രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

കമിഴ്ന്നു കിടന്നിരുന്ന ഞാൻ കണ്ണുതിരുമ്മിക്കൊണ്ട് എന്റെ മുൻപിൽ കോളേജിൽ പോകാനായി ഒരുങ്ങി നിൽക്കുന്ന മഞ്ജുവിനെ നോക്കി .

ചുവപ്പും ഗോൾഡൻ കളറും മിക്സ് ആയ ഷിഫോൺ സാരിയും ബ്ലൗസും ആണ് വേഷം . നല്ല തിളക്കം ! കൈമുട്ടോളം ഇറക്കമുള്ള ബ്ലൗസ് ..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്‌ലെറ്റ് , ഇടം കയ്യിൽ ഒരു കറുത്ത ലെതെറിന്റെ ലേഡീസ് വാച് …പിന്നെ ചുണ്ടത്തു പതിവ് പോലെ സ്വല്പം ലിപ്സ്റ്റിക് , കണ്ണിൽ ഐ ലൈനർ സാരിക്ക് മാച്ച് ആയിട്ടുള്ള കുഞ്ഞു പൊട്ട് ! കാതിൽ തൂങ്ങുന്ന വെഞ്ചാമരം പോലുള്ള ഫാൻസി കമ്മൽ .

ആഹാ…നല്ല ബെസ്റ്റ് കണി . ലാലേട്ടൻ പറഞ്ഞ പോലെ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ . ആ പനങ്കുല പോലുള്ള മുടി മാത്രം കെട്ടിവെച്ചിട്ടില്ല..അത് വിടർത്തിയിട്ടു യക്ഷിയെ പോലെ ആണെന്ന് മാത്രം !

“ആഹാ..ഒന്നര കൊല്ലം മുൻപോട്ടു പോയ പോലെ ..ഗുഡ് മോർണിംഗ് മഞ്ജു മിസ് ”
അവളുടെ ആ ടീച്ചറുടെ ഗെറ്റപ്പ് കണ്ടു ഞാൻ പുഞ്ചിരിയോടെ പറഞ്ഞു കൈനീട്ടി .

“മോർണിംഗ് മോർണിംഗ്…”
എന്റെ കൈപിടിച്ച് കുലുങ്ങുകി അവളും ചിരിച്ചു , പിന്നെ കൈപിൻവലിച്ചു സാരി ഒക്കെ നേരെയാക്കി ഇട്ടു കണ്ണാടിക്കു മുൻപിലേക്ക് നീങ്ങി നിന്ന് മുടി ചീകിയൊതുക്കി .

“നീ പഠിപ്പിക്കാൻ തന്നല്ലേ പോവുന്നെ മഞ്ജുസെ..പിന്നെ എന്തിനാ ഇത്രേം ഒരുങ്ങികെട്ടുന്നേ”
ഞാൻ മുണ്ടൊന്നു മുറുക്കി ഉടുത്തു ബെഡിൽ തന്നെ ഇരുന്നുകൊണ്ട് ചോദിച്ചു.

“ഓഹോ ഇപ്പൊ അങ്ങനെ ആയോ ..പണ്ട് കുറെ നോക്കി വെള്ളം ഇറക്കിയതല്ലേ ”
മഞ്ജു ചിരിച്ചുകൊണ്ട് മുടി കൈകൊണ്ട് ചികഞ്ഞുകൊണ്ട് ചീകി ..ഒരുവശം തലചെരിച്ചു നിന്ന് എന്നെ നോക്കിയാണ് നിൽപ്പ് ..

“ആഹ്…എന്നുവെച്ചു എന്റെ പെണ്ണിനെ ബാക്കിയുള്ളവന്മാര് നോക്കിയാ എനിക്ക് ദേഷ്യം വരില്ലേ..”
ഞാൻ ചിരിയോടെ പറഞ്ഞു ബെഡിന്റെ ഓരത്തേക്കായി നീങ്ങി ഇരുന്നു .

“ഓ…പിന്നെ നിന്നെക്കാൾ തലതെറിച്ചവന്മാരൊന്നും ഇപ്പൊ അവിടെ ഇല്ല ..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു മുടി മെടഞ്ഞിട്ടു , ക്ലിപ്പിട്ടു നിർത്തി എന്നെ നോക്കി .

“ഹൌ ഈസ് ഇറ്റ് ”
മഞ്ജുസ് എന്നെ നോക്കി രണ്ടു മൂന്നു പോസ് ഇട്ടു .

“ആഹ് ..ഓക്കേ ”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ നോക്കി പറഞ്ഞു ..പിന്നെ സ്വല്പം ഓപ്പൺ ആയി കിടക്കുന്ന അവളുടെ വയറിലേക്ക് നോക്കി .

“ഇതെന്തിനാ അവിടെ ഒരു ജനൽ ”
ഞാൻ അതിലേക്ക് ചൂണ്ടി ചിരിയോടെ ചോദിച്ചു .

“പിള്ളേരെ ഒന്ന് സെഡ്യൂസ് ചെയ്യാൻ..ഒന്ന് പോയെടാ ”
മഞ്ജു തമാശ പോലെ എന്റെ ചോദ്യം ഒകെ ആസ്വദിച്ചുകൊണ്ട് പറഞ്ഞു .

“അയ്യടി..മര്യാദക്ക് വല്ല പിൻ ഉം എടുത്തു കുത്തിക്കോ..അല്ലേൽ നീ ഈ പടി പുറത്തു പോകില്ല..”

Leave a Reply

Your email address will not be published. Required fields are marked *