രതിശലഭങ്ങൾ മഞ്ജുസും കവിനും 16
Rathushalabhangal Manjuvum Kavinum Part 16 | Author : Sagar Kottapuram | Previous Part
രാത്രി ഒരു എട്ടുമണിയൊക്കെ കഴിഞ്ഞതോടു കൂടി എല്ലാവരും തിരിച്ചു അവളുടെ വീട്ടിലെത്തി . അന്നത്തെ ഓട്ടപാച്ചിൽ കാരണം ഏറെക്കുറെ ടയേർഡ് ആയിട്ടാണ് മഞ്ജുസിന്റെയും എന്റെയും വരവ് . വീട്ടിൽ വന്നുകേറിയ ഉടനെ ഞങ്ങൾ നേരെ മുകളിലുള്ള സ്വന്തം മുറിയിലേക്കാണ് പോയത് . മഞ്ജുസിന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമൊക്കെ വന്നു കയറിയ ഉടനെ കുളിക്കാനും ഭക്ഷണം ഉണ്ടാക്കാനും ഉള്ള തിരക്കുകളിലേക്കും നീങ്ങി .നമ്മുടെ മിസ്സിന് ആ വക പരിപാടിയിലൊന്നും താല്പര്യമില്ല ! ഞങ്ങൾ ഒറ്റയ്ക്ക് താമസം തുടങ്ങിയ ശേഷമാണ് അടുക്കള കാര്യം പറഞ്ഞു പിന്നെ സ്ഥിരം വഴക്കു തുടങ്ങിയത് . അത് സമയം പോലെ പറയാം !
ഗോവണി കയറുമ്പോഴേ ,മുടിയൊക്കെ ചിക്കിപ്പരതി ഒന്ന് ചെന്ന് കിടന്നാൽ മതി എന്ന ലാഘവത്തിലാണ് മഞ്ജുസ് നടന്നിരുന്നത് . പകലന്തിയോളം ഇട്ട വേഷം ആയിരുന്നത് കൊണ്ട് പെർഫ്യൂമും വിയർപ്പും ഒകെ മിക്സ് ആയി ഒരുമാതിരി കുത്തൽ ഉള്ള സ്മെല് ആയിരുന്നു അവൾക്ക്.അതുകൊണ്ട് തന്നെ സ്വല്പം ഗ്യാപ് ഇട്ടാണ് ഞാൻ നടന്നത് .
റൂമിൽ ചെന്നയുടനെ ഞാൻ പ്രതീക്ഷിച്ച പോലെ കക്ഷി ബെഡിലേക്ക് ചെന്ന് കമിഴ്ന്നു വീണു .
“ഹാവൂ..ന്റമ്മേ …”
ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസ് ബെഡിലേക്ക് വീണു .തലയിണയിൽ മുഖം പൂഴ്ത്തി കിടന്ന അവളുടെ കിടത്തം നോക്കി ഞാൻ കതകടച്ചു കൊളുത്തിട്ടു . പിന്നെ ഡ്രെസ് എല്ലാം ഊരിവെച്ചു കുളിക്കാനായി അറ്റാച്ഡ് ബാത്റൂമിലേക്ക് പോയി . കുളിയൊക്കെ കഴിഞ്ഞു ഞാൻ തിരിച്ചു വരുമ്പോഴും മഞ്ജുസ് അതെ കിടപ്പിൽ ആണ് . ഉറങ്ങിപ്പോയോ എന്ന സംശയവും എനിക്ക് തോന്നാതിരുന്നില്ല. കാരണം കക്ഷിക്ക് അനക്കം ഒന്നും ഇല്ല !
ഞാൻ വേഷം മാറി ഒരു മുണ്ടും ഷർട്ടും എടുത്തിട്ടു . പിന്നെ പതിയെ ചെന്ന് ബെഡിലേക്ക് ഇരുന്നു . സാരി അലക്ഷ്യമായി കിടക്കുന്നത് കൊണ്ട് മഞ്ജുസിന്റെ ഇടുപ്പും കണങ്കാലുമെല്ലാം ചെറുതായി ദൃശ്യമാണ് . ബാക് വ്യൂ ആണെന്ന് മാത്രം ! എവിടെ നിന്ന് ആയാൽ എന്താ എന്റെ പെണ്ണ് ചുന്ദരി ആണ് !
ഞാൻ അവളുടെ അടുത്ത് ചെന്ന് പയ്യെ വിളിച്ചു .
“മഞ്ജുസേ…”
ഞാൻ അവളുടെ ഇടുപ്പിൽ കൈചേർത്തു പിടിച്ചു തഴുകി .
“മ്മ്”
അവൾ ചോദ്യ ഭാവത്തിൽ പയ്യെ മൂളി .
“നീ കുളിക്കുവേം നനക്കുവേം ഒന്നും ചെയ്യുന്നില്ലേ ? ഫുഡ് കഴിക്കണ്ട മോളെ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .
“കുറച്ചു കഴിയട്ടെ മോനെ , എനിക്ക് നല്ല ക്ഷീണം ഇണ്ട് ”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്റെ എൻറെ തിരിഞ്ഞു കിടന്നു .