ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]

Posted by

അവളെന്റെ കവിളിൽ സ്നേഹത്തോടെ ഉമ്മ വച്ചപ്പോൾ സന്തോഷിക്കണോ കരയണോ എന്ന് ഞാൻ സംശയിച്ചു. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രണ്ട് പേർ.. അവർ എന്നെക്കാൾ മുന്നേ പരസ്പരം സ്നേഹിച്ചിരുന്നു എന്നു അറിയുന്നത് ഹൃദയത്തിലേക്ക് ആഴം അറിയാതെ കുത്തി ഇറക്കിയ കത്തി പോലെ തോന്നി. ഇനി എത്ര പതുക്കെ ഊരിയെടുത്താലും അതിൽ നിന്ന് രക്തം ചീന്തും.

 

“ഭയ്യ താമസത്തിനു വന്നപ്പോൾ ഞാൻ കോളേജിലായിരുന്നു. വൈകുന്നേരം വീട്ടിൽ എത്തി ചായ കുടിച്ചോണ്ടിരിക്കുന്നതിനിടയ്ക് മാ ആണ് പറഞ്ഞത് മുകളിൽ താമസിക്കാൻ ആളെത്തിയെന്നു. ”

“ഒറ്റയ്ക്കേ ഉള്ളു.. കണ്ടിട്ട് മദ്രാസി ആണെന്ന് തോന്നുന്നു.. എങ്ങനെയുള്ള കൂട്ടത്തിലുള്ള ആൾ ആണാവോ.. ”

ചായയ്‌ക്കൊപ്പം വറുത്തെടുത്ത കപ്പലണ്ടി തൊലി പൊളിച്ചു തരുന്നതിനിടയിൽ മാ പറഞ്ഞു.തണുപ്പ് തുടങ്ങിയാൽ അപ്പാ എവിടെ നിന്നെങ്കിലും കുറേ കപ്പലണ്ടി കൊണ്ട് വരും . ചായയ്ക് കൂടെ ചൂടുള്ള കപ്പലണ്ടി കൊറിക്കുന്നത് അപ്പയ്ക് ശീലമായിരുന്നു. മാ പറഞ്ഞു തന്ന കാര്യങ്ങളിൽ കൂടുതൽ ഭയ്യയെ കുറിച്ച് അറിയാൻ പറ്റിയില്ല കുറെ നാളത്തേയ്ക്ക്.. പുറത്തേയ്ക്കു ഇറങ്ങുന്നതും കണ്ടിട്ടില്ല. ഇടയ്ക്ക് മുകളിൽ കസേരയോ മേശയോ വലിച്ചിടുന്ന ഞെരക്കം കേൾക്കുമ്പോൾ ആണ് അങ്ങനൊരാൾ അവിടെ ജീവിച്ചിരിപ്പുണ്ടെന്നു ഓർക്കുന്നത്.

“ഇത് മുകളിലുള്ള കൊച്ചിനും കൂടി കൊടുത്തേയ്ക്. ഒറ്റയ്ക്കല്ലേ ഉള്ളു.. നമ്മളുണ്ടാക്കുന്നതൊക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.. ”

ഖീർ നിറച്ച ഒരു പാത്രം മാ എന്റെ കയ്യിൽ വച്ചു തന്നു. സ്റ്റെപ് കയറി മുകളിലേക്ക് എത്തിയപ്പോളേക്കും ഖീർ കുറച്ചു പാത്രത്തിൽ നിന്ന് തുളുമ്പിയിരുന്നു. കാളിംഗ് ബെൽ അടിച്ചു കുറച്ചു നേരം കാത്തു നിന്നിട്ടും അകത്തു നിന്ന് ഒരു അനക്കവും ഇല്ല. വീണ്ടും ബെൽ അടിക്കാൻ കൈ ഉയർത്തിയപ്പോൾ വാതിൽ കൊളുത്തു എടുക്കുന്ന ശബ്ദം കേട്ടുകംബിസ്‌റ്റോറീസ്.കോം ഞാൻ കൈ വലിച്ചു. സുന്ദരനായ ഒരാൾ വാതിൽ തുറന്നു വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. വാതിലിൽ കൈയൂന്നി ഭയ്യാ നിന്നു. ഇന്നത്തെ പോലെ താടി വളർത്തിയിട്ടില്ല. കുറ്റി രോമങ്ങൾ നിറഞ്ഞ മുഖം. സൗത്ത് ഇന്ത്യൻ സിനിമകളിൽ കാണുന്ന നായകന്മാരുടെ പോലെ കട്ടിയ്ക് വളർത്തി നിർത്തിയ മീശ. ഏതൊരു പെണ്ണ് ആണ് അങ്ങനൊരാണിനെ കുറച്ചു നേരം നോക്കി നിന്നു പോവാത്തത്.വന്ന കാര്യം മറന്നു ഞാൻ കുറേ നേരം അനങ്ങാതെ നിന്നു.

“മ്മ്? ”

ഭയ്യയുടെ ആ മൂളൽ കേട്ടു എന്റെ പെരുവിരൽ തരിച്ചു. ആരുടെയെങ്കിലും മുൻപിൽ മിണ്ടാട്ടം മുട്ടി നിൽക്കുന്ന എന്നെ ദീദിയ്ക് ഒന്ന് ഊഹിച്ചു നോക്കാമോ.. പറയാൻ വാക്കുകളൊന്നും കിട്ടാതെ വന്നപ്പോൾ കയ്യിലിരുന്ന പാത്രം ഞാൻ നീട്ടി.

“എനിയ്ക്കാണോ..? “

Leave a Reply

Your email address will not be published. Required fields are marked *