രതിശലഭങ്ങൾ മഞ്ജുസും കവിനും 9 [Sagar Kottapuram]

Posted by

“നീ ഒന്ന് പോയെ ..അതൊക്കെ നാളെ ചെയ്താ പോരെ ”
ഞാൻ സ്വല്പം നീരസത്തോടെ പറഞ്ഞു .

“ഒന്ന് പോടാ ..രാവിലെ അതിനൊന്നും നേരം കിട്ടില്ല ..പ്ലീസ്..എന്റെ ചക്കര കവിയല്ലേ ..ഒന്ന് പോയി എടുത്തുവാ…”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് ബെഡിലേക്കിരുന്നു എന്റെ അടുത്തേക്കായി ചാഞ്ഞു .

നല്ല കുത്തൽ ഉള്ള വിയർപ്പു മണം ഉണ്ട് മഞ്ജുസിനെ . രാത്രിയിലെ കുളി ഇതുവരെ നടന്നിട്ടില്ല. അതിന്റെ എഫ്ഫക്റ്റ് ആണ് ! പെർഫ്യൂമും വിയർപ്പും കൂടി ഒരുമാതിരി തലയ്ക്കു മത്തുപിടിക്കുന്ന സ്മെൽ !

“ഉഫ്ഫ്..എന്ത് ന്യാറ്റം ആണ് പന്നി ..ഒന്ന് കുളിച്ചൂടെ ”
ഞാൻ മുഖം ചുളിച്ചു അവളെ നോക്കി .

“ഓഹ് പിന്നെ അത്രക്കൊന്നുമില്ല … അല്ലെങ്കി നീ വലിച്ചു കേറ്റുന്നത് കാണാലോ ”
മഞ്ജു എന്റെ വാദം തള്ളിക്കൊണ്ട് സ്വയം ഇടതു കക്ഷത്തെക്കൊന്നു മുഖം അടുപ്പിച്ചു .

അവിടത്തെ സ്മെല് അടിച്ചു അവളുടെ മുഖവും ചുളിയുന്നത് ഞാൻ ചിരിയോടെ നോക്കി .

“ഓഹ് ..നേരാ ..”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്നെനോക്കി കണ്ണിറുക്കി .

“ആഹ് ..എന്ന പോയി കുളിക്ക്..നമുക്ക് അച്ഛനും അമ്മേം കളിക്കണ്ടേ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ഇടുപ്പിൽ നുള്ളി..

‘”പോടാ…നീ ആദ്യം ഇതെടുത്തു താ..ഞാൻ ഇതൊക്കെ ഒന്ന് സെറ്റാക്കി വെക്കട്ടെ ”
അവൾ വീണ്ടും പിടിവാശി തുടങ്ങി എന്നെ പിടിച്ചു കുലുക്കി ..

“ഓഹ് ..ഇത് വല്യ ഇതായല്ലോ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും താഴേക്കിറങ്ങി . പിന്നെ അടച്ച കതകു തുറന്നു പുറത്തിറങ്ങി താഴെ ചെന്ന് അമ്മയുടെ അടുത്തുന്നു ഇസ്തിരിപ്പെട്ടി വാങ്ങി തിരിച്ചു മഞ്ജുവിന് തന്നെ കൊണ്ട് കൊടുത്തു .

അത് കിട്ടിയ ശേഷമാണ് ആ മുഖം ഒന്ന് തെളിഞ്ഞത് .

“താങ്ക്സ് ”
അവൾ അയൺ ബോക്സ് വാങ്ങി എന്റെ കവിളിൽ പതിയെ ഉമ്മ നൽകി പറഞ്ഞു . പിന്നെ അത് കണക്റ്റ് ചെയ്തു മേശപ്പുറത്തു വെച്ചു .

ഞാൻ ബെഡിലേക്കിരുന്നു അതൊക്കെ നോക്കി കണ്ടു .

“അല്ല നീ സാരി ഉടുത്തിട്ട പോണേ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആഹ് ..”
അവൾ പയ്യെ മൂളി.

Leave a Reply

Your email address will not be published. Required fields are marked *