എന്ത് ..
അല്ല തമ്മിൽ കണ്ടിട്ട് കുറേ ആയില്ലേന്ന് . മുടിയിലൊക്കെ നര വന്നലോ പ്രതാപേട്ടാ പിന്നെ എന്തുണ്ട് വിശേഷം ..
പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല മാം..
അയ്യോ എന്നെ മാം എന്നൊന്നും വിളിച്ച് അപമാനിക്കല്ലെ പ്രതാപേട്ടാ കാര്യം ഞാഹ നിങ്ങളെക്കാൾ ഉയർന്ന ഉദ്യോഗസ്ഥ ആയിരിക്കാം പക്ഷേ ഞാനിപ്പോഴും ആ പഴയ അപർണ തന്നെയാണ് .. പിന്നെ ഗൗരി ചേച്ചിക്കും മോനുമോക്കെ സുഖം തന്നെയല്ലേ ?
അവർ സുഖമായിരിക്കുന്നു
ആ കേസ് ഫയൽ എവിടെ ..
പ്രതാപ് കൈയ്യിലിരുന്ന കേസ് ഫയൽ എടുത്ത് അപർണയ്ക്ക് നേരേ നീട്ടി
ഓക്കെ ഞാനിന്ന് ഇതൊന്ന് നോക്കട്ടെ എന്നിട്ട് നാളെ നമുക്കൊന്ന് ഇരിക്കാം
ശരി മാം ..
ദേ പിന്നേം കോൾ മി അപർണ
ഓക്കെ അപർണ.
യസ് ദാറ്റ് ഈസ് ഇറ്റ് . അപ്പൊൾ ശരി ഞാൻ നാളെ വിളിക്കാം .. പിന്നെ ഗൗരി ചേച്ചിയോട് എന്റെ അന്വേഷണം പറഞ്ഞേക്ക് .. സമയം കിട്ടുമ്പോൾ ഞാൻ ഒന്നങ്ങോട്ട് ഇറങ്ങാം .. എന്നും പറഞ്ഞ് അപർണയും അൻവറും നടന്നകന്നു..
അൻവർ നേരെ ഇഫ്ത്താറിലേക്ക് വിട് .. അവിടെന്ന് ഭക്ഷണം വാങ്ങിട്ട് റൂമിലേക്ക് പോകാം .. അൻവർ കാർ സ്റ്റാർട്ട് ചെയ്തു .. അപർണ ഫോണെടുത്ത് പാലാരിവട്ടത്തെ ഇഫ്താർ ഹോട്ടലിന്റെ നമ്പർ ഡയൽ ചെയ്തു .
ഹലോ ഇഫ്താർ ഹോട്ടൽ
ഹലോ അബുക്കാ അപർണയാണെ ..
ആ പറ മോളെ
അബൂക്കാ ഒരു മൂന്ന് പൊറോട്ടയും ചില്ലിയും പിന്നെ രണ്ട് ബിരിയാണിയും പാർസൽ എടുത്ത് വെക്കാമോ
ഓഹ് ശരി മോളെ അപാർട്ട്മെന്റിലിലേക്ക് കൊടുത്തു വിടണോ ..
വേണ്ട ഇക്ക ഇരുപത് മിനിട്ടിനകം ഞാനവിടെ എത്തും
ഓക്കെ മോളെ ..
കുറച്ച് സമയത്തിന് ശേഷം അപർണയുടെ വാട്സാപ്പിൽ ഒരു മെസേജ് വന്നു …
ജോബിൻ എന്ന വാട്സ്ആപ് കോണ്ടാക്ടിന് താഴെ ഹായ് അപ്പ്സ് വേർ ആർ യു… എന്ന ഒരു മെസേജ് …
ഐ എം ഇൻ കൊച്ചി എന്നു പറഞ്ഞ് അപർണ റിപ്ലെ കൊടുത്തു
കാൻ വീ മീറ്റ് ടുഡേ …
ഞാൻ ഇപ്പോൾ ഡ്യൂട്ടിയിലാണ് ഐ വിൽ കോൾ യു ലെയ്റ്റർ എന്ന് പറഞ്ഞ് അപർണയും റിപ്ലെ കൊടുത്തു..
കാർ ഇഫ്താറിന് സമീപം ചെന്ന് നിന്നു ഉച്ചയ്ക്ക് അവൾക്ക് ഫുഡ് ഡെലിവറി ചെയ്ത പയ്യൻ കൈയ്യിൽ രണ്ട് കവറുമായി പുറത്തേക്ക് വന്നു . അപർണ വിൻഡോ താഴ്ത്തി പുറത്തേക്ക് കൈയ്യിട്ട് ആ പാർസൽ വാങ്ങി പുറകിലേക്ക് വച്ചു ..