രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Posted by

അപ്പോഴേക്കും അവരുടെ ഉടക്കും സംസാരവും വേറെ ആളുകളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . സ്വല്പം മോഡേൺ ആയി , അത്യാവശ്യം അടിച്ചുപൊളി സെറ്റപ്പായി ഓപ്പൺ ജീപ്പിൽ ഒകെ കോളേജിൽ വരുന്നതുകൊണ്ട് തന്നെ മഞ്ജുസിനും ആൺപിള്ളേരുടെ ഇടയിൽ ഒരു ബാഡ് ഇമേജ് ആയിരുന്നു . അത്യാവശ്യം ഉഡായിപ്പും പഴയ മഞ്ജുസിന്റെ കയ്യിൽ ഉണ്ടായിരുന്നു .

ബിനോയ് കൈക്കു കയറി പിടിച്ചതോടെ മഞ്ജുവിന്റെ മുഖവും മാറി . പൊതുവെ ദേഷ്യക്കാരി ആയിരുന്ന അവളുടെ മുഖം ദേഷ്യംകൊണ്ട് ചുവന്നു .

“ബിനോയ് മര്യാദക്ക് കൈവിട്”
മഞ്ജു മാന്യമായി തന്നെ ദേഷ്യം കടിച്ചുപിടിച്ചു പറഞ്ഞു നോക്കി . അവന്റെ സുഹൃത്തുക്കളും ആ രംഗം കണ്ടു പുഞ്ചിരി തൂകി നിൽപ്പുണ്ട്. ഈ പീറ പെണ്ണ് എന്ത് ചെയ്യാൻ ആണെന്ന ഭാവം ആയിരുന്നു അവർക്കും .

“കയ്യൊക്കെ വിടാം…പക്ഷെ ഞാൻ പറഞ്ഞത് കൂടി ചെയ്യേണ്ടി വരും..ഒറ്റ പ്രാവശ്യം ..ഒരേ ഒരു പ്രാവശ്യം , ഈ പിള്ളേരൊക്കെ കണ്ടു നില്ക്കെ എന്നെ ഇഷ്ടമാണെന്നു ഒന്ന് പറഞ്ഞാൽ മതി.”
ബിനോയ് വിടാൻ ഭാവമില്ലാത്ത പോലെ പറഞ്ഞു ചിരിച്ചു .

“എന്റെ പട്ടി പറയും ..ചുമ്മാ കളിക്കാതെ വിടെടാ ”
അത്രയും ആയപ്പോൾ മഞ്ജുസിന്റെ കൺട്രോൾ തെറ്റിത്തുടങ്ങി . എടാ, പോടാ വിളികൾ തുടങ്ങിയതോടെ ബിനോയ് ക്കും അഭിമാന ക്ഷതം ആയി . കാരണം ആളുകൾ കൂടി തുടങ്ങിയിരുന്നല്ലോ .

അതോടെ അവളുടെ കയ്യിലെ പിടുത്തം ബിനോയ് ഒന്നുടെ ബലപ്പെടുത്തി അവളെ ചുംബിക്കാനായി തുനിഞ്ഞതും മഞ്ജുസ് ചീറ്റികൊണ്ട് കൈവീശി ഒറ്റയടി .
“പാ പട്ടി..” എന്നൊരു ചീറ്റലും .
അവന്റെ കാരണം പുകച്ചുകൊണ്ട് അവളുടെ വലതു കൈത്തലം ബിനോയിടെ കവിളത്തു പതിഞ്ഞു .

സാമാന്യം നല്ല ശബ്ദത്തിൽ ആ അടി വീണതും ബിനോയ് ആകെ തരിച്ചു പോയി . കോളേജിലെ മെയിൻ അലമ്പനും നേതാവും ആയിരുന്ന അവനു അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു . ഒരു സീനിയർ ആയ അവനെ ജൂനിയർ ആയ പെണ്ണ് അടിക്കുന്നു , അതും ആൾക്കൂട്ടത്തിനു നടുവിൽ !

ബിനോയ് കോപം കൊണ്ട് ജ്വലിച്ചു മഞ്ജുസിനെ നോക്കി . അവളുടെ മുഖത്ത് വിരിഞ്ഞ പുച്ഛം അവനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു . ആ കാഴ്ച കണ്ടു അവന്റെ കൂട്ടുകാരും ആക്രോശിച്ചു .

“എടാ ബിനോയ്..ആ പൂറിമോള്ക്കു തിരിച്ചൊന്നു കൊടുക്കെടാ ..അവളാരാണെന്ന വിചാരം ..”
അവന്റെ കൂട്ടുകരന്മാരിലൊരാൾ ആക്രോശിച്ചുകൊണ്ട് മഞ്ജുസിനെ അടിക്കാനായി മുന്നോട്ടു വന്നു . പക്ഷെ അവന്റെ നേരെയും അവൾ കയ്യോങ്ങി . പക്ഷെ അപ്പോഴേക്കും ബിനോയ് ഇടയ്ക്കു കയറി മഞ്ജുവിനിട്ട് ഒന്ന് പൊട്ടിച്ചിരുന്നു .

മഞ്ജുസിന്റെ കവിളിൽ അവനും കൈവീശി ഒന്ന് പൊട്ടിച്ചു . അതോടെ ആ തർക്കം കണ്ടു നിന്നവർ വാ പൊളിച്ചു പോയി . സാമാന്യം നല്ല ആരോഗ്യമുള്ള ബിനോയിടെ അടിയിൽ മഞ്ജു വേച്ചുകൊണ്ട് സ്വല്പം പിന്നാക്കം നീങ്ങി നിലത്തേക്ക് വീണു .

Leave a Reply

Your email address will not be published. Required fields are marked *