അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Posted by

ഞാനൊന്നും മിണ്ടീല..

അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് ഓപ്പൊസിറ്റ് മേശക്കിപ്പുറമിരിക്കുന്ന എന്റെയടുത്തേക്ക് നടന്നു.. എന്നിട്ട്!!..

“പിന്നെന്താ പോന്നത്!..”

“നേരത്തെ ഞാൻ പറഞില്ലെ, പ്രായത്തിന്റെ എടുത്തു ചാട്ടമെന്ന്, ആ പ്രായം കഴിഞ്ഞപ്പൊ പോന്നു.. അത്രതന്നെ,”

“ഓഹ്.. ഓകെ.. ഓകെ”!!

” ആരായിരിക്കും ഹാജ്യാരെ കൊന്നത്”? തനിക്ക് വല്ലതും അറിയൊ”?

“ഇല്ല”!!

അയാൾ ഞാനിരുന്ന കസേരയുടെ പിന്നിൽ കസേരയിൽ കൈകുത്തി നിന്നു..

“”ഈ ഉസ്മാൻ എങ്ങെനെയാ കൊല്ലപെട്ടത്”

“ആരാണു ഈ ഉസ്മാൻ?” ഞാൻ ചോദിച്ചു..

“തനിക്കറിയില്ല !?..

” ഇല്ലാത്തതുകൊണ്ടല്ലെ ചോദിച്ചത്”!

“ആ പോട്ടെ”!!..”
“തൃശ്ശൂർ ന്ന് പോയിട്ട് എത്ര വർഷമായി.. ”

“പതിമൂന്ന് ആയിക്കാണും”!

“ഗൾഫിലായിരുന്നുല്ലെ”

“അതെ”

“താൻ തന്റെ അഡ്രെസ്സും ഫോൺ നമ്പരും ഇതിലൊന്ന് എഴുത്” ഒരു പേപ്പർ എന്റെ നേരെ നീട്ടി.

ഞാനത് വാങ്ങി എഴുതികൊടുത്തു.

“താൻ പൊക്കൊ… എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം..”

“ശരി സർ..”. അതും പറഞ്ഞ് ഞാനിറങ്ങി..

” അതെ ഒരു മിനിറ്റ്”!!
പുറത്തിറങ്ങാൻ തുടങ്ങിയ എന്നെ പിന്നിൽ നിന്നും വിളിച്ചു. ഞാൻ നിന്നു തിരിഞ്ഞു നോക്കി..

അയാൾ എഴുന്നേറ്റ് എന്റെയടുത്തേക്ക് വന്നു..

“അതെ, ഈ ഹാജ്യാരോട് എന്തിനായിരുന്നു ദേഷ്യമുണ്ടായിരുന്നത് സാദിഖിനു??” എന്റെ തോളിൽ കൈവെച്ചുകൊണ്ട് ചോദിച്ചു..

ചോദ്യത്തിൽ ഞാനൊന്ന് പതറിയെങ്കിലും..

എന്റെ തോളത്തിരുന്ന കൈ തട്ടി മാറ്റികൊണ്ട് ഞാൻ പറഞ്ഞു..

“അത് തൽക്കാലം താനറിയണ്ട..”
“അതും ഇതുമായി യാതൊരു ബദ്ധവുമില്ല..”

അയാളൊന്ന് ചീറികൊണ്ട് എന്റെ കോളറിൽ പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *