അവളൊന്ന് അർഥം വെച്ചു പറഞ്ഞു എന്നെ ഒന്നുമറിയാത്ത പോലെ നോക്കി .ഞാൻ ആകെ ചമ്മിക്കൊണ്ട് ഇരിപ്പാണ് . ഒന്നും പറയാനും പറ്റില്ല. അവൾക്കെല്ലാം അറിയാമല്ലോ .
“അല്ല പനി ആയിട്ട് തന്നെയാ ..”
ഞാൻ ചിരി വരാതെ പറഞ്ഞൊപ്പിച്ചു .
“മ്മ്…എവിടെ നിന്റെ കുഞ്ചൂസ്..കണ്ടില്ലല്ലോ ..?”
മായേച്ചി ശബ്ദം താഴ്ത്തി എന്നോടായി തിരക്കി .
“എനിക്കറിഞ്ഞൂടാ ..നീ ഒന്ന് പോയെ “
ഞാൻ പെട്ടെന്ന് ദേഷ്യം വന്നപ്പോ അവളെ തുറിച്ചു നോക്കി .
“നീയോ ..അതൊക്കെ വീട്ടില് വരുമ്പോ മതി..ഇവിടെ ഞാൻ നിന്റെ ടീച്ചറ…മര്യാദക്ക് സംസാരിച്ചോണം “
മായേച്ചി എന്നെ നോക്കി കണ്ണുരുട്ടി, വിരൽ ചൂണ്ടി..
“ഓ…എന്ന മിസ് ക്ഷമിച്ചാട്ടെ ..സോറി..”
ഞാനവളെ തൊഴുതുകൊണ്ട് പറഞ്ഞു .അത് കണ്ടു മായേച്ചി ചെറുതായി ഊറിച്ചിരിക്കുന്നുണ്ട് . ഞങ്ങളങ്ങനെ മിണ്ടിയും പറഞ്ഞും നിൽക്കെ ആണ് മഞ്ജുസിന്റെ കാർ സ്വല്പം അകലെ നിന്നും വരുന്നത് കണ്ടത് .മിക്കതും എനിക്കിട്ടുള്ള താങ്ങു തന്നെ ആയിരുന്നു .
“ആഹ്..വന്നല്ലോ വനമാല ”
അവളുടെ കാർ കണ്ടതും മായേച്ചി ചിരിയോടെ പറഞ്ഞു .
“മായേച്ചി പൊക്കെ..അല്ലെങ്കിൽ എനിക്കെന്തോ പോലെയാ ”
ഞാൻ പെട്ടെന്ന് അവളെ ഒഴിവാക്കാനായി പറഞ്ഞു .
“വേണ്ട ചെക്കാ , ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ..ഞാൻ നിന്റെ വീട്ടിൽ അറിയിച്ചാലുണ്ടല്ലോ ”
അവളെന്നെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു .
“അയ്യോ..അതൊന്നും വേണ്ട…ഞാൻ തന്നെ ടൈം ആകുമ്പോ പറയാനിരിക്കുവാ ”
ഞാൻ സ്വല്പം വിറയലോടെ പറഞ്ഞൊപ്പിച്ചു .
“മ്മ്…പിന്നെ ..ഇതൊക്കെ ചീപ് ആണുട്ടോ ..ഈ ആരുമറിയാതെ ഉള്ള പരിപാടി ഒക്കെ ..”
അവൾ പറഞ്ഞു നിർത്തി എന്നെ നോക്കി ചിരിച്ചു .
“ഇയാളൊന്ന് പോയി തരുവോ ..നിനക്ക് അസൂയ അല്ലെടി , എടുക്കാ ചരക്കെ ”
ഞാനവളെ സ്ഥിരം കളിയാക്കുന്ന ഡയലോഗ് എടുത്തിട്ടു.