ഇരുപതുകിലോമീറ്റർ ദുരം ഉള്ളതായി ഡ്രൈവർ തിരക്കിയപ്പോൾ പറഞ്ഞു. എന്തായാലും അധികം വൈകാതെ തന്നെ അവൾ അവിടെ എത്തി ചുറ്റും കണ്ണോടിച്ചു ഒന്നുനോക്കി ‘തന്റെ സങ്കൽപ്പങ്ങളെ എല്ലാം മാറ്റി മറിച്ചുകൊണ്ട് ഒരു വലിയ റിസോർട്ടിന്റെ മുന്നിലാണ് താൻ എന്നു അവൾ മനസിലാക്കി )
ഇത്… എന്താചേട്ടാ ഇവിടെ…..?” ലച്ചു അയാളെ നോക്കി ”
ഇതാണ് mc ഗ്രൂപ്പിന്റെ റിസോർട്ട് നമ്മുടെ സബ് ഓഫീസും ഇതിനോട് ചേർന്നുതന്നെ ആണ് !
ഹും…….
(ലച്ചു അവിടെ നിന്നും നേരെ മാനേജരെ കാണാൻ പോയി അദ്ദേഹത്തെ കണ്ടു ജോയിൻ ചെയ്തു . ഇടക്ക് ഗീതുവിനേ തിരക്കിപ്പിടിച്ചു അവളുമായും സംസാരിച്ചു പിന്നെ തന്റെ ജോലിയിലേക്ക് തിരിഞ്ഞു.
‘പണ്ടത്തെപ്പോലെ ആ പഴയ രണ്ടുകണ്ണുകൾ അവളെ എപ്പോഴും പിന്തുടർന്നു ‘ )
(മിനിയുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അച്ചു ഒരു ബൈക്കിൽ അവിടേക്ക് വന്നു ചേർന്നു. വണ്ടിയിൽ നിന്ന് രണ്ടുമൂന്നു കവറുകൾ എടുത്തുകൊണ്ട് അവൻ അടുത്തേക്ക് നടന്നു )
നീ എന്താണ് ഇത്രയും താമസിച്ചത്…? “പരിഭാവം കലർന്ന ഭാവത്തോടെ അവനെ നോക്കി മിനി നിന്നു ”
ബെവെറേജ്ജ്ജിൽ രാവിലെ തന്നെ ഭയങ്കര ആളായിരുന്നു….. ! പിന്നെ ഈ പറഞ്ഞത് മുഴുവനും വാങ്ങുകയും വേണമല്ലോ അതുകൊണ്ടണ് സോറി………!
(കൈയിൽ ഇരുന്ന കിറ്റുകൾ പൊക്കി കാണിച്ചുകൊണ്ട് അവളെ നോക്കി ചിരിയോടെ അച്ചു അകത്തേക്ക്‌കയറി)
ഇന്നു എന്താണ് ഇവിടെ പരിപാടി…….? അല്ല എവിടെയാരുമില്ലേ….. ! ഗീതുവേച്ചി… എവിടെ……?
(അച്ചു ചോദ്യഭാവത്തോടെ മിനിയെ നോക്കി . ‘ ഇതിനുമുൻപും ഒരിക്കൽ അവിടെ മിനിയുമായി വന്നത്കൊണ്ട്.
ആ വീട്ടിലുള്ളവരെ എല്ലാം അച്ചുവിന് നല്ലപരിചയമാണ് ‘
നീ…. ഞാൻ വിളിച്ചിട്ടുതന്നെ വന്നതാണോ…..? അതോ ഗീതുവിനേ കാണാൻവന്നതാണോ…?
(മിനി അൽപ്പം ഗൗരവത്തിൽ അവനെയൊന്നു നോക്കി. ആ കണ്ണുകളുടെ ശക്തിയിൽ അവനൊന്നു പതറിപ്പോയി )
അയ്യോടാ….. അതുപിന്നെ അവരുടെ വീട്ടിൽ വരുമ്പോൾ അവരെയല്ലേ…. ആദ്യം തിരക്കെണ്ടത് അതുകൊണ്ട് ഒരു ഫോര്മാലിറ്റിക്ക് ചോദിച്ചുപോയതാണ്. !
( അച്ചു തന്റെ ഭാഗം വ്യക്തമാക്കി കള്ളച്ചിരിയോടെ അവിടെ നിന്നു ! )
ഹും…. ഹും…. മതി…. മതി…. കൂടുതൽ വിശദികരിച്ചു ബുദ്ധിമുട്ടണ്ടാ…… ” (മിനി അവനെയൊന്ന് ഇരുത്തിനോക്കി) “ഞാൻ പറഞ്ഞ സാധനങ്ങൾ മുഴുവനും ഉണ്ടോ?
(അച്ചുവിന്റെ കൈയിൽ നിന്നും ബലമായി കിറ്റുകൾവാങ്ങികൊണ്ട് ചോദ്യഭാത്തിൽ അവനെയൊന്നു നോക്കി )