അവൾക്കു ആയോധന കല വശമുണ്ടെന്നു അവന്മാർക്ക് അറിയാമായിരുന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് സംഭവിച്ച അബദ്ധം ആണ് അത് . ഒരു പെണ്ണ് രണ്ടു മൂന്നു ആൺപിള്ളേരെ അടിച്ചു വീഴ്ത്തിയത് കണ്ടു കൂടി നിന്നവരും അന്തം വിട്ടു . അപ്പോഴേക്കും ടീച്ചേർസ് ഒകെ അറിഞ്ഞു സംഭവം കൈവിട്ടു പോകുമെന്ന അവസ്ഥയായി .
“എടി പുല്ലേ..ഇതിനു ഞാൻ പകരം ചോദിച്ചില്ലെങ്കി..എന്റെ പേര് ബിനോയ് എന്നല്ല..”
ആദ്യ ചവിട്ടിൽ തന്നെ കിളിപോയി ബിനോയ് എല്ലാം കഴിഞ്ഞു പല്ലിറുമ്മി .
“ഒന്ന് പോടാ ..”
അവന്റെ വെല്ലുവിളി പുച്ഛത്തോടെ തള്ളിക്കളഞ്ഞു മഞ്ജുസ് നിലത്തു വീണ ബാഗ് എടുത്തു . അപ്പോഴേക്കും അവളുടെ ഭാഗത്തേക്ക് പെൺപിള്ളേരും വീണു കിടക്കുന്നവന്മാരുടെ ഭാഗത്തേക്ക് ആൺപിള്ളേരും ഓടിയെത്തി .
“എന്താ..മഞ്ജു..എന്ത് പറ്റി..
വല്ലോം പറ്റിയോ ?”
എന്നൊക്കെയുള്ള ചോദ്യങ്ങളുമായി ആളുകൾ ഓടിക്കൂടി .
അവന്മാരെയും ആളുകൾ താങ്ങി എഴുന്നേൽപ്പിച്ചു . സംഭവം അറിഞ്ഞു സാറന്മാരും എത്തി . സംഭവം പോലീസ് കേസ് ആകാതെ ഒത്തു തീർപ്പാക്കാൻ ശ്രമിച്ചതുകൊണ്ട് ഈ സംഭവം പുറത്തറിഞ്ഞില്ല. മഞ്ജുസിന്റെ അച്ഛന് അത്യാവശ്യം നല്ല സ്വാധീനം ഉള്ളതുകൊണ്ട് കേസ് ആയാലും അവൾക്കു പ്രെശ്നം ഒന്നുമില്ല. പെണ്ണ് ആണെന്ന അഡ്വാൻറ്റേജ് ഉം ഉണ്ട് . അവളെ കേറിപിടിച്ചപ്പോൾ ആണല്ലോ വഴക്കുണ്ടായത്. സൊ വകുപ്പ് സ്ത്രീപീഡനം ആണ് .
ഒടുക്കം പാരന്റ്സിനെ വിളിച്ചു വരുത്തി കാര്യങ്ങളൊക്കെ വിശദീകരിച്ചു ,പേരിനു എല്ലാവര്ക്കും സസ്‌പെൻഷൻ ഉം കൊടുത്തു പറഞ്ഞു വിട്ടു. കൂട്ടത്തിൽ മഞ്ജുസിനും കിട്ടി . ഒരുത്തന്റെ മൂക്കിന്റെ പാലം അടിച്ചു പൊട്ടിച്ചതല്ലേ ! അവൾ കരാട്ടെ ബ്ലാക് ബെൽറ്റ് ആണെന്ന് കോളേജിലൊക്കെ ഫ്ലാഷ് ആയതും അന്നായിരുന്നു . അവളുടെ പാവത്താൻ ലുക്ക് കാരണം ഇങ്ങനൊരു ഫേസ് ഒളിഞ്ഞു കിടപ്പുണ്ടെന്നു ആർക്കും പെട്ടെന്ന് മനസിലാകില്ല. അതിനു ശേഷം അധികമാരും അവളെ ശല്യം ചെയ്യാൻ നിന്നിട്ടില്ല.
ആദ്യത്തെ ദേഷ്യത്തിന് അടിയൊക്കെ ഉണ്ടാക്കിയെങ്കിലും പിന്നീട് കുറ്റബോധം വന്നപ്പോൾ മഞ്ജു എല്ലാവരോടും സോറി പറഞ്ഞു . മൂക്ക് ഇടിച്ചു പൊട്ടിച്ചവന്റെ ഹോസ്പിറ്റലിലെ ഫുൾ ചിലവു മഞ്ജുസിന്റെ ഫാദർ തന്നെയാണ് കൊടുത്ത് തീർത്തത് . കൂട്ടത്തിൽ ബിനോയിയോടും അവൾ മാപ്പു പറഞ്ഞെങ്കിലും പിന്നീട് നാണക്കേട് കാരണം അവൻ ആ കോളേജിൽ നിന്ന് ട്രാൻസ്ഫർ വാങ്ങി പോയി .
ഇതായിരുന്നു അവളുടെ വീര സാഹസിക കഥ !
“മ്മ്മ് ?”
കഥയൊക്കെ പറഞ്ഞു മഞ്ജുസ് ഗമയിൽ ബെഡിൽ മലർന്നു കിടന്നു എന്നെ ചോദ്യ ഭാവത്തിൽ നോക്കി .
“മ്മ്ഹും.ഒന്നുമില്ലേ ..ഈ തള്ള് കേട്ട് കിളിപോയതാ..”