിൽ തന്നെയുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ ആണ് താമസം ടൂർ ഏജൻസി ഒരുക്കിയത്. ഒരു റൂമിൽ നാല് പേര് ആയാണ് അക്കോമഡേഷൻ . അങ്ങനെ പത്തിരുപത് മുറികൾ .
ടീച്ചേർസ് രണ്ടു പേരാണ് ഒരു മുറിയിൽ . മഞ്ജുസും മായയും ഒരു മുറിയിൽ ആണ് . ഒരു ഫ്ലോറിൽ തന്നെയാണ് എല്ലാരുടെയും റൂംസ്. പോരാത്തതിന് ഏറെക്കുറെ അടുത്തടുത്തും . അതുകൊണ്ട് ഒന്ന് ഒറ്റയ്ക്ക് സൊള്ളാൻ പോലും ചാൻസ് ഇല്ല . ഞാൻ ആ വിഷമത്തിൽ ആയിരുന്നു . മഞ്ജുസിന്റെ റൂം ഒരറ്റത്തും എനിക്കും ശ്യാമിനുമൊക്കെ കിട്ടിയത് വേറെ ഒരു അറ്റത്തും ആയിരുന്നു !
അന്നത്തെ ദിവസം പിന്നെ വേറെ കലാപരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല. രാത്രിയിലെ ഭക്ഷണം കഴിഞ്ഞു എല്ലാവരും റൂമിലേക്ക് പോയി . ഒന്ന് ഇരുട്ടിയപ്പോൾ ഞാൻ ഫോൺ എടുത്തു മഞ്ജുസിനെ വിളിച്ചു നോക്കി..ഇന്ന് സംഭവിച്ച കാര്യങ്ങളൊന്നും ഞാൻ ചോദിച്ചിട്ടില്ല..ഇനി ആ ദേഷ്യം അവൾക്കു കാണുമോ എന്തോ…!
ആദ്യത്തെ റിങ് ഫുൾ കഴിഞ്ഞിട്ടും അവൾ എടുത്തില്ല. രണ്ടാമതും ഞാൻ ട്രൈ ചെയ്തു നോക്കി . ഇത്തവണ അവൾ ഫോൺ എടുത്തു .പക്ഷെ പൈപ്പ് തുറന്നിട്ട പോലത്തെ ശബ്ദം ആണ് കേൾക്കുന്നത്..
“ഹാലോ…”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ആഹ്…ഞാൻ തന്നെയാ…”
അവൾ ഗൗരവത്തിൽ പേരാണ് .
“എവിടെയാ..?”