രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

അപ്പൊ ഹണിമൂണും കഴിഞ്ഞു ലീവും കഴിഞ്ഞു ! നാളെ മഞ്ജു കോളേജിൽ പോയി തുടങ്ങും . മറ്റന്നാൾ ഞാനും കോയമ്പത്തൂരിലേക്ക് പറപറക്കും ! ആ വിഷമം ഒക്കെ ആലോചിച്ചു ഉമ്മറത്തിരിക്കെ മഞ്ജുസ് കവറൊക്കെ അകത്തുകൊണ്ടുവെച്ചു തിരികെ വന്നു . അമ്മ അടുക്കളയിൽ ആണ് .ഉച്ചയൂണിനു വേണ്ടിയുള്ള അവസാന ഘട്ട മിനുക്കുപണികളിൽ ആണ് കക്ഷി .

“നീ എന്താ ആലോചിക്കുന്നേ ?’
കസേരയിൽ തലക്കും കൈകൊടുത്തിരിക്കുന്ന എന്നെ നോക്കി മഞ്ജുസ് ചോദിച്ചുകൊണ്ട് തിണ്ണയിൽ കയറി എനിക്കഭിമുഖം ആയിരുന്നു .

“ഏയ് ഒന്നുമില്ല..അപ്പൊ നാളെ കഴിഞ്ഞാൽ പണ്ടാരമടക്കാനായിട്ട് ഇവിടുന്നു പോണമല്ലോ എന്നോർത്തതാ”
ഞാൻ സ്വല്പം നിരാശയോടെ പറഞ്ഞു അവളെ നോക്കി . പക്ഷെ ആ പന്നിയുടെ മുഖത്ത് ചിരിയാണ് !

“അതിനെന്താ ..ഇതൊക്ക അല്ലെ ലൈഫ് ..നീ ഇങ്ങനെ മടിയൻ ആവല്ലേട കവി ”
മഞ്ജു ചിരിയോടെ എന്നെ നോക്കി .

“മടി ആയിട്ടല്ല മഞ്ജുസെ..നീ ഇവിടേം ഞാൻ അവിടെം ആയിട്ട്..ഒരു സുഖമുണ്ടാവില്ല ”
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റു അവളുടെ അടുത്ത് ചെന്നിരുന്നു .

“അതൊക്കെ ശീലം ആയിക്കോളും ..”
അവൾ എന്റെ തുടയിൽ ഇടതു കൈത്തലം അമർത്തികൊണ്ട് പറഞ്ഞു .

“ശീലമോ ! അപ്പൊ നീ പറഞ്ഞ ട്രാൻസ്ഫെരും ഒറ്റയ്ക്ക് താമസിക്കുന്ന ഏർപ്പാടും ഒക്കെ വിട്ടോ ?”
ഞാനവളെ അമ്പരപ്പോടെ നോക്കി ..ഇവളിനി പറഞ്ഞു പറ്റിച്ചതാണോ !

“അതൊക്കെ കൺഫേം ആവട്ടെ ..എന്നിട്ടല്ലേ ബാക്കിയൊക്കെ. ഇപ്പോ നീ അഡ്ജസ്റ്റ് ചെയ്യ് ”
മഞ്ജുസ് ചിരിയോടെ എന്നെ നോക്കി .

“മ്മ്..അഡ്ജസ്റ്റ് ഒക്കെ ചെയ്യാം…പക്ഷെ നീ വീക്കെൻഡ് ആവുമ്പോൾ അങ്ങോട്ട് വാ ”
ഞാൻ അവളെ ഒന്ന് വരുതിയിലാക്കാൻ വേണ്ടി സോപ്പിട്ടു .

“അയ്യടാ ..വേണേൽ ഇങ്ങോട്ടു പോരെ ..എനിക്കൊന്നും വയ്യ അങ്ങട്ട് വരാൻ …”
അവൾ മുഖം വക്രിച്ചു എന്നെ ഒന്നാക്കിയ പോലെ പറഞ്ഞു .

“അതെന്താ..നീ കല്യാണത്തിന് മുൻപ് എല്ലാ ആഴ്ചയും വന്നിരുന്നതല്ലേ ?”
ഞാനവളെ സംശയത്തോടെ നോക്കി .

“അതപ്പോഴല്ലേ ..ഇതിപ്പോ ..ഇനി നീ ഇങ്ങോട്ടു പോരെ ”
മഞ്ജു കടുംപിടുത്തം പിടിച്ചു ചിരിച്ചു .

“ദേ ഇളിക്കല്ലേ ഞാനൊരു കുത്തങ്ങു തരും..എടി മോളെ ഒരു കളിക്കുവേണ്ടി ഇത്രേം ദൂരം വണ്ടി ഓടിച്ചു വരണ്ടേ..”
ഞാൻ ചിരിയോടെ അവളെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *