“അയ്യേ..ഡാ മുഖത്ത് ലിപ്സ്റ്റിക് ആയിട്ടുണ്ട്, അത് തുടച്ചെ.”
എന്റെ വലതു കവിൾ ചൂണ്ടി മഞ്ജുസ് ചിരിയോടെ പറഞ്ഞു . അതോടെ ഞാൻ കൈകൊണ്ട് അവിടം തൊട്ടു നോക്കി . ശരിയാണ്..കയ്യിൽ ചുവപ്പു നിറം പറ്റിയപ്പോൾ അവൾ പറഞ്ഞത് നേരാണെന്നു എനിക്ക് ബോധ്യം ആയി . അതോടെ മുണ്ടിന്റെ തലപ്പ് പിടിച്ചു ഞാൻ കവിൾ തുടച്ചു, ആ പാടുകളഞ്ഞു .
“പോയോ ?”
ഞാനവളെ ചോദ്യ ഭാവത്തിൽ നോക്കി .
അവൾ ചിരിയോടെ തലയാട്ടി .
“മ്മ്…എന്ന നീ കുളിച്ചിട്ട് വാ..നമുക്ക് വല്ലോം കഴിക്കണ്ടേ? പിന്നെ ഇങ്ങനെ നിന്റെ അമ്മയെ കൊണ്ട് പണിയെടുപ്പിക്കാതെ നിനക്കും വല്ലോം പോയി ചെയ്തൂടെ”
ഏതു നേരത്തും റൂമിൽ കയറി ചടഞ്ഞു കൂടുന്ന അവളുടെ സ്വാഭാവം ഓർത്തു ഞാൻ സംശയത്തോടെ ചോദിച്ചു .
“അതിനു അമ്മ സമ്മതിക്കില്ല. പിന്നെ സഹായത്തിനു സെർവെന്റ്‌സിനെ നിർത്താമെന്നൊക്കെ അച്ഛൻ പറഞ്ഞതാ..പക്ഷെ പുള്ളിക്കാരി സമ്മതിക്കുന്നില്ല..”
മഞ്ജുസ് സ്വായം ന്യായീകരിക്കാൻ തുടങ്ങി .
“എന്നാലും നീ സഹായിക്കില്ല അല്ലെ ?”
ഞാൻ അവളെ കളിയാക്കി ..
“പോടാ പന്നി ..ഞാൻ സഹായിക്കാത്തതൊന്നുമല്ല , അമ്മക്ക് ഞാൻ അടുക്കളപണി ചെയ്യുന്നത് ഇഷ്ടമല്ല..അതുകൊണ്ടാ ‘
മഞ്ജുസ് സ്വല്പം ദേഷ്യത്തിൽ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു .
പിന്നെ കുളിക്കാനുള്ള തയ്യാറെടുപ്പിനായി വസ്ത്രങ്ങളഴിക്കാൻ തുടങ്ങി .ഞാനാ കാഴ്ചയും നോക്കി ബെഡിലേക്ക് ചെരിഞ്ഞു കിടന്നു .
സാരീ അഴിച്ചു മാറ്റി മഞ്ജുസ് അത് ബെഡിലേക്കിട്ടു …പതിയെ മൂളിപ്പാട്ട് പാടി അവൾ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു …ബ്ലൗസും അടിപാവാടയും കൂടി അഴിച്ചു ബെഡിലേക്കിട്ടു അടിവസ്ത്രം മാത്രം അണിഞ്ഞു ടവ്വലും എടുത്തു അവൾ ബാത്റൂമിലേക്ക് കയറി പോയി .
പിന്നെ കുളിയൊക്കെ കഴിഞ്ഞു പത്തുമിനുട്ടിനകം തിരിച്ചെത്തി .വേഷം മാറിയൊരു പിങ്ക് കളർ നൈറ്റി എടുത്തിട്ട് എന്റെ അടുത്ത് വന്നു .നല്ല വാസന സോപ്പിന്റെ ഗന്ധവും നനവുമായി അവളെന്നെ ഒട്ടിയിരുന്നു. ക്രാസിയിൽ ചാരിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത് .
“പിന്നെ ..നിന്റെ കസിന്സും ഫ്രെണ്ട്സുമൊക്കെ എന്ത് പറഞ്ഞു ?”
എന്റെ തോളിലേക്ക് തലചായ്ച്ചു ഇരുന്ന മഞ്ജുസിനോടായി ഞാൻ ചോദിച്ചു .
“മലയാളം തന്നെ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു എന്നെ ഒന്ന് താങ്ങി .
“ആഹഹാ ..നല്ല വിറ്റ്..”