ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ]

Posted by

‘അത് അവന്‌റെ ധാർമികത.നിന്നോടുള്ള കമ്മിറ്റ്‌മെന്‌റ്. ബട്ട് ഇതു നീയല്ലേ, അവന് അത്തരം ചിന്തയുണ്ടാകില്ല.’

അതു ശരിയാണെന്ന് അഞ്ജലിക്കു തോന്നി.

 

ഉച്ചഭക്ഷണത്തിനു ശേഷം അൽപമൊന്നുറങ്ങിയ അപ്പു വൈകുന്നേരം അണിമംഗലം തറവാടിന്‌റെ പരിസരം ചുറ്റാനിറങ്ങി.കൂടെ നേരത്തെ പറഞ്ഞ മിന്നുമോളും. വിസ്തൃതമായ തറവാട്ടുപരിസരമാണ് അണിമംഗലത്തുള്ളത്. പണ്ട് നാടുവാഴികളായിരുന്നു അണിമംഗലത്തുകാർ. പാലക്കാടും ജില്ലയ്ക്കു പുറത്തും അന്നേ കാലത്തു തന്നെ സ്വത്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ടായിരുന്നു തറവാട്.

 

‘അങ്കിളേ അങ്കിളിനു തൂക്കണാംകുരുവിയുടെ കൂട് കാണണോ’ മിന്നുമോൾ ചോദി്ച്ചു.

 

‘ആഹാ കണ്ടേക്കാം. എവിടെയുണ്ട്.’

 

‘ദാ ആ തൊടിയിൽ’ അവൾ പറഞ്ഞു.

 

അപ്പുവും മിന്നുമോളും തൊടിയിലേക്കു നടന്നു.അവിടെ ഒരാൾപ്പൊക്കത്തിൽ വളർന്ന മാവിനു ചുവട്ടിൽ അഞ്ജലി നിൽപ്പുണ്ടായിരുന്നു. ചുവന്ന ദാവണിയും അതേ കളർ ബ്ലൗസും വെളുത്ത ഹാഫ് സാരിയുമായിരുന്നു അവളുടെ വേഷം.സാധാരണ ഉടുക്കുന്നതിൽ നിന്നു വ്യത്യാസമുണ്ടായിരുന്നു അവളുടെ സാരിയുടുപ്പ്.മനോഹരമായ വയറിനു താഴെയായിരുന്നു അവൾ ദാവണി ധരിച്ചിരുന്നത്. അവളുടെ അണിവയർ അവനു കാണാമായിരുന്നു.

 

‘മിന്നുമോളേ’ അവളുടെ അമ്മ എവിടെ നിന്നോ വിളിച്ചു.

 

‘ദേ വർണൂ…’അവൾ തിരിഞ്ഞോടി. അഞ്ജലിയെ കണ്ട അപ്പുവും തിരിയാനൊരുങ്ങി.

 

‘അപ്പൂ ഒന്നിവിടം വരെ വന്നേ..’ അഞ്ജലി അവനെ കൈകാട്ടി വിളിച്ചു.

 

‘എന്താ,’ ഈർഷ്യയോടെ അപ്പു ചോദിച്ചു. ഏതായാലും അവൻ മാവിൻചുവട്ടിലേക്കു വന്നു.

 

‘ദാ ആ മാമ്പഴം കണ്ടോ, അതെനിക്കു പറിച്ചുതാ…: അവൾ കൊ്ഞ്ചിക്കൊണ്ടു പറഞ്ഞു.

 

ആ മാവിന്‌റെ ഉയരമുള്ള ചില്ലയിൽ ഒരു മാമ്പഴം നിൽക്കുന്നുണ്ടായിരു്ന്നു. കൈയെത്തി പറിക്കാവുന്നതിലും ഉയരത്തിൽ.

അപ്പു ഒന്നു രണ്ടു തവണ ചാടി നോക്കി. കൈയെത്തുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *