എന്റെ മനസ് തുള്ളി ചാടി ഫോൺ വാങ്ങാൻ പ്രേരിപ്പിച്ചെങ്കിലും അതൊക്കെ അടക്കി ദേഷ്യത്തോടെ അവൾക്ക് കേൾക്കാൻ പാകത്തിന് ഉറക്കെ തന്നെ പറഞ്ഞു….
” എന്നെ കാണേണ്ടാത്തവർക്ക് എന്നോട് സംസാരിക്കേണ്ട ആവിശ്യവും വേണ്ട… അമ്മ പൊയ്ക്കോ…. എനിക്കാരോടും ഒന്നും സംസാരിക്കാൻ ഇല്ല….. ”
ഞാൻ തന്നെ ഫോൺ വാങ്ങി കട്ട് ചെയ്ത് കൈയിൽ കൊടുത്തു…..
എന്തോ പ്രശ്നം ഉണ്ടെന്നു മാത്രം അമ്മയ്ക്ക് മനസിലായി… സോൾവ് ആയിട്ട് ഞാൻ തന്നെ പറയാം എന്നതിനാലാവാം അമ്മ ഒന്നും പറഞ്ഞില്ല എന്നെ കൂടുതൽ ശല്ല്യ പെടുത്താതെ അമ്മ പോയി….
അമ്മ പോയതും അമ്മയുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു….അമ്മു ആണെന്ന് എനിക്ക് നല്ലോണം അറിയാവുന്നതിനാൽ ഞാൻ അവിടെ തന്നെ കിടന്നു…. എന്താണ് പറയുന്നതെന്ന് കേൾക്കാൻ ചെവി വട്ടം പിടിച്ചെങ്കിലും ഒന്നും വെക്തമായില്ല….എന്തെങ്കിലും ആവട്ടെ നാളെ കാണാല്ലോ എന്ന് വിചാരിച്ചു ഞാൻ കിടന്നെങ്കിലും ഉറക്കം എന്റെ ഏഴയലത്തു വന്നില്ല……അവളെ എനിക്ക് എത്രത്തോളം ഇഷ്ടമാണെന്നു ആ ഒരു വാചകം കൊണ്ട് തന്നെ എനിക്കവൾ മനസിലാക്കി തന്നു… എങ്ങനെയൊക്കെയോ ഒന്നുറങ്ങി നേരം വെളുപ്പിച്ചു…..
രാവിലെ പത്തു മണിയായപ്പോൾ തന്നെ ഒരുങ്ങി അമ്മയോട് പറഞ്ഞു നേരെ അവളുടെ വീട്ടിലോട്ട് വിട്ടു…. അന്ന് ശനിയാഴ്ച ആയതിനാൽ കോളേജ് ഉണ്ടായിരുന്നില്ല…..
അവളുടെ വീടിനു മുന്നിൽ വണ്ടി വെച്ചു നേരെ മുന്നിൽ വന്നുനിന്നു പതിവില്ലാതെ ഞാൻ കാളിങ് ബെല്ലടിച്ചു…..
മമ്മിയാണ് വന്നു നോക്കിയത്… എന്നെ കണ്ടതും മമ്മി പറഞ്ഞു….
” ആഹ് മോനെ എനിക്കറിയാമായിരുന്നു നീ രാവിലെ വരുമെന്ന്… ഇവിടൊരുത്തി രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല…… ഫോൺ ഇവിടായിപ്പോയല്ലേ…..നീയെന്താ പതിവില്ലാതെ ബെല്ലൊക്കെ അടിച്ചു…. അകത്തോട്ടു വാ….”
” മമ്മി ഫോണും ബാഗും എടുക്കാനാ ഞാൻ വന്നേ….എനിക്ക് പോയിട്ട് കാര്യമുണ്ട്…”
” അതെന്ത് വർത്തമാനമാടാ…..അപ്പൊ ഇതുവരെ നിങ്ങളുടെ പ്രശ്നം തീർന്നില്ലേ…. നീ അകത്തോട്ട് വാ….. ”
” വേണ്ട മമ്മി എന്റെ ഫോണും ബാഗും എടുത്ത് തരാവോ.. പ്ലീസ്… ”
” അകത്തോട്ട് വാടാ ചെക്കാ വരുന്നില്ലന്നോ നീ വന്നില്ലേൽ ഞാൻ അടിച്ചു അകത്തു കേറ്റും…..”
ശെരിക്കുള്ള അമ്മയുടെ അധികാരത്തോടെ മമ്മി അങ്ങനെ പറഞ്ഞപ്പോ എനിക്ക് കേറാതിരിക്കാനായില്ല….
” നീ വല്ലോം കഴിച്ചോടാ…. ”
” ഇല്ല….. “