“എനിക്ക്…. എനിക്ക് ജീവിക്കണം.. നാദിയാക്കും അവൾ ടെ വയറ്റിലെ എന്റെ കുഞിനും എന്നെ വേണമെന്നുള്ളതുകൊണ്ട്.. മാത്രം.. ഞാൻ എല്ലാം ഇവിടെ ഉപേക്ഷിക്കുന്നു.. മുസാഫിർ നെ ഞാൻ വെറുതെ വിടുന്നു..
അതും പറഞ്ഞ് ഞാൻ വണ്ടിയെടുത്ത് തിരികെ പോന്നു.. നാദിയ പറഞ്ഞ മസാലദോശയും വാങ്ങി..
വീട്ടിലെത്തി,
എന്നെയും കാത്ത് നാദിയ അകത്ത് സോഫയിൽ ഇരിക്കുന്നു.. ഞാനവളുടെ അടുത്ത് പോയിരുന്ന് അവളുടെ മടിയിൽ തലവെച്ച് കിടന്നു.. എന്റെ മുടിയിൽ വിരലുകളോടിച്ച് അവൾ..
“എന്താ ഇക്കാ? എന്തുപറ്റി.. മുഖത്തൊരു വാട്ടം?..”
“ഹെയ്.. ഒന്നൂല്ല്യാാ… ”
കുറച്ച് നേരം അങ്ങനെ കിടന്ന്.. ഞാൻ എണീറ്റ് റൂമിൽ പോയി..
അന്ന് രാത്രി,
കട്ടിലിൽ എന്റെ നെഞ്ചിൽ തലവെച്ച് കിടക്കുന്ന നാദിയ.. ഞനവളോട്,
“നാദിയാ”
“ഉം..” അവളൊന്ന് മൂളി..
“നമുക്കിവിടുന്ന് എങ്ങോട്ടെങ്കിലും പോയാലൊ…
” എന്തുപറ്റി.. ഇപ്പൊ അങ്ങെനെ തോന്നാൻ..”
“ഒന്നൂല്ല്യാാ.. വെറുതെ”!
” അപ്പൊ ഇവിടുത്തെ ബിസിനെസ്സും മറ്റുമൊക്കെ!??”
“അതെന്തെങ്കിലും ചെയ്യാം..”
“പോയാലും തിരിച്ചുവരും.. കുറച്ച് നാൾ ഒന്ന് മാറിനിൽക്കാമെന്ന് കരുതി..”!
” എങ്ങോട്ട്!?
“തീരുമാനിച്ചില്ല..”!!
” ഉം..”
“ഇക്കാടെ കൂടെ ഏത് നരകത്തിലേക്കും ഞാൻ വരും..”!!
” ഉം.. എന്നാ റെഡിയായ്ക്കൊ.. നാളെ തന്നെ നമ്മൾ പോകുന്നു…”
“ഉം
.”
“രാവിലെ ഉമ്മമാരോടും പറയ്.. എന്നിട്ട് തയ്യാറായിക്കൊ..”!!
അങ്ങനെ അന്നത്തെ രാത്രി.. കഴിഞ്ഞു..
പിറ്റേന്ന് ഞങ്ങൾ രാവിലെ തന്നെ പുറപെട്ടു.. ആരോടും ഒന്നും പറഞ്ഞില്ല.. മൂന്ന് പെങ്ങന്മാരെ അറിയിച്ചു.. അത്രതന്നെ”!!..
തുടരും….
സാദിഖ് അലി ഇബ്രഹിമിന്റെ ക്ലൈമാക്സ് അടുത്ത പാർട്ട്… ഇത് നന്മയും തിന്മയും തമ്മിലുള്ള യുദ്ധമല്ല.. തിന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണു. വലിയ തിന്മയും ചെറിയ തിന്മയും തമ്മിൽ…