രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

“നീ ഒന്നും ചെയ്യണ്ട..ഒക്കെ ഞാൻ ചെയ്തോളാം ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുടെ ചുംബിച്ചു.

“പിന്നെ ഈ മണ്ടന്മാരുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തെ..മഞ്ജുസെ നിന്റെ അച്ഛൻ വിളിച്ചാരുന്നോ ?”
ഞാൻ പെട്ടെന്ന് ചുംബനം നിർത്തി  ചോദിച്ചപ്പോൾ അതിന്റെ അർഥം അവൾക്ക് മനസിലായില്ല.

“ഇല്ലെടാ..ഇന്നലെ അമ്മ വിളിച്ചു…അച്ഛൻ ചിലപ്പോ തിരക്കിലാവും ”
അവള് പെട്ടെന്ന് പറഞ്ഞു എന്നെ നോക്കി . പക്ഷെ ഞാൻ തലയാട്ടി ചിരിക്കുന്നത് കണ്ടപ്പോഴാണ് അതിലെ അബദ്ധം  അവൾക്ക് കത്തിയത് !!!

“എടാ….തെണ്ടി …നീ എന്നെ ”
എന്തോ ഓർത്തെന്ന പോലെ അവള് ഒരീണത്തിൽ വിളിച്ചു എന്നെ നോക്കി കണ്ണുരുട്ടിയതും ഞാൻ അവളുടെ ദേഹത്ത് നിന്നും എഴുനേറ്റു മാറിയതും ഒപ്പം ആയിരുന്നു.

“ഡാ…എന്റെ അച്ഛനെ പറഞ്ഞ ഉണ്ടല്ലോ ”
ഒഴിഞ്ഞു  മാറിയ എന്നെ നോക്കി കണ്ണുരുട്ടി മഞ്ജുസ് ചിരിച്ചു .

“ഇപ്പൊ ആർക്കാ ബുദ്ധി ?”
ഞാൻ ചിരിയോടെ അവളെ നോക്കി.

“സമ്മതിച്ചു നിനക്ക് തന്നെ ..ഇനി ഇങ്ങു വാ കവി  …”
മഞ്ജു ചിണുങ്ങിക്കൊണ്ട് കൈ വിടർത്തി.

അതോടെ സ്വല്പം ഗ്യാപ് ഇട്ടു നിന്ന ഞാൻ അവളുടെ അടുത്തേക്ക് മാറി ആ കരവലയത്തിലേക്ക് കയറി. മഞ്ജുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് കഴുത്തിൽ ചുംബിച്ചു…

“സത്യം പറായാലോ കണ്ണാ …ഇപ്പോഴാ എന്റെ ലൈഫ് ഒകെ ഒരു ലൈഫ് ആയത് ..നിന്നെ കണ്ടില്ലായിരുന്നെങ്കി ഏതേലും കോന്തനെ കെട്ടി അയാളുടെ ഇഷ്ടവും  നോക്കി ജീവിക്കേണ്ടി വന്നേനെ ”
മഞ്ജു സ്നേഹപൂർവ്വം എന്റെ പുറത്തു തഴുകി..

“അപ്പൊ എന്റെ കാര്യമോ നിന്നെ കണ്ടില്ലായിരുന്നേൽ ഞാൻ വെടിവെച്ചു വെടിവെച്ചു നല്ലൊരു വെടികെട്ടുകാരൻ ആയേനെ.. സരിത മിസ് ഒക്കെ ജസ്റ്റ് മിസ് ആയതല്ലേ ”
ഞാൻ തമാശ പോലെ പറഞ്ഞപ്പോൾ മഞ്ജുസും കുലുങ്ങി ചിരിച്ചു.

“പോടാ ..ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ”
മഞ്ജു ചിരിയോടെ പറഞ്ഞു .

“ഞാനും ..പിന്നെ നിന്നെ കെട്ടിയത് കൊണ്ട് ആകെ  ഒരു ഗുണം ഉണ്ടായത് പൈസക്കു പഞ്ഞം ഇല്ല എന്നതാ , അല്ലാണ്ടെ വേറെന്തു മൈരാ നിനക്ക്  ഉള്ളത്   ..”
ഞാൻ തമാശ  അത് പറഞ്ഞപ്പോൾ എന്റെ പുറത്തെ തഴുകൽ പെട്ടെന്ന് അവളുടെ പിച്ചലായി രൂപാന്തരപ്പെട്ടു…മഞ്ജുസിന്റെ കൈനഖങ്ങൾ എന്റെ പുറത്തു അമർന്നു …

Leave a Reply

Your email address will not be published. Required fields are marked *