രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ]

Posted by

“പിന്നെ അമ്മ ശരിക്കും ടീച്ചറെ ഇഷ്ടായിട്ടു തന്നെ ആണോ സമ്മതിച്ചത് , അതോ ഞാൻ അന്ന് പോക്രിത്തരം കാണിച്ചത് കൊണ്ടോ ?”
ഞാൻ അമ്മയെ സംശയത്തോടെ നോക്കിയപ്പോൾ അവര് പുഞ്ചിരിച്ചു .

“പോടാ ചെക്കാ…അവിടന്ന്..”
അമ്മയെന്റെ കൈ തട്ടികൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു..

“ഹാഹ്..അങ്ങനെ പോവല്ലേ അമ്മാ ..അമ്മ പറ ..മഞ്ജുസിനെ അമ്മക്ക് ഇഷ്ടായോ ?”
ഞാൻ സംശയത്തോടെ ചോദിച്ചു..

“എടാ..കണ്ണാ , അവളെന്നല്ല..നീ ആരെ കൊണ്ടുവന്നാലും അമ്മക്ക് ഇഷ്ടാ…”
പറയാനുള്ളതൊക്കെ ആ ഒരു വാചകത്തിൽ ഒതുക്കി അമ്മ ചിരിച്ചതോടെ എനിക്കും ആശ്വാസം ആയി..

ഞാൻ വീണ്ടും അവളെ കാത്തു ഉമ്മറത്ത് ചെന്നിരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് കാറിൽ വീടിനു മുൻപിലെത്തി . ഞാൻ മഞ്ജുസിനെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് അടുത്തുള്ളവരും അറിഞ്ഞു തുടങ്ങിയിരുന്നു . അതിന്റെ ചെറിയ നാണക്കേട് എനിക്കുണ്ട്..ഒരുമാതിരി ആക്കിയുള്ള സംസാരവും പരിഹാസവുമൊക്കെ വേണ്ടുവോളം ഉണ്ട്…പക്ഷെ ഞാനതൊന്നും അത്ര കാര്യമാക്കിയിട്ടില്ല.

മഞ്ജുസ് തുറന്നിട്ട ഗേറ്റിലൂടെ കാർ വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റി . പതിവ് പോലെ ചുരിദാർ തന്നെയാണ് വേഷം . ഒരു സ്‌കൈ ബ്ലൂ നിറമുള്ള ചുരിദാറും അതെ നിറത്തിലുള്ള സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . മുടിയൊക്കെ രണ്ടു വശത്തേക്കും തോളിലേക്കായി പിന്നിയിട്ടിട്ടുണ്ട്.. ബ്യൂട്ടി പാർലറിൽ പോയിട്ടുള്ള വരവ് ആണോ എന്നെനിക് സംശയം തോന്നാതിരുന്നില്ല..അവളുടെ പുരികത്തിനും മുഖത്തിനുമൊക്കെ എന്തോ ചെറിയ മാറ്റം ഉള്ള പോലെ തോന്നി..പക്ഷെ ആകെത്തുകയിൽ ചുന്ദരി കോത തന്നെ !

കാറിൽ നിന്നിറങ്ങി മഞ്ജുസ് എന്നെ നോക്കി കൈ പൊക്കി “ഹായ് ” കാണിച്ചു ഉമ്മറത്തേക്ക് ഓടിക്കയറി.ഞാൻ ഒരു കാവി മുണ്ടും വെള്ള ഷർട്ടും ആയിരുന്നു വേഷം.ഞാൻ മുണ്ടു മടക്കി കുത്തി അവളെ ചിരിയോടെ വരവേറ്റു…

പക്ഷെ അകത്തു നിന്നും അമ്മ ഉമ്മറത്തേക്ക് കയറി വന്നപ്പോൾ മഞ്ജുസിന്റെ നടത്തത്തിന്റെ സ്പീഡ് കുറഞ്ഞു..അവളുടെ മുഖത്ത് പെട്ടന്നുണ്ടായിരുന്ന ചിരി മാഞ്ഞു ഒരു നാണമൊക്കെ വരാൻ തുടങ്ങി ..ഒരു തരം പരുങ്ങൽ !

ഭാവി അമ്മായിയമ്മ അല്ലെ..സ്വല്പം ബഹുമാനം ഒക്കെ ആവാം എന്നതുകൊണ്ടു എന്തോ !

അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ട് അമ്മയെ നോക്കി .

“ഹായ് ആന്റി …”
മഞ്ജുസ് പ്രയാസപ്പെട്ടു പറഞ്ഞു അമ്മക്ക് നേരെ കൈനീട്ടി..

അമ്മ ചിരിയോടെ അവളുടെ കരം കവർന്നു .

“ഇനിയിപ്പോ ആന്റി എന്നൊന്നും വിളിക്കണ്ട അമ്മേന്നു വിളിച്ച മതി.”
മഞ്ജുസിനെ കൈ പിടിച്ചുകൊണ്ട് അമ്മ പറഞ്ഞപ്പോൾ അവൾക്കും ആശ്വാസം ആയി. ഒപ്പം സന്തോഷവും സങ്കടവുമൊക്കെ മാറി മാറി ആ കണ്ണിലും മുഖത്തും മിന്നി .

Leave a Reply

Your email address will not be published. Required fields are marked *