ഇതേ സമയം നോർത്ത് സ്റ്റേഷനിൽ പ്രതാപ് ഒരല്പം ക്ഷുഭിതനായിരുന്നു .. അയാൾ മേശയുടെ മുകളിലിരുന്ന പേപ്പർ വെയ്റ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു
ആ ശബ്ദം കേട്ടാണ് സൂസൻ അകത്തേക്ക് കയറി ചെന്നത്
എന്തു പറ്റി സർ ..
കൊല നടന്ന് ഉള്ള ടെസ്റ്റും തെളിവുമെല്ലാം കണ്ടെടുത്ത് റിപ്പോർട്ട് ഉണ്ടാക്കാൻ നമ്മളും അവസാനം വന്ന് ഇന്നയാളാണ് പ്രതി എന്ന് പറഞ്ഞ് കൈയ്യടി വാങ്ങാൻ അവളും
സാർ ആരെ കുറിച്ചാണ് പറയുന്നത്
പോലീസിലെ ഉണ്ണിയാർച്ച ഇല്ലെ ആ പൂതനയെ പറ്റി തന്നെ
അവർ എന്ത് ചെയ്തു …
നമ്മൾ അന്വേഷിച്ച് കൊണ്ടിരിക്കുന്ന ആ എബി വധക്കേസ് ഇല്ലേ അത് ഇനിമുതൽ അവൾ ആണ് അന്വേഷിക്കുന്നത്
അപ്പോൾ പൊതുവാൾ സാറോ …
അദ്ദേഹത്തിന് ഇന്നലെ ഒരു അറ്റാക്ക് വന്നു കേസ് ഇവൾക്ക് കൊടുത്തു ..
അതിന് സർ എന്തിനാണ് ഇങ്ങനെ രോക്ഷാകുലനാകുന്നത് എന്തായാലും ആ കേസ് നമ്മുടെ കൈയ്യിൽ നിന്ന് പോയതല്ലേ ..
അതേ പക്ഷേ ഒരുകാലത്ത് എന്റെ കീഴിൽ വെറും എസ് ഐ ആയി ഇരുന്നവൾ ഇന്ന് എന്നോട് അങ്ങോട്ട് ചെന്ന് ഫയൽ കൊണ്ട് കൊടുക്കാൻ പറയുന്നു …
എന്തൊക്കെ ആയാലും അപർണ മാം സ്വന്തം കഴിവ് കൊണ്ടല്ലേ ഇത്രയുമൊക്കെ എത്തിയത്
കഴിവ്… ത്ഫൂ അവൾ ആ മേനികാട്ടി മേലുദ്യോഗസ്ഥരെ മയക്കി നേടിയ പ്രമോഷൻ ആണോ കഴിവ് … എന്തായാലും സൂസൻ ആ കേസ് ഫയൽ ഇങ്ങ് എടുക്ക് ആ പൂതനക്ക് കൊണ്ട് കൊടുക്കട്ടെ …
ഇതേ സമയം അപർണയുടെ വാഹനം ലക്ഷോർ ഹോസ്പിറ്റലിൽ എത്തിയിരുന്നു. ലക്ഷോറിലെ പാർക്കിങ്ങിൽ അൻവർ കാർ പാർക്ക് ചെയ്തു അവർ രണ്ടുപേരും കൂടി ഹോസ്പിറ്റലിന് അകത്തേക്ക് പോയി
എക്സക്യുസ് മി ക്രൈംബ്രാഞ്ച് ഓഫീസർ പൊതുവാൾ സർ ഏത് റൂമിലാണ് റിസപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് അപർണ ചോദിച്ചു
വൺ മിനുട്ട് മാം എന്ന് പറഞ്ഞ് അവൾ തന്റെ മുന്നിലുള്ള കമ്പ്യൂട്ടറിൽ നോക്കി
മാം റൂം നമ്പർ 302
ഒകെ താങ്സ്
വെൽകം മാം
അവർ പൊതുവാളിന്റെ റൂമിലെത്തി അവിടെ അയാൾക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പത്മജയുമുണ്ടായിരുന്നു .
ഹായ് സർ എങ്ങനെയുണ്ട് ഇപ്പോ
ഐഎം ഫീലിങ്ങ് ബെറ്റർ അപർണ ..
ഡോക്ടർ എന്ത് പറഞ്ഞു ….