” സജ്നാടെ വിഷയം സഫ്ന പറഞ്ഞു.. എന്താ ചെയ്യണെ”!..
“എന്ത് ചെയ്യാൻ.. അവന്റെ കാലേവാരി നെലെത്തടിക്കണം.. പന്ന”!..
” ഓഹൊ.. അപ്പൊ ഇക്കാക്കേം ഇത്താത്തേം കൂടി കുഞ്ഞനിയത്തിക്ക് കൊടുത്ത ക്ലാസിനു നിങ്ങളെ ഞാനെന്ത് ചെയ്യണം..”
അത്കേട്ടതും ഞാനൊന്ന് ഞെട്ടി.. എന്നിട്ട്..
“അടിപൊളി.. ഞാാൻ പോയി..” എന്ന് പറഞ്ഞ് ഞാനെണീറ്റു..
“ഹാാ.. നിക്ക്.. അങ്ങനെയങ്ങ് പോയാലൊ..” അവളെന്റെ കയ്യിൽ പിടിച്ച് ഇരുത്തി..
“വികാരം കൊണ്ടല്ല ഇക്ക തീരുമാനങ്ങളെടുക്കേണ്ടത് വിചാരങ്ങൾ കൊണ്ടാണു..”.
” അവനെ തല്ലിയാൽ തീരുമൊ!?.. ഇല്ല!!. അപ്പൊ?..അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം..
“അതല്ലെ വേണ്ടത് സഫ്നാ”!
” അതെയിത്താത്ത”..
“ഇപ്പൊ നമ്മളിത് ഇക്കക്കാട് പറഞ്ഞിട്ട് കാര്യമില്ല ഇത്താത്ത.. ഇരിപ്പ് കണ്ടില്ലെ.. ഇപ്പൊ മറിഞു വീഴണപോലെയാ”
” ആ..അത് ശരിയാ.. ഇക്ക പൊക്കെ നാളെ പറയാം..”
“ഓഹ്.. അങ്ങനെയാവട്ടെ..” അതും പറഞ്ഞ് ഞാൻ പുറത്തിറങ്ങി..
അങ്ങനെ ഓരൊന്നൊക്കെ ചെയ്തു പറഞ്ഞും രാത്രിയായി..
മുറ്റത്തിരുന്ന് സംസാരിക്കുന്ന ഞങടെയടുത്തേക്ക് സഫ്ന വന്നു..
“കിടക്കണില്ലെ?!! നേരം പത്ത് കഴിഞ്ഞു..”
അതും പറഞ്ഞ് അവൾ പോയി.. ഞങ്ങൾ ഓരൊരുത്തരായി എണീറ്റ് റൂമുകളിലേക്ക് പോയി..
റൂമിന്റെ വാതിൽ തുറന്ന് അകത്ത് കയറി വാതിൽ പതുക്കെ ചാരിയടച്ചു കുറ്റിയിട്ടു.. നാദിയ തിരിഞ്ഞു കിടക്കുന്ന കണ്ട് ഉറങ്ങിയെന്ന് കരുതി ഞാൻ മിണ്ടാതെ അടുത്തുപോയി കിടന്നു..
ഒരു അഞ്ച് മിനിറ്റ് അങ്ങനെ കിടന്നു..
“ഉം.. അനക്കമൊന്നുമില്ല.. അപ്പൊ ഉറങ്ങീലെ.. ഹൊ ഭാഗ്യം.. മൈരു.. അല്ലെങ്കി ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെയായി കാളരാത്രിയായേനെ..” ഞാൻ മനസിൽ പിറുപിറുത്തു..
“ശ്ശെ.. മൈരു.. എന്നാലും ആ സഫ്ന ചെയ്ത ചെയ്തെ…” “ഇത്ര പൊട്ടിയാണൊ അവൾ..” ഞാനിങ്ങനെ ഓരൊന്ന് ആലോചിച്ച് കണ്ണടച്ച് അങ്ങനെ കിടക്കുമ്പോൾ..
അവൾ എന്റെയടുത്തേക്ക് തലക്ക് കൈകുത്തി തിരിഞ്ഞു കിടന്നു..
“മുഖം കണ്ടാ പറയൊ.. ഇത്രയധികം കള്ളത്തരങ്ങളുണ്ടെന്ന്”
പെട്ടന്ന് ഞാൻ..
“ഇല്ല്യാ പറയില്ല്യാാ”
“തെമ്മാടി.. ഉറങ്ങീലെ”!?