ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ]

Posted by

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7

Alathoorile Nakshathrappokkal Part 7 Author : kuttettan | Previous Parts

maheshbabu-samantha-kajal-pranitha-brahmotsavam-19-2ആദ്യചുംബനം. അതും താനേറെ സ്നേഹിക്കുന്ന തന്റെ ഭാര്യയിൽ നിന്ന്. അപ്പു വികാര തീവ്രതയിൽ ലയിച്ചു.അഞ്ജലിയുടെ ചുണ്ടുകൾ ഇപ്പോഴും അവന്റെ കവിളുകളിലമർന്നിരുന്നു. അവളുടെ ലോലമായ കരാംഗുലികൾ അവന്റെ മുടിയിഴകളിൽ ഓടി നടന്നു.

 

തന്റെ കൈകൾ അവൻ അഞ്ജലിയുടെ അരക്കെട്ടിലൂടെ ചുറ്റി അവളെ നെഞ്ചോടു ചേർത്തു. ചുവന്ന ചുരിദാർ ടോപ്പിനുളളിൽ വീർപ്പുമുട്ടിയ അവളുടെ നിറഞ്ഞു തുളുമ്പുന്ന മാറിടം അപ്പുവിന്റെ നെഞ്ചിലേക്കമർന്നു. അവളുടെ ഹൃദയമിടിപ്പ് അവന് അടുത്തറിയാമായിരുന്നു.

 

‘അപ്പു, ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നെന്ന് നിനക്കറിയോ ‘

 

അപ്പുവിന്റെ കണ്ണുകളിലേക്കു നോക്കി കാതരയായി അവൾ ചോദിച്ചു. മാലാഖയെപ്പോലെ നൈർമല്യവുള്ള അവളുടെ മുഖം ദീപ്തമായിരുന്നു. ആയിരം നക്ഷത്രങ്ങൾ അവളുടെ മുഖത്ത് അവൻ കണ്ടു.

 

‘എനിക്കറിയില്യ’ ഒരു നിഷ്‌കളങ്കനായ പാലക്കാട്ടുകാരനെപ്പോലെ അപ്പു മറുപടി നൽകി.

 

‘പോടാ പൊട്ടൂസ്,എന്റെ ജീവനേക്കാൾ ഏറെ.’ അവന്റെ മൂക്കിൽ പിടിച്ചു കുലുക്കി അവൾ പറഞ്ഞു.

 

‘അതിരിക്കട്ടെ എന്നോട് എപ്പോഴാണ് ഈ സ്നേഹം ഒക്കെ തോന്നിയത്’ അപ്പു അവളോട് ചോദിച്ചു.

 

സത്യത്തിൽ എനിക്കു നിന്നോടു വല്യ സ്നേഹമൊന്നുമില്ലായിരുന്നു.ഡിവോഴ്സ് വേണമെന്ന് ഞാൻ ആത്മാർഥമായി പറഞ്ഞതാ.

പക്ഷേ നിനക്ക് ഓർമയുണ്ടോ അന്നു രേഷ്മ ഇവിടെ വന്നത്. അഞ്ജലി ചോദിച്ചു.

 

ഹാ എനിക്കോർമയുണ്ട് ,അവളുടെ കാര്യം നീ മിണ്ടിപ്പോകരുത് അപ്പു പറഞ്ഞു.

 

അഞ്ജലി പൊട്ടിച്ചിരിച്ചു.ഏഴുകടലുകളിൽ തിരയടിക്കുന്നതുപോലെ ഭംഗി ഉണ്ടായിരുന്നു ആ ചിരിക്ക്.

 

‘എന്തേ അവൾ എന്തു ചെയ്തു’ ചിരിയടക്കി അഞ്ജലി ചോദിച്ചു.

 

‘അതു ഞാൻ പറയില്ല. ഏതായാലും അത്ര നല്ല കാര്യമല്ല എന്നറിഞ്ഞാൽ മതി.’ അപ്പു ഈർഷ്യയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *