ആജൽ എന്ന അമ്മു 3
c | Previous Part
” എടാ നീയവനെ തല്ലിയല്ലേ……? ‘
ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു… അതുവരെ കാണാത്ത ഒരു ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്…… !!!!!!!!!!
” അമ്മു ഞാൻ… ”
” ഒന്നും പറയണ്ട കിച്ചു ( ഇതുവരെ വെളിപ്പെടുത്താതിരുന്ന എന്റെ ചെല്ലപേരാണ് കിച്ചു….. ) എന്നോട് പോലും പറയാതെ….”
അവളാകെ ദേഷ്യത്തിൽ ആണ്……
” അമ്മൂ എനിക്ക് പറയാൻ ഉള്ളത് കൂടി നീ കേൾക്കണം… ”
” എനിക്കൊന്നും കേൾക്കണ്ട… നീയാരാ ഗുണ്ടയാണോ…. എനിക്കിനി നിന്നെ കാണണ്ട പൊയ്ക്കോ ….. ”
ഇത്രേം പറഞ്ഞു ദേഷ്യത്തിൽ നിന്ന അവൾ പെട്ടന്നുടനെ കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കയറി വാതിലടച്ചു….
എനിക്ക് അവിടുന്ന് അനങ്ങാൻ പോലും പറ്റിയില്ല….അവളറിഞ്ഞാൽ ദേഷ്യപെടുമെന്നു എനിക്ക് ഉറപ്പായിരുന്നു… എന്നാൽ ഇങ്ങനെ പറയും എന്നു ഞാൻ വിചാരിച്ചില്ല.. എന്റെ തലയിൽ ” എനിക്കിനി നിന്നെ കാണണ്ട ” എന്നവൾ പറഞ്ഞ ആ വാചകം മുഴങ്ങിക്കൊണ്ടിരുന്നു ……ഒരു തരം മരവിപ്പ് എന്റെ ദേഹം മുഴുവൻ പടർന്നു….
എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു…
ആരോടും ഒന്നും മിണ്ടാതെ ഞാൻ അവിടുനിറങ്ങി….മമ്മി പുറകെന്ന് വിളിക്കുന്നത് കേട്ടെങ്കിലും തിരിച്ചൊന്നു പ്രതികരിക്കാൻ പോലും നിൽക്കാത്ത ഞാൻ അവിടെനിന്നും ഇറങ്ങി….എങ്ങനെയൊക്കെയോ വീടെത്തി…. അവിടെയും ആരോടും ഒന്നും മിണ്ടാതെ നേരെ വന്നെന്റെ മുറിയിൽ കേറി കിടന്നു….. വിശപ്പും ദാഹവും എല്ലാം കെട്ടടങ്ങിയിരുന്നു……
എപ്പോഴാ ആ കിടന്ന കിടപ്പിൽ ഞാൻ ഉറങ്ങിപ്പോയി…..
എഴുന്നേറ്റ് സമയം നോക്കിയപ്പോൾ 8 മണി…വന്ന വേഷം പോലും മാറിയിട്ടില്ല നേരെ പോയി കുളിച്ചു വേഷം മാറി ഫോൺ അന്വേഷിച്ചപ്പോൾ കാണുന്നില്ല… മുറിയാകെ തേടി നോക്കി….. അപ്പോഴാണോർക്കുന്നത് ഫോണും ബാഗും അവളുടെ വീട്ടിലാണ്… അപ്പോഴത്തെ തോന്നലിന് ഇറങ്ങി വന്നതാണ്….വേണ്ടായിരുന്നു എന്ന് തോന്നിപോയി….. ഇനിപ്പോ നാളെ പോയി എടുക്കണല്ലോ എന്നാലോചിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു…..എന്ത് പുല്ലെങ്കിലും ആവട്ടെ എന്നു വിചാരിച്ചു…..കഴിക്കാൻ തോന്നാത്തത് കൊണ്ട് നേരെ കിടക്കാം എന്നു വെച്ച് ബെഡിൽ വന്നു കിടന്നതും അമ്മേടെ നീട്ടിയുള്ള വിളി വന്നു……
” മോനെ കിച്ചൂ….. ”
ആഹ് വിളിയുടെ നീട്ടലിനു ഒപ്പം അമ്മ കതക് തുറന്നു അകത്തേക്ക് വന്നു…..
” ദേ അമ്മു വിളിക്കുന്നു….”