രതിശലഭങ്ങൾ മഞ്ജുസും കവിനും 5 [Sagar Kottapuram]

Posted by

അതൊന്നും മഞ്ജു സമ്മതിക്കില്ലേ?”

കുഞ്ഞാന്റി ചിരിക്കുന്ന സ്മൈലിയോടെ അന്വേഷിച്ചു .

“എവിടന്നു …നല്ല വൃത്തിക്കാരിയാ ..
എന്നാലും എനിക്ക് വല്യ ഇഷ്ടാ ..
എന്നേം ജീവനാ..പാവം ..
അവളെ എത്ര കെട്ടിപിടിച്ചാലും എനിക്ക് മടുക്കുന്നില്ല മോളെ  “

ഞാൻ മഞ്ജുസിനോടുള്ള എന്റെ ഇഷ്ടം കുറഞ്ഞ വാക്കിൽ കുറിച്ചിട്ടു .

“മ്മ്…ആള് പാവം ആണെന്ന് എനിക്കും തോന്നി..
ഇവിടെ മുത്തശ്ശിക്കൊക്കെ ശരിക്കു ബോധിച്ചു ..
ഇത്രക് സുന്ദരി ആയ പെണ്ണിനെ നിനക്കു വേറെ കിട്ടില്ലെന്ന എല്ലാരും പറയുന്നേ “

കുഞ്ഞാന്റി എന്നെ കളിയാക്കി .

“ഓ..പിന്നെ എനിക്കെന്താടി ഒരു കുറവ് .
ഞാനും അത്ര മോശം ഒന്നുമല്ല ”
ഞാൻ സ്വയം ഒന്ന് പൊക്കി ..

“ആഹ്…മോശം ഒന്നുമല്ല..
അത് ഏതു കാര്യത്തിൽ ആണെന്നെ സംശയം ഉള്ളു ..”

കുഞ്ഞാന്റി അർഥം വെച്ച് മെസ്സേജ് അയച്ചപ്പോൾ എനിക്ക് ചിരി വന്നു . ഇനിയും അവളുമായി ചാറ്റിയാൽ പ്രെശ്നം ആകുമെന്ന് തോന്നിയപ്പോൾ ഞാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു ..

“ആഹ്…അതൊക്കെ പിന്നെ പറയാം..
ദേ അവള് വരുന്നു ..
ഞാൻ പിന്നെ വരാം…
ഓക്കേ ബൈ ..”

കുഞ്ഞാന്റിയെ ഒരുവിധം ഒഴിവാക്കി ഞാൻ വീണ്ടും ബെഡിൽ കിടന്നു . അപ്പോഴേക്കും മഞ്ജു കുളി കഴിഞ്ഞു എത്തി .

ടവ്വലും ചുറ്റി വന്ന അവൾ വേറൊരു ടവൽ എടുത്തു എന്റെ നേരെ എറിഞ്ഞു .

“പോയി കുളിക്കെടാ “

എറിയുമ്പോൾ തന്നെ ഡയലോഗും കഴിഞ്ഞിരുന്നു . അത് പിടിച്ചെടുത്തു  ഞാനവളെ സ്വല്പം ദേഷ്യത്തോടെ നോക്കി . ഈ തണുപ്പത്തു ഇവളുടെ ഒരു ഒടുക്കത്തെ കുളി . ഞാൻ മനസിൽ പ്രാകികൊണ്ട് കുളിക്കാനായി പോയി . കാര്യം നടക്കണമെങ്കിൽ എന്തൊക്കെ പൊല്ലാപ്പാണ് എന്ന് നോക്കിയേ  !

ഞാൻ ഒരുവിധം എങ്ങനെയൊക്കെയോ നേരിയ ചൂട് വെള്ളത്തിൽ കുളിച്ചു ഫ്രഷ് ആയി . ടവൽ തന്നെ അരയിൽ ചുറ്റി ഞാനൊരു വിധം പുറത്തു കടന്നു . അപ്പോഴേക്കും മഞ്ജു ഒരു വയലറ്റ് സ്ലീവ്‌ലെസ് ബെഡ്‌റൂം നൈറ്റി എടുത്തിട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *