രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

“ഞാൻ അപ്പഴത്തെ ദേഷ്യത്തില് പറയുന്നതല്ലേ കവി …എന്നിട്ട് ഞാൻ മിണ്ടാണ്ടെ  നടക്കാറുണ്ടോ ..നീയല്ലേ മോന്തയും വീർപ്പിച്ചു നടക്കാറ് ”
മഞ്ജു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു .

“എന്നാലും ..”
ഞാൻ പയ്യെ പറഞ്ഞതും മഞ്ജുസ് ഇടയ്ക്കു കയറി..

“ഒരെന്നാലും ഇല്ല…ചീത്ത ഒക്കെ ഇനിയും പറയും…നീ എന്നെ പറയുന്നതോ .അതിനൊന്നും ഒരു കുഴപ്പവും ഇല്ലല്ലേ ..അതും ഓരോ ..”
മഞ്ജുസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ തറപ്പിച്ചൊന്നു നോക്കി .

“തെറി ആണോ…? അതറിയണ്ടേ വരുന്നതാ മഞ്ജു കുട്ടി  ..”
ഞാൻ കണ്ണിറുക്കി അവളെ കാണിച്ചു .

“കവി…നീ കുറച്ചൂടെ സീരിയസ് ആവെടാ.. എന്റെ അച്ഛനെ ഒന്ന് കയ്യിലെടുത്ത എല്ലാം ഓക്കേ ആവും ..”
മഞ്ജുസ് എന്നെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പറഞ്ഞു .

“മ്മ്..നോക്കാം ..മോളെ പോലെ അച്ഛൻ എളുപ്പം വളയുമെന്നു തോന്നുന്നില്ല ”
ഞാൻ  അവളെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു .

“ഹ ഹ ..”
മഞ്ജു അതുകേട്ടു പയ്യെ ചിരിച്ചു എന്നെ കെട്ടിപിടിച്ചു .

“എടാ…ഇതിന്റെ ഇടയില് ഇങ്ങനെ സംസാരിക്കാൻ എന്ത് രസാല്ലേ ”
മഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ പറഞ്ഞു .

“എനിക്ക് വല്യ രസം ഒന്നുമില്ല..പിന്നെ പറഞ്ഞു തുടങ്ങുമ്പോ അങ്ങ് കൂടെ പിടിക്കുന്നതാ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളുടെ ചുണ്ടിൽഅമർത്തി ചുംബിച്ചു..

“മ്മ്മ്…..മ്മ്മ്…”
മഞ്ജു വിടാനായി മൂളിഞെരങ്ങിയെങ്കിലും ഞാനവളുടെ കവിളിൽ  പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു

“മ്മ്മ്..കവി..”
അവൾ ഒടുക്കം ബലം പിടിച്ചു എന്നെ മാറ്റി നിന്ന് കണ്ണുരുട്ടി .

“പോടാ ..എന്തേലും പറഞു വരുമ്പോഴാണ് അവന്റെ ഒരു ലിപ്‌ലോക്”
മഞ്ജു എന്നെ നോക്കി പേടിപ്പിച്ച ശേഷം പയ്യെ പറഞ്ഞു .

“ഓഹ്‌..എന്ന പറ ..”
ഞാൻ അരിശത്തോടെ പറഞ്ഞു .

“എന്ന ഒന്നുമില്ല ..ഇങ്ങനെ ദേഷ്യപ്പെട്ട്  ചോദിച്ച എങ്ങനെയാ പറയാ ”
മഞ്ജു പിണങ്ങികൊണ്ട് സ്വരം മാറ്റി .

“ഓഹ്…എന്റെ പൊന്നു ഭാര്യ അല്ലെ ..ഒന്ന് പറ മോളെ ”
ഞാൻ അതിവിനയവും സ്നേഹം അഭനയിച്ചു കൊഞ്ചി അവളെ നോക്കി .

“പോടാ…”
എന്റെ ഭാവം കണ്ടു അവൾ കുലുങ്ങി ചിരിച്ചു .പിന്നെ പയ്യെ പറഞ്ഞു തുടങ്ങി .

“അങ്ങനെ അല്ലേടാ ..ഞാൻ എന്റെ ആദ്യത്തെ അനുഭവം ഒക്കെ വെച്ചു പറഞ്ഞതാ ..നവീൻ ഒന്നും മിണ്ടില്ല ..എല്ലാം ഒരു ചടങ്ങു പോലെ തീർത്തു കിടക്കും ..അതും വളരെ കുറച്ചു ദിവസങ്ങളെ ഉണ്ടായിരുന്നുള്ളു..ട്ടോ “

മഞ്ജു ഒന്ന് പറഞ്ഞു നിർത്തി എന്നെ സംശയ ഭാവത്തിൽ നോക്കി .

“ഈ കുറച്ചു ദിവസം എന്ന് ഇടക്കിടക്ക് പറയണ്ട…എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് ..”

Leave a Reply

Your email address will not be published. Required fields are marked *