അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Posted by

കൊള്ളരുതായ്മകളും കൊലകളും ചെയ്തിട്ടുണ്ട് പക്ഷെ അതൊന്നും ഹാജ്യാർ നിന്നെകൊണ്ട് ബലമായി ചെയ്യിച്ചതല്ലല്ലൊ.. പിന്നെ ഹാജ്യാർ നിന്നോട് വലിയൊരു തെറ്റ് ചെയ്തിട്ടുണ്ട്.. നിന്റെ ഉപ്പാ.. അതിനു പരിഹാരമെന്നോണം തന്നെയാണു നീ വന്ന് പറഞ്ഞപ്പൊ നാദിയാനേം ഉമ്മാനേം ഹാജ്യാർ വിട്ടത്..”

എന്റെ ഉള്ളിൽ നീറ്റലായി ഹാജ്യാർ മാറുകയായിരുന്നു..

പെട്ടന്ന് ജബ്ബാർക്കാടെ ഫോൺ ബെല്ലടിച്ചു..

“ഹലൊ..

” എസ്‌ ഐ സർ അല്ലെ?”

“അതെ പറഞ്ഞോളു..”

“സാറെ മ്മടെ പൊട്ടകുളത്തിലൊരു ശവം കിടക്കുന്നു..”

“വാട്ട്..”
ഓകെ.. ദാ വരുന്നു..”

“സാദിഖെ”. ബാ വണ്ടിയെടുക്ക്..”

“എന്താ ഇക്കാ..”

“വാ പറയാം”

ഞങ്ങൾ സംഭവസ്ഥലത്തെത്തി.. ആളുകൾ കൂട്ടം കൂടി നിൽക്കുന്നു.. അവരെയെല്ലാം മാറ്റി നിർത്തി.. ഞങ്ങൾ ചെന്ന് നോക്കി..

“ഹൊ.. ഹൊറിബ്ബിൾ”!! ജബ്ബാറ്ക്ക പറഞ്ഞു കൊണ്ട് തൊപ്പിയൂരി..

അത് ജോർജ്ജിന്റെ കൂടെയുള്ള പയ്യന്മാരിലൊരാളായിരുന്നു..

” സാദിഖെ വന്നെ..” എന്നെ വിളിച്ച് ജബ്ബാർക്ക അങ്ങോട്ട് മറ്റി നിർത്തി..

അത് കണ്ട്
എന്റെ മുഖം ചുവന്ന് തുടുത്തു.. കണ്ണിൽ തീകനൽ കത്തിതുടങ്ങീയിരുന്നു..
എന്റെ ഭാവമാറ്റം കണ്ട ജബ്ബാർക്ക..

“സാദിഖെ, ഞാൻ ഇനി പറയാൻ പോകുന്ന കാര്യം നീ കേട്ടാ മാത്രം പോരാ അനുസരിക്കണം..”
നീ.. നീ എവിടേക്കെങ്കിലും ഒന്ന് മാറിനിൽക്ക് നാദിയാനേം കൊണ്ട്..”

“മുസാഫിർ ചില്ലറക്കാരനല്ല.. ”

“ഹാജ്യാരെക്കാൾ വീറും വാശിയും കൂടുതലാണു.. നീ ഇന്ന് കണ്ട ഡിവൈഎസ്പി മുതൽ മുകളിൽ ഉള്ള എല്ലാ അവന്മാരും അവന്റെ പോക്കറ്റിലാ..” നിന്റെ ഇപ്പൊഴത്തെ സ്തിതി അറിയാവുന്നതുകൊണ്ട് പറയുന്നതാണു..

“ജോർജ്ജ്.. ജോർജ്ജെവിടെ”?? ഞാൻ ചോദിച്ചു..
ഞാൻ ഫോൺ എടുത്ത് ജോർജ്ജിനെ വിളിച്ചു..

” ജോർജ്ജെ.. നീ തൃശൂർ ഉണ്ടൊ ഇപ്പൊ”..

“ആ ഇണ്ട്ട.. എന്തെ”..

” നീ അറിഞ്ഞില്ലെ.. മറ്റെ പയ്യൻ..”

“ഉം അറിഞ്ഞു..”

Leave a Reply

Your email address will not be published. Required fields are marked *