രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ മഞ്ജുസും കവിനും 9

Rathushalabhangal Manjuvum Kavinum Part 9 | Author : Sagar Kottapuram | Previous Part

 

അഞ്ജുവിനെ ഫേസ് ചെയ്യാതെ ഞാൻ നേരെ ഉമ്മറത്തേക്ക് ചെന്ന് കസേരയിൽ ഇരുന്നു . കുറച്ചു കഴിഞ്ഞതും മഞ്ജുസ് ചായയുമായി അങ്ങോട്ടേക്കെത്തി . നല്ല സന്തോഷവും തെളിച്ചവും ആ മുഖത്തുണ്ടായിരുന്നു .

ചായ കപ് എന്റെ നേരെ നീട്ടി മഞ്ജു തിണ്ണയിലേക്കിരുന്നു കാലുകൾ ആട്ടിരസിച്ചു . ഞാനതു വാങ്ങി കുറേശേ ആയി ഊതികുടിച്ചു .പിന്നെ കസേരയിൽ നിന്നും പയ്യെ എഴുനേറ്റു അവൾക്കൊപ്പം തിണ്ണയിൽ കയറി ഇരുന്നു . ഞാൻ ചായ ഊതികുടിക്കുന്നത് എന്തോ കൗതുകമായ കാഴ്ചയെന്ന പോലെ എന്റെ സഹധർമ്മിണി നോക്കിയിരിക്കുന്നുണ്ട് .

“മഞ്ജു ചേച്ചി ..കഴിക്കാൻ വല്ലോം ഉണ്ടോടി ..എനിക്ക് നല്ല വിശപ്പ് ഉണ്ട് ?”
ഞാൻ ചിരിയോടെ ശബ്ദം താഴ്ത്തി അവളുടെ അടുക്കൽ കൊഞ്ചിക്കൊണ്ട് ചോദിച്ചു .

“നന്നായൊള്ളൂ…ഞാൻ രാവിലെ കഴിച്ചോളാൻ പറഞ്ഞപ്പോ എഴുനേറ്റു പോയതല്ലേ ”
അവൾ കള്ളച്ചിരിയോടെ എന്റെ കയ്യിൽ നുള്ളി .

“അത് വൈറ്റ് ഇട്ടതല്ലേ…സത്യായിട്ടും എനിക്ക് ഇപ്പൊ വയറു കാളുന്നുണ്ട് .ഇന്നലെ രാത്രി തൊട്ട് കാര്യമായി ഒന്നും ഉള്ളിൽ ചെന്നിട്ടില്ല ..”
ഞാൻ ഗൗരവത്തോടെ അവളെ നോക്കി .

“രാവിലത്തെ പുട്ടുണ്ട്..വേണേൽ കൊണ്ടുവരാം ..”
അവൾ ചോദ്യ ഭാവത്തിൽ എന്നെ നോക്കി .

“മ്മ്മ് പുട്ടു അത്ര ഇഷ്ടമല്ല …ഓ …അല്ലേ വേണ്ട ഞാൻ പുറത്തുപോയി വല്ലോം കഴിക്കാം ..നീ വണ്ടിടെ കീ എടുത്തേ ”
ഞാൻ പെട്ടെന്ന് തീരുമാനം മാറ്റി അവളെ പ്രതീക്ഷയോടെ നോക്കി .

“അതിനിനെന്തിനാ കാർ ..ബൈക്കിൽ പോയ പോരെ ?”
അവൾ എന്നെ സംശയത്തോടെ നോക്കി .

“വെയിൽ അല്ലെ …മോളെ ”
ഞാൻ മഞ്ജുസിനെ സോപ്പിട്ടു നോക്കി .

“ആഹ് .ചാവി ടീവീ സ്റ്റാൻഡിനു മീതെ ഉണ്ട് ..നീ തന്നെ പോയി എടുത്തോ ”
മഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു എഴുനേറ്റു .ഞാൻ ചായ കുടിച്ചു തീർത്തു കപ്പ് അവൾക്കു കൊടുത്തു , പിന്നെ മുണ്ടു മടക്കി കുത്തി മഞ്ജുവിനൊപ്പം ഹാളിലേക്ക് കടന്നുചെന്ന് ടി.വി സ്റ്റാൻഡിനു മീതെയുള്ള ചാവി എടുത്തു കയ്യിൽ പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *